17 ആം വയസ്സിൽ ഒറ്റക്ക് യാത്രകൾ ചെയ്യാൻ തുടങ്ങി….ഇന്ന് ഇരുപതാം വയസ്സിൽ സ്വന്തമായി Travel Kompany
യാത്ര ചെയ്യുന്നത് പ്രായമാകുന്നത് മന്ദഗതിയിലാക്കാൻ സഹായിക്കുമെന്നു പോലും പുതിയ പഠനങ്ങളിൽ ഉണ്ട്.
യാത്രകൾ ചെയ്യുവാൻ എല്ലാവർക്കും ഇഷ്ടമാണ്.യാത്രകളിലൂടെ പുതിയ പുതിയ സ്ഥലങ്ങൾ കാണാം എന്നതിൽ ഉപരി ഓരോ യാത്രകളും നമുക്ക് പല അനുഭവങ്ങളും നൽകും..പുതിയ പുതിയ മനുഷ്യരെ കണ്ടു മുട്ടുന്നതും,ഓരോ നാട്ടിലെയും കൽച്ചറുകൾ എക്സ്പീരിയൻസ് ചെയ്യുന്നതും എല്ലാം നമ്മളിൽ പല മാറ്റങ്ങളും ഉണ്ടാക്കും.യാത്ര ചെയ്യുന്നത് പ്രായമാകുന്നത് മന്ദഗതിയിലാക്കാൻ സഹായിക്കുമെന്നു പോലും പുതിയ പഠനങ്ങളിൽ ഉണ്ട്.
തന്റെ പതിനേഴാം വയസ്സിൽ ഒറ്റക്ക് യാത്രകൾ ചെയ്യാൻ തുടങ്ങി ഇന്ന് ഇരുപതാം വയസ്സിൽ ഡിഗ്രി പഠനത്തോടൊപ്പം സ്വന്തമായി ഒരു ട്രാവൽ കമ്പനി നടത്തുന്ന ഒരാളാണ് കണ്ണൂർ സ്വദേശി നസിൻ.നസിന്റെ ട്രാവൽ സംരംഭം ആണ് Travel Kompany .യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ ചിലവിൽ പാക്കേജുകൾ നൽകുന്നു.ഡൽഹി ,കേദാർനാഥ് ,ജയ്‌പൂർ .മേഘാലയ,കശ്മീർ ,മണാലി,ലക്ഷ്വദ്വീപ് എന്നിങ്ങനെ വിവിധ ഇടങ്ങളിലേക്ക് ട്രാവൽ പാക്കേജുകൾ നൽകുന്നു.കൂടുതൽ ആയും കോളേജ് ഐവി ,ഓഫീസ് ട്രിപ്പ് ,ഫാമിലി ട്രിപ്പ് എന്നിങ്ങനെ ഗ്രൂപ്പ് പാക്കേജുകൾ ആണ് നൽകി വരുന്നത്..കണ്ണൂർ എസ്എൻ കോളേജിൽ ഡിഗ്രി പഠനത്തിനൊപ്പം സ്വന്തമായി ഒരു ബിസിനസ്സ് കൂടെ റൺ ചെയ്യുവാൻ നസിനു കഴിയുന്നു..പതിനേഴാം വയസ്സിൽ യാത്രകൾ ചെയ്യാൻ തുടങ്ങിയത് ആയിരുന്നു നസിന്റെ ലൈഫിലെ ടേണിങ് പോയിന്റ്.സ്വയം മനസ്സിലാക്കാൻ യാത്രകൾ സഹായിച്ചു എന്നാണ് നസിൻ പറയുന്നത് .
View this post on Instagram
സ്വയം യാത്രകൾ ചെയ്യാൻ ഇഷ്ടപെടുന്ന നസിൻ യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് നല്ല ട്രാവൽ എക്സ്പീരിയൻസ് നൽകുക എന്ന ലക്ഷ്യത്തിൽ ആണ് കഴിഞ്ഞ വർഷം Travel Kompany ആരംഭിച്ചത്.5 മാസം കൊണ്ട് തന്നെ 10 ലക്ഷം രൂപക്ക് മുകളിൽ ടേണോവർ നേടുവാനും പഠിക്കുമ്പോൾ തന്നെ കുടുംബത്തെ സഹായിക്കാനും അതിലൂടെ നസിനു കഴിയുന്നു.
View this post on Instagram
Advertisement