പതിനേഴാം വയസ്സിൽ തുടങ്ങിയ ക്രാഫ്റ്റ് ഉത്പന്ന നിർമ്മാണം
കണ്ണൂർ തലശ്ശേരി സ്വദേശിനി സുനൈനയുടെ സംരംഭങ്ങളാണ് fia.in_/ & cake_line___.പ്ലസ്ടു പഠന കാലത്ത് കേക്ക് ബേക്കിങ്ങിലൂടെ ആയിരുന്നു തുടക്കം.പിന്നീട് ക്രാഫ്റ്റ് ഉത്പന്നങ്ങളും നിർമ്മിച്ച് നൽകുവാൻ തുടങ്ങി.
കണ്ണൂർ തലശ്ശേരി സ്വദേശിനി സുനൈനയുടെ സംരംഭങ്ങളാണ് fia.in_/ & cake_line___ . Fia.in_ ലൂടെ വിവിധ തരം ഫ്രയിമുകൾ ,ഹാമ്പറുകൾ , എംബ്രോയിഡറി ഹൂപ്സ് ,നികാഹ് നമ ,സേവ് ദി ഡേറ്റ് എന്നിങ്ങനെ വിവിധങ്ങളായ ക്രാഫ്റ്റ് ഉത്പന്നങ്ങൾ നിർമ്മിച്ച് നൽകുന്നു.പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ cake_line___ ലൂടെ വിവിധ തരം കേക്കുകൾ നിർമ്മിച്ച് നൽകുന്നു.പ്ലസ്ടു പഠന കാലത്ത് കേക്ക് ബേക്കിങ്ങിലൂടെ ആയിരുന്നു തുടക്കം.പിന്നീട് ക്രാഫ്റ്റ് ഉത്പന്നങ്ങളും നിർമ്മിച്ച് നൽകുവാൻ തുടങ്ങി.ഇപ്പോൾ കുറച്ചു കാലത്തേക്ക് ഖത്തറിലേക്ക് ഷിഫ്റ്റ് ചെയ്തു എങ്കിലും തന്റെ പാഷൻ നിർത്തിയില്ല.ഇപ്പോൾ ഖത്തറിൽ തന്റെ ബിസിനസ്സ് തുടരുകയാണ് സുനൈന.ഓർഡർ നൽകിയാൽ ഫ്രയിമുകൾ , ഹാമ്പറുകൾ , എംബ്രോയിഡറി ഹൂപ്സ് ,നികാഹ് നമ ,സേവ് ദി ഡേറ്റ് എന്നിങ്ങനെയുള്ള ക്രാഫ്റ്റ് ഉത്പന്നങ്ങൾ നിർമ്മിച്ച് ഖത്തറിൽ എവിടെയും ഡെലിവറി ചെയ്യും.ഇടക്ക് കേക്ക് ബേക്കിങ് നിർത്തി ക്രാഫ്റ്റ് നിർമ്മാണത്തിൽ മാത്രം ശ്രദ്ധ ചെലുത്തി എങ്കിലും ഇപ്പോൾ കേക്ക് ബേക്കിങ്ങും വീണ്ടും സ്റ്റാർട്ട് ചെയ്തിട്ടുണ്ട്.
ബേക്കിങ്ങിനോട് താല്പര്യം ഉണ്ടായിരുന്ന സുനൈന പ്ലസ്ടുവിനു പഠിക്കുന്ന സമയത്ത് ആണ് കേക്ക് നിർമ്മിച്ച് തുടങ്ങിയത്.ഫാമിലിയിൽ തന്നെ ഓരോ ഫങ്ഷനുകൾക്കും കേക്കുകൾ നിർമ്മിച്ച് നൽകി എങ്കിലും അതൊരു വരുമാന മാർഗമായി എടുത്തിരുന്നില്ല.ലോക്ക് ഡൌൺ ടൈമിൽ ആണ് യൂട്യൂബ് നോക്കി ക്രാഫ്റ്റ് ഉത്പന്നങ്ങൾ നിർമ്മിക്കാൻ പഠിച്ചത്.ശേഷം കസിൻ ഫിസയുമായി ചേർന്ന് @fia.in_/ എന്ന അക്കൗണ്ട് തുടങ്ങി. ചെയുന്ന വർക്കുകളുടെ ഫോട്ടോകൾ ഷെയർ ചെയ്‌തു.ആദ്യമൊക്കെ പ്രോഫിറ്റ് എടുക്കാതെ വർക്കുകൾ ചെയ്തു നൽകുന്നതിൽ മാത്രമായിരുന്നു ശ്രദ്ധ. വർക്കുകൾക്ക് അത്യാവശ്യം ശ്രദ്ധ നേടുവാൻ കഴിഞ്ഞതിനു ശേഷം ആണ് അതൊരു ബിസിനസ്സ് ആക്കി മാറ്റിയത്.ബിസിനസ്സ് കണ്ണൂർ എന്ന കമ്മ്യൂണിറ്റി നന്നായി ഹെൽപ്പ് ചെയ്തു.ഉപ്പയും ,ഉമ്മയും സഹോദരനും പൂർണ്ണ സപ്പോർട്ട് നൽകി.ഉപ്പയാണ് കൂടുതൽ പിന്തുണ നൽകി കൂടെ നിന്നത്.തന്റെ പാഷനെ സപ്പോർട്ട് ചെയ്യുന്ന ,മോട്ടിവേറ്റ് ചെയ്യുന്ന ഒരു ലൈഫ് പാർട്ണറെ തന്നെ ലഭിക്കുകയും ചെയ്തു.കുറച്ചു കാലത്തേക്ക് ഖത്തറിലേക്ക് മാറേണ്ടി വന്നു എങ്കിലും ഭർത്താവ് സുഹൈലിന്റെ പൂർണ്ണമായ പിന്തുണയും സപ്പോർട്ടും ഉള്ളതിനാൽ നിലവിൽ തന്റെ ബിസിനസ്സ് ഖത്തറിലും തുടരുകയാണ് സുനൈന.
” ഈ ഒരു മേഖലയിൽ വേണ്ട ഒരു പ്രധാന ഘടകം ആണ് ക്ഷമ ..ചിലപ്പോൾ ഓർഡറുകൾ ലഭിക്കാതെ വരും ,ഫോളോവെർസ് കുറയും ..പലരും അത് കണ്ടു പിന്തിരിയും ..പക്ഷേ പിന്തിരിയാതെ മുന്നോട്ട് പോയാൽ മാത്രമേ വിജയിക്കാനാവൂ.. “