𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

5 രൂപ ഐസ് കാൻഡിയിൽ നിന്ന് Multi Crore ബ്രാൻഡിലേക്ക് സാഗർ സുബൈറിന്റെ വിജയയാത്ര | SCANDY

5 രൂപ മുതൽ 50 രൂപ വരെയുള്ള ഐസ് കാൻഡി വിറ്റു കൊണ്ട് Multi-Crore ബ്രാൻഡിലേക്ക് ഉള്ള കൊച്ചിക്കാരൻ സാഗർ സുബൈറിന്റെ യാത്ര…

കൊച്ചി സ്വദേശി സാഗർ സുബൈർ, ഒരു സാധാരണ HR പ്രൊഫഷണൽ ആയിരുന്നു. സ്ഥിരമായ ജോലി, സുരക്ഷിതമായ ജീവിതം… പക്ഷേ ഉള്ളിൽ ഒരു ആഗ്രഹം എപ്പോഴും ഉണ്ടായിരുന്നു, സ്വന്തമായി എന്തെങ്കിലും ചെയ്യണം…

2018 ൽ അദ്ദേഹം തന്റെ കംഫർട്ട് സോൺ വിട്ട് ഒരു ധൈര്യമായ തീരുമാനം എടുത്തു.സ്വന്തമായി ഒരു ബിസിനസ്സ് സ്റ്റാർട്ട് ചെയ്യുക.അങ്ങനെ ഐസ്ക്രീം ഇൻഡസ്ട്രിയിലേക്ക്..2021 ൽ ഒരു പുതിയ ബിസിനസ്സ് ഐഡിയ മനസ്സിലേക്ക് വന്നു. ചെറുതും സാധാരണയുമായ ഒരു ആശയം ആയിരുന്നു അത് ..5 രൂപ മുതൽ ആരംഭിക്കുന്ന ഐസ് കാൻഡി.പക്ഷേ അതിൽ ഒരു വലിയ ബിസിനസ്സ് സാധ്യത ഉണ്ടായിരുന്നു.. “നോസ്റ്റാൾജിയ”. കുട്ടികാലത്തെ ice candy ന്യൂ ജെൻ പതിപ്പ്.അങ്ങനെ 2024 ൽ സ്കാൻഡി എന്ന ബ്രാൻഡ് സ്റ്റാർട്ട് ചെയ്തു.അത് ക്ലിക്ക് ആയി കഴിഞ്ഞ 2 വർഷം കൊണ്ട് കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, ഹൈദരാബാദ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി 80+ സ്റ്റോറുകളോടെ Scandy വളർന്നു കൊണ്ടിരിക്കുന്നു..വിൽക്കുന്നത് 5 രൂപ മുതലുള്ള ഐസ് സ്കാൻഡി ആണെങ്കിലും ഇന്നത് Multi-Crore ബ്രാൻഡ് ആണ്..യഥാർത്ഥ ഫ്രൂട്ട്സിന്റെ പൾപ്പ് കൊണ്ടാണ് സ്കാൻഡിയുടെ ഐസ് സ്കാൻഡികൾ നിർമ്മിക്കുന്നത്.

ആദ്യകാലത്ത് വെല്ലുവിളികൾ ഏറെയായിരുന്നു. ഒരു സ്ഥിരതയുള്ള ജോലിയിൽ നിന്ന് ബിസിനസിലേക്ക് മാറുക അത്ര എളുപ്പമല്ലായിരുന്നു.എന്നാൽ HR, റീട്ടെയിൽ മേഖലകളിലെ 8 വർഷത്തെ അനുഭവവും, ഐസ് ക്രീം മേഖലയിൽ ഉണ്ടായിരുന്ന 7 വർഷത്തെ പരിചയവും അദ്ദേഹത്തിന് വഴികാട്ടിയായി.Scandy എന്ന ബ്രാൻഡിലൂടെ, സാഗർ ഒരു ചെറിയ ആശയം വലിയ വിജയമായി മാറ്റി.

വെറും 5 രൂപയിൽ തുടങ്ങുന്ന ഐസ് കാൻഡി കൊണ്ട് Multi-Crore ബിസിനസ് നിർമ്മിച്ചത് വെറും ഭാഗ്യം കൊണ്ടല്ല—അത് കഠിനാധ്വാനവും,സ്ഥിരതയും,പറയുന്ന പ്രോമിസിന് വില നൽകുന്നതിലൂടെയും ആണ്.

സാഗർ സുബൈറിനു പുതിയ സംരംഭകരോട് പറയുവാൻ ഉള്ളത് : “സ്വന്തം വാക്കിനെ മാനിക്കുക… വാഗ്ദാനങ്ങൾ പാലിക്കുക.”

ഒരു സാധാരണ ജോലിയിൽ നിന്ന് സ്വപ്നങ്ങളെ പിന്തുടർന്ന്, ഇന്ന് ഒരു വിജയകരമായ സംരംഭകനായി മാറിയ സാഗർ സുബൈറിന്റെ സ്റ്റോറി നമ്മെ ഓർമ്മിപ്പിക്കുന്നത് “ചെറിയ തുടക്കങ്ങൾ പോലും വലിയ വിജയങ്ങളായി മാറാം”എന്നാണ് 🚀

Advertisement