ബിസിനസ്സുകൾക്ക് ആവശ്യമായ പാക്കേജിങ് സൊല്യൂഷനുമായി Star Bottles
1967 ൽ സി.എസ് അബ്ദുൽ റഹ്മാൻ ആണ് സ്റ്റാർ ബോട്ടിൽസ് & ഗ്ലാസ് വെയർ തൃശ്ശൂരിൽ സ്റ്റാർട്ട് ചെയ്യുന്നത്.അന്ന് മുതൽ വിവിധ കമ്പനികൾക്ക് ആവശ്യമായ പാക്കിങ് സൊല്യൂഷൻസ് നൽകി വരുന്നു
ഒരു ഉത്പന്നം കാണുമ്പോൾ കസ്റ്റമർ അത് വാങ്ങുന്നതിൽ പ്രധാന പങ്ക് അതിന്റെ പാക്കിങ്ങിനു ഉണ്ട്. പ്രൊഡക്റ്റിനു യോജിച്ച പാക്കിങ് തിരഞ്ഞെടുക്കേണ്ടത് വളരെ അനിവാര്യമാണ്.കഴിഞ്ഞ 56 വർഷമായി വിവിധ ബിസിനസ്സുകൾക്ക് ആവശ്യമായ കുപ്പികൾ, ജാറുകൾ, കണ്ടൈനറുകൾ ,പൗച്ചസ്, മറ്റ് പാക്കേജിംഗ് ഉത്പന്നങ്ങൾ എന്നിവ നൽകി വരുന്ന തൃശ്ശൂർ ആസ്ഥാനമായുള്ള സംരംഭം ആണ് സ്റ്റാർ ബോട്ടിൽസ്. കോസ്മെറ്റിക് ബ്രാൻഡുകൾ,ഫുഡ് & ബീവറേജ് ബിസിനസ്സുകൾ,ഫാർമസ്യൂട്ടിക്കൽ ബിസിനസ്സ്,ഹോം കെയർ ബിസിനസ്സുകൾ എന്നിവക്ക് ആവശ്യമായ ബോട്ടിൽസ് & ജാറുകൾ, HDPE/PET/PP-Containers ,വിവിധ അളവിലുള്ള പൗച്ചസ് എന്നിവ മികച്ച ക്വാളിറ്റിയിൽ സ്റ്റാർ ബോട്ടിൽസ് ചെയ്തു നൽകുന്നു. ഔഷധി,ധാത്രി , കോട്ടക്കൽ ആര്യവൈദ്യശാല,പങ്കജ കസ്തുരി എന്നിങ്ങനെ വിവിധ ബ്രാൻഡുകൾക്കും ഉത്പന്നങ്ങൾക്കും വേണ്ട മെറ്റീരിയൽസ് സ്റ്റാർ ബോട്ടിൽസ് ആണ് നിർമ്മിച്ച് നൽകുന്നത്.
1967 ൽ സി.എസ് അബ്ദുൽ റഹ്മാൻ ആണ് സ്റ്റാർ ബോട്ടിൽസ് & ഗ്ലാസ് വെയർ തൃശ്ശൂരിൽ സ്റ്റാർട്ട് ചെയ്യുന്നത്. അന്ന് മുതൽ വിവിധ കമ്പനികൾക്ക് ആവശ്യമായ പാക്കിങ് സൊല്യൂഷൻസ് നൽകി വരുന്നു.കാലം മാറുന്നതിനു അനുസരിച്ചു മാർക്കറ്റിലെ പുതിയ പുതിയ പാക്കേജിങ് സൊല്യൂഷൻസ് വേഗത്തിൽ തന്നെ കസ്റ്റമേഴ്സിലേക്ക് എത്തിക്കുവാൻ സ്റ്റാർ ബോട്ടിൽസ് എല്ലായ്പോഴും ശ്രമിക്കുന്നു.
സ്റ്റാർ ബോട്ടിൽസ് 2004 ൽ ആണ് PET ബോട്ടിൽസ് & Containers മാനുഫാക്ച്ചറിങ് സ്റ്റാർട്ട് ചെയ്യുന്നത്.ഔഷധി ,കോട്ടക്കൽ ആര്യവൈദ്യ ശാല ,വൈദ്യ രത്നം ,കിച്ചൻ ട്രഷേഴ്സ് ,ഡബിൾ ഹോഴ്സ് ,ഈസ്റ്റേൺ പോലുള്ള കമ്പനികൾ ഉപഭോക്താക്കൾ ആയി മാറി.പിന്നീട് സ്റ്റാർട്ട് പോളിമേഴ്സ് യൂണിറ്റ് സ്റ്റാർട്ട് ചെയ്തു.2008 ൽ നാനോ പാക്കിങ് യൂണിറ്റിലൂടെ ഇന്ദുലേഖ പോലുള്ള ബ്രാന്റുകൾക്ക് പ്ലാസ്റ്റിക് കണ്ടെയ്നർ ,ക്യാപ്പുകൾ ഒക്കെ നിർമ്മിച്ച് നൽകുവാൻ ആരംഭിച്ചു.ഇന്ന് വിപണിയിൽ കാണുന്ന പല ബ്രാൻഡുകളുടെയും ഉത്പന്നങ്ങൾക്ക് വേണ്ട പാക്കിങ് മെറ്റിരിയൽസ് നൽകിവരുന്നത് സ്റ്റാർ ബോട്ടിൽസ് ആണ്.വോൾസെയിൽ കൂടാതെ റീറ്റെയ്ൽ ബിസിനസ്സും സ്റ്റാർ ബോട്ടിൽസ് ചെയ്തു വരുന്നു.
Contact: +91 487 242 0138
Address: Station Avenue,
R.S Road, Thrissur,
Kerala, India.
Pin: 680 001.