ഓൺലൈനിൽ ഡ്രസ്സ് റീസെല്ലിങ് ചെയ്തു തുടങ്ങി ഇന്ന് MALABES BY SHANARAZIK എന്ന ബ്രാൻഡിലേക്ക്
ഉപ്പയുടെ ജ്വല്ലറി ബിസിനസ്സ് കണ്ടു ആകർഷണം തോന്നി ആണ് ഷാനയും ബിസിനസ്സിലേക്ക് ഇറങ്ങുന്നത്
കണ്ണൂർ സ്വദേശിനി ഫാത്തിമത്തുൽ ഷാന യാസ്മിന്റെ സംരംഭം ആണ് MALABES BY SHANARAZIK .ചെറിയ രീതിയിൽ ഓൺലൈനിൽ ഡ്രസ്സ് റീസെല്ലിങ് ചെയ്തു തുടങ്ങി ഇന്ന് വെസ്റ്റേൺ വെയർ ഉൾപ്പടെ എല്ലാത്തരം പ്രീമിയം ക്വാളിറ്റി ലേഡീസ് ഡ്രസ്സുകളും നൽകുന്ന MALABES എന്ന ബ്രാൻഡ് തന്നെ ബിൽഡ് ചെയ്യുവാൻ ഷാനക്ക് കഴിഞ്ഞു.ഓൺലൈൻ സെയിൽ കൂടാതെ കൊച്ചി പനമ്പള്ളി നഗറിൽ ഓഫ്‌ലൈൻ സ്റ്റോറും ഇന്നുണ്ട്. ന്യൂ ജനറേഷന് വേണ്ടി ഉള്ള എല്ലാ ടൈപ്പ് മോഡേൺ ഡ്രസ്സുകളും ,സൽവാറുകളും MALABES കസ്റ്റമേഴ്‌സിലേക്ക് എത്തിക്കുന്നു.റെഡിമേഡ് ഡ്രസ്സുകൾ കൂടാതെ എല്ലാത്തരം കസ്റ്റമൈസേഷനുകളും ലഭ്യമാണ്.
ഉപ്പയുടെ ജ്വല്ലറി ബിസിനസ്സ് കണ്ടു ആകർഷണം തോന്നി ആണ് ഷാനയും ബിസിനസ്സിലേക്ക് ഇറങ്ങുന്നത്.കൂടാതെ ബിസിനസ്സ് ചെയ്യുവാനും സ്വന്തമായി ഒരു വരുമാനം ഉറപ്പാക്കി സമൂഹത്തിൽ ഇൻഡിപെൻഡന്റ് ആയി ജീവിക്കാനും ഉള്ള ആഗ്രഹവും അതിനു പിന്നിൽ ഉണ്ടായിരുന്നു..ആദ്യം ഒരുപാട് ബുദ്ധിമുട്ടുകൾ ഫേസ് ചെയ്യേണ്ടി വന്നിട്ടുണ്ട് .അപ്പോഴൊക്കെ പെരന്റ്സും,ഭർത്താവും , സഹോദരന്മാരും എല്ലാം ആണ് സപ്പോർട്ട് ആയി കൂടെ നിന്നത്.തളരാതെ മുന്നോട്ട് തന്നെ പോകുവാൻ പറഞ്ഞു കൂടെ നിന്ന ഫാമിലി ആണ് തന്റെ വിജയത്തിന് പിന്നിൽ എന്ന് ഷാന പറയുന്നു..

ആദ്യം റീസെല്ലിങ് തുടങ്ങി അത്യാവശ്യം സെയിൽ ആയപ്പോൾ പയ്യെ സ്റ്റോക്ക് ചെയ്തു തുടങ്ങി…ഇന്ന് MALABES BY SHANARAZIK എന്ന സ്ഥാപനത്തിന് ഉടമ ആണ് ഷാന.ആദ്യം റീസെല്ലിങ് ചെയ്ത സമയത്ത് തുണി കച്ചവടം ചെയ്യുന്നു എന്ന് കളിയാക്കിയവരെ തന്നെ പിന്നീട് മികച്ച ക്വാളിറ്റി ഡ്രസ്സുകൾ നൽകി ട്രസ്റ്റ് & നല്ല സർവീസിലൂടെ റെഗുലർ കസ്റ്റമേഴ്സ് ആക്കി മാറ്റുവാൻ ഷാനക്ക് കഴിഞ്ഞു… കഴിഞ്ഞ 7 വർഷം കൊണ്ട് 50000 ൽ അധികം സ്ഥിര കസ്റ്റമേഴ്‌സിനെ നേടുവാനും ഷാനക്ക് കഴിഞ്ഞു.
വലിയ സ്വപ്‌നങ്ങൾ കാണുക ..അതിനായി പണി എടുക്കുക…ഒരു ലക്ഷ്യം വെച്ച് ആത്മാർത്ഥമായി വർക്ക് ചെയ്താൽ അതിന്റെ റിസൾട്ട് എന്നായാലും ലഭിക്കും എന്നാണ് ഷാനക്ക് പറയുവാൻ ഉള്ളത്…
Advertisement