𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ഇരുപത്തിയൊന്നാം വയസ്സിൽ തുടങ്ങിയ എംബ്രോയിഡറി ഹൂപ് നിർമ്മാണം ഒരു വരുമാന മാർഗ്ഗമായി

ഗിഫ്റ്റ് ഹാമ്പർ , എൻഗേജ്‌മെന്റ് ഹാമ്പർ ,സേവ് ദി ഡേറ്റ് വീഡിയോ ,ഇൻവിറ്റേഷൻ കാർഡുകൾ ഒക്കെ നിർമ്മിച്ച് നൽകി തന്റെതായ രീതിയിൽ വരുമാനം കണ്ടെത്തുന്ന ജാസ്മിൻ

മലപ്പുറം സ്വദേശിനി ഫാത്തിമ ജാസ്മിന്റെ സംരംഭം ആണ് Blooming Hoop ( blooming_hoop ). എംബ്രോയിഡറി ഹൂപ് ,ഗിഫ്റ്റ് ഹാമ്പർ , എൻഗേജ്‌മെന്റ് ഹാമ്പർ ,സേവ് ദി ഡേറ്റ് വീഡിയോ ,ഇൻവിറ്റേഷൻ കാർഡുകൾ എന്നിവയാണ്  ബ്ലൂമിങ് ഹൂപ്പിലൂടെ ചെയ്തു നൽകുന്നത്. ഡിഗ്രി പഠനകാലത്ത് ഒരു വരുമാന മാർഗം വേണം എന്ന ഉദ്ദേശത്തിൽ എംബ്രോയിഡറി ഹൂപ് നിർമ്മിച്ച് കൊണ്ടായിരുന്നു തുടക്കം.പിന്നീട് അത് വിവിധ ക്രാഫ്റ്റ് ഉത്പന്നങ്ങളിലേക്ക് വളർന്നു.

blooming hoop
blooming hoop

 

ബിസിനസ്സ് യാത്ര….

ഇരുപത്തിയൊന്നാമത്തെ വയസ്സിൽ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ആണ് സെൽഫ് ഇൻഡിപെൻഡന്റ് ആവണം എന്ന് തോന്നിയത്.അങ്ങനെ ഒരു വരുമാന മാർഗ്ഗം കണ്ടെത്താനുള്ള തിരച്ചിലിനിടയിൽ ആണ് ഇൻസ്റ്റാഗ്രാമിൽ ക്രാഫ്റ്റ് ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ചില പേജുകൾ കാണുവാൻ ഇടയായത്.അങ്ങനെ അതിൽ നിന്നും ഇൻസ്പയേഡ് ആയി ഇത്താത്തക്ക് ഒരു വർക്ക് ചെയ്തു നൽകി.അതിനു നല്ല പ്രശംസ ലഭിച്ചപ്പോൾ അത് തന്നെ ഒരു വരുമാന മാർഗം ആക്കാം എന്ന് ചിന്തിച്ചു .അങ്ങനെ സ്‌കോളർഷിപ്പ് ലഭിച്ച പൈസ കൊണ്ട് മെറ്റീരിയൽസ് വാങ്ങി വർക്കുകൾ ചെയ്തു . കൂടുതൽ കൂടുതൽ വർക്കുകൾ ചെയ്തു ചെയ്ത്  അത് ഒരു പാഷൻ ആയി മാറി.പിന്നീട് ഓരോ പുതിയ പുതിയ ക്രാഫ്റ്റിങ് ഐഡിയകൾ കൊണ്ട് വരുവാൻ ശ്രമിച്ചു.വിന്റേജ് ഫോട്ടോ ഹൂപ്പ് എന്ന പ്രോഡക്റ്റ് കൂടുതൽ ശ്രദ്ധ നേടി.അതിനു ശേഷം ഇപ്പോൾ ട്രെൻഡിങ് ആയ വെഡിങ് സ്ലൈഡിങ് ഇൻവിറ്റേഷൻ കാർഡിൽ തന്റേതായ ക്രിയേറ്റിവിറ്റി കൂടി കൊണ്ട് വന്നപ്പോൾ ബൽക് ഓർഡറുകൾ കിട്ടി തുടങ്ങി.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇപ്പോൾ ഓർഡറുകൾ ലഭിക്കുന്നു.ഓരോ പ്രൊഡക്ടുകളിലും തന്റേതായ ക്രിയേറ്റിവിറ്റി കൂടി ആഡ് ചെയ്തപ്പോൾ അത് കൂടുതൽ പേരെ ആകർഷിച്ചു.അങ്ങനെ വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒന്നര ലക്ഷത്തിൽ അധികം ഫോളോവേഴ്സിനെ നേടുവാൻ കഴിഞ്ഞു.വിവാഹം കഴിഞ്ഞു 2 വയസ്സുള്ള മകൾ ഉണ്ട് എങ്കിലും അത് ഒരിക്കലും ഒന്നിനും ഒരു തടസ്സമായിട്ടില്ല.ഭർത്താവും വീട്ടുകാരും ,സുഹൃത്തുക്കളും എല്ലാം നല്ല രീതിയിൽ സപ്പോർട്ട് നൽകുന്നു .

blooming hoop
blooming hoop

 

“ക്രിയേറ്റിവ് തിങ്കിങ്ങും ഹാർഡ് വർക്കും ഉണ്ടെങ്കിൽ ഏതൊരാൾക്കും അവരവരുടെ കഴിവിനെ ഒരു വരുമാന മാർഗമാക്കി മാറ്റാം.അതും ഹോം ബേസ്ഡ് ആയി തന്നെ .ഏതൊരു പെൺകുട്ടികളുടെയും ആഗ്രഹം പോലെ ഇഷ്ടപെട്ട ഡ്രസ്സ് വാങ്ങാനും ,ഭക്ഷണം കഴിക്കുവാനും ,യാത്രകൾ പോകുവാനും ,വേണ്ടപെട്ടവർക്ക് സമ്മാനങ്ങൾ നല്കുവാനുമൊക്കെ നമ്മുടെ സ്വന്തം വരുമാനം ഉപയോഗപ്പെടുത്തുവാൻ കഴിയുക എന്നത് വലിയൊരു കാര്യമാണ്”

Advertisement