𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ലോകത്തിലെ ആദ്യത്തെ 𝐅𝐮𝐥𝐥𝐲 𝐀𝐮𝐭𝐨𝐦𝐚𝐭𝐞𝐝 𝐋𝐢𝐯𝐞 𝐋𝐞𝐚𝐫𝐧𝐢𝐧𝐠 𝐀𝐩𝐩 നിർമ്മിച്ച മലപ്പുറത്തുകാരനായ ഷാനവാസ്

.ഓരോ ടീച്ചേഴ്സിന്റെയും റിവ്യൂ നോക്കി വേണ്ട ടീച്ചേഴ്സിനെ തിരഞ്ഞെടുക്കാം. ടീച്ചേഴ്സിനു അപ്പോൾ തന്നെ അലർട്ട് പോവുകയും ഡെമോ ക്ലാസ് നൽകുകയും ചെയ്യും.

നിലവിൽ എഡ്ടെക് കാറ്റഗറിയിൽ നിരവധി പ്ലാറ്റ്‌ഫോമുകൾ ഉണ്ട് എങ്കിലും വമ്പൻ കമ്പനികൾ പോലും അടിപതറുന്ന കാഴ്ച്ച നമ്മൾ കണ്ടതാണ്.ലേണിങ് ആപ്പുകളുടെ പോരായ്മകൾ ആണ് ഇതിനു കാരണം.നിലവിൽ ഉള്ള ആയിത്തോളം ഇൻ ഹൗസ് ലേണിങ് ആപ്പുകളുടെ പോരായ്മകൾ കണ്ടെത്തി മലപ്പുറത്തുകാരനായ ഷാനവാസ് നിർമ്മിച്ച 𝐅𝐮𝐥𝐥𝐲 𝐀𝐮𝐭𝐨𝐦𝐚𝐭𝐞𝐝 𝐈𝐧𝐝𝐢𝐯𝐢𝐝𝐮𝐚𝐥 𝐋𝐢𝐯𝐞 𝐋𝐞𝐚𝐫𝐧𝐢𝐧𝐠 𝐀𝐩𝐩 ആണ് Roseapp .ഓരോ ടീച്ചേഴ്സിന്റെയും റിവ്യൂ നോക്കി വേണ്ട ടീച്ചേഴ്സിനെ തിരഞ്ഞെടുക്കാം. ടീച്ചേഴ്സിനു അപ്പോൾ തന്നെ അലർട്ട് പോവുകയും ഡെമോ ക്ലാസ് നൽകുകയും ചെയ്യും. ഇഷ്ടമായാൽ പേയ്മെന്റ് നൽകി ക്ലാസ് തുടങ്ങാം.പേരന്റ്സിനു ടീച്ചേഴ്‌സുമായി വീഡിയോ ചാറ്റും ചെയ്യാം.അതേ പോലെ 3000 ത്തോളം വരുന്ന ടീച്ചേഴ്സിന് അവരുടെ സാലറി അവർക്ക് തന്നെ എപ്പോൾ വേണമെങ്കിലും പിൻവലിക്കുകയും ചെയ്യാം.നിരവധി പ്രൊഫഷനൽ ഇൻഫ്ലുൻസേഴ്‌സിന്റെ കോഴ്‌സുകൾ Roseapp ൽ ലഭ്യമാണ്.കഴിഞ്ഞ 4 വർഷത്തെ ബിസിനസ്സിൽ നിന്നുള്ള പണം മുഴുവൻ ചിലവാക്കി ഉണ്ടാക്കിയ പ്ലാറ്റ്ഫോം 4 മാസം കൊണ്ട് കമ്പനിക്ക് 10 ഇരട്ടി വളർച്ച നൽകി എന്ന് ഷാനവാസ് പറയുന്നു.നിലവിൽ എറണാകുളത്തും കോയമ്പത്തൂരിലും ആണ് ഓഫീസ് ഉള്ളത്.
മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും ഫ്രാഞ്ചൈസി മോഡലിൽ ബിസിനസ്സ് വ്യാപിപ്പിക്കുവാൻ ആണ് ഷാനവാസിന്റെ പദ്ധതി.താല്പര്യം ഉള്ളവർക്ക് ഷാനവാസിനെ ബന്ധപ്പെടാം.

തുടക്കം ഇങ്ങനെ..

കോവിഡ് കാലത്ത് സ്‌കൂളിലെ ജോലി നഷ്ടമായി വീട്ടിൽ തന്നെ കഴിയേണ്ടി വന്നപ്പോൾ ഷാനവാസിന് നല്ല രീതിയിൽ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. ബാങ്ക് ബാലൻസ് സീറോ ആയ അവസ്ഥയിൽ ഒരു കുട്ടിക്ക് ഓൺലൈൻ ആയി ക്ലാസ് എടുത്തു കിട്ടുന്ന വരുമാനം മാത്രം ആയിരുന്നു ആശ്രയം. അതായിരുന്നു റോസ് ആപ്പിന്റെ ഒരു തുടക്കം.പിന്നീട് നിലവിലുള്ള ലേണിങ് ആപ്പുകളുടെ പോരായ്മകൾ മനസ്സിലാക്കി അത് പരിഹരിച്ചു Roseapp നു തുടക്കം കുറിച്ചു.എജ്യുക്കേഷൻ രംഗത്ത് തന്റേതായ ഒരു മാറ്റം കൊണ്ടുവരുക എന്നുള്ള ആഹ്രഹവും തന്റെ ബിസിനസ്സിലുള്ള അടിയുറച്ച വിശ്വാസവും ആണ് ഷാനവാസിന്റെ വിജയത്തിന് പിന്നിൽ.കൺസൽട്ടൻറ് സൈക്കോളജിസ്റ് & സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയിട്ടുള്ള ഷാനവാസിന് തന്റെ ഇഷ്ട ഫീൽഡിൽ ബിസിനസ്സ് കെട്ടിപ്പടുക്കാൻ സാധിച്ചതും വലിയ കാര്യമാണ്.

ഫ്യൂച്ചർ പ്ലാൻ..

യുദ്ധം നടക്കുന്ന പല രാജ്യങ്ങളിലെയും കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ഭാവിയിൽ റോസ് ആപ്പ് വഴി വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കുട്ടികൾക്ക് ഓൺലൈൻ ആയി വിദ്യാഭ്യാസം നൽകുക എന്നതാണ് ഷാനവാസിന്റെ ആഗ്രഹം..

Advertisement