𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നും റൂഫിങ് ടൈലും ഇന്റർലോക്ക് ബ്ലോക്കും | Orion Polymers

വിവിധ സൊസൈറ്റികൾ, മുനിസിപ്പാലിറ്റികൾ, ഹരിത സംഘടനകൾ എന്നിവയിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു, 𝐎𝐫𝐢𝐨𝐧 𝐏𝐨𝐥𝐲𝐦𝐞𝐫𝐬 ന്റെ അത്യാധുനിക നിർമ്മാണ പ്ലാന്റിൽ ഉത്പന്നങ്ങൾ ആക്കി മാറ്റുന്നു.

ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആണ് പ്ലാസ്റ്റിക്ക് മാലിന്യം.ഓരോ ദിവസവും പ്ലാസ്റ്റിക് നിറച്ച 2000 മാലിന്യ ട്രക്കുകൾക്ക് തുല്യമായവ ലോകത്തിലെ സമുദ്രങ്ങളിലേക്കും നദികളിലേക്കും തടാകങ്ങളിലേക്കും വലിച്ചെറിയപ്പെടുന്നു . പ്ലാസ്റ്റിക്കുകൾ സ്വാഭാവികമായി ഇല്ലാതാകാൻ നൂറുകണക്കിന് മുതൽ ആയിരക്കണക്കിന് വർഷങ്ങൾ വരെ എടുക്കും.ഇതുവരെ നിർമ്മിച്ച എല്ലാ പ്ലാസ്റ്റിക്കുകളും ഭൂമിയിൽ ഇപ്പോഴും നിലനിൽക്കുന്നു.2050 ആകുമ്പോഴേക്കും കടലിൽ മത്സ്യത്തേക്കാൾ കൂടുതൽ പ്ലാസ്റ്റിക് ഉണ്ടാകും എന്നാണ് പറയെപ്പടുന്നത്. റി യൂസ് ചെയ്യുക അല്ലെങ്കിൽ റീസൈക്കിൾ ചെയ്യുക എന്നത് ആണ് പ്ലാസ്റ്റിക്ക് മാലിന്യം കുറക്കാൻ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.എന്നാൽ റീ സൈക്കിൾ ചെയ്യാൻ സാധിക്കാത്ത പ്ലാസ്റ്റിക്കുകൾ എന്ത് ചെയ്യും ? ഇത്തരത്തിൽ ഉള്ള റീ സൈക്കിൾ ചെയ്യാൻ സാധിക്കാത്ത പ്ലാസ്റ്റിക്കുകൾ റൂഫിങ് ടൈൽ , ഇന്റർലോക്ക് ബ്ലോക്ക് പോലുള്ള മൂല്യവർധിത ഉത്പന്നങ്ങൾ ആക്കി മാറ്റുകയാണ് കോഴിക്കോട് ആസ്ഥാനമായുള്ള 𝐎𝐫𝐢𝐨𝐧 𝐏𝐨𝐥𝐲𝐦𝐞𝐫𝐬.

വിവിധ സൊസൈറ്റികൾ, മുനിസിപ്പാലിറ്റികൾ, ഹരിത സംഘടനകൾ എന്നിവയിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു, 𝐎𝐫𝐢𝐨𝐧 𝐏𝐨𝐥𝐲𝐦𝐞𝐫𝐬 ന്റെ അത്യാധുനിക നിർമ്മാണ പ്ലാന്റിൽ ഉത്പന്നങ്ങൾ ആക്കി മാറ്റുന്നു. പ്രതിദിനം മൂന്ന് ടൺ പ്ലാസ്റ്റിക്കുകൾ ആണ് ഇത്തരത്തിൽ സംസ്ക്കരിക്കുന്നത്.പ്ലാസ്റ്റിക്ക് മാലിന്യത്തെ പേവർ ബ്ലോക്കുകൾ, ഇന്റർലോക്ക് ബ്ലോക്കുകൾ, റൂഫിംഗ് ടൈലുകൾ എന്നിങ്ങനെയുള്ള ഉത്പന്നങ്ങൾ ആക്കി ആണ് മാറ്റുന്നത്.നാട്ടിൽ തന്നെ ഉളള സ്ത്രീകളെ പരിശീലിപ്പിക്കുകയും അതുവഴി അവർക്ക് അർത്ഥവത്തായ തൊഴിലവസരങ്ങൾ നൽകുകയും ചെയ്തുകൊണ്ട് കമ്പനി സാമൂഹിക ഉത്തരവാദിത്തത്തിന് കൂടി ഊന്നൽ നൽകുന്നു. സർക്കാരുമായി സഹകരിച്ചുകൊണ്ട് പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നും ബ്രിക്കുകൾ നിർമ്മിച്ച് കുറഞ്ഞ ചെലവിൽ വീടുകൾ നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമാവുകയും ചെയ്യുന്നു.𝐎𝐫𝐢𝐨𝐧 𝐏𝐨𝐥𝐲𝐦𝐞𝐫𝐬 ന്റെ നൂതനവും ആധുനികവുമായ നിർമ്മാണ പ്രക്രിയകൾ കാർബൺ ന്യൂട്രൽ ആണ്, 2024-ഓടെ കാർബൺ നെഗറ്റീവ് ആകുക എന്നതാണ് ലക്ഷ്യം. 𝐎𝐫𝐢𝐨𝐧 𝐏𝐨𝐥𝐲𝐦𝐞𝐫𝐬 ന്റെ exceptional pollution control measures കേരള ഗവൺമെന്റ് മലിനീകരണ ബോർഡിന്റെ അവാർഡ് അവർക്ക് നേടിക്കൊടുത്തു.ഓറിയോൺ ബാറ്ററീസിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസ്ബിലിറ്റിയുടെ ഭാഗമായി ആണ് 𝐎𝐫𝐢𝐨𝐧 𝐏𝐨𝐥𝐲𝐦𝐞𝐫𝐬 ന്റെ പ്രവർത്തനം.ആസിഡ് ബാറ്ററി നിർമ്മാണത്തിൽ 30 വർഷത്തെ പരിചയമുള്ള സ്ഥാപനം ആണ് ഓറിയോൺ ബാറ്ററീസ്.

 

Orion Accumulators Pvt. Ltd. (P.O) Peruvayal, Poovattuparamba, Kozhikode – 673008

https://orionpolymers.in/

Phone : +91 9539 754 807

Advertisement