കോഴിക്കോട് മുക്കം സ്വദേശിനി നിഹാനയുടെ സംരംഭം ആണ് @bow_babystore . Newborn baby Accessories ഓരോരുത്തരുടെയും ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്തു നിർമ്മിച്ച് നൽകുന്നു.ബേബി ബെഡ് ,പില്ലോ , സ്ലീപ്പിങ് ബാഗ് ,ബെഡിങ് ക്രാഡിൽ ഒക്കെ ഇത്തരത്തിൽ bow_babystore ൽ ലഭ്യമാണ്.ഇത് കൂടാതെ അമ്മമാർക്കായി കസ്റ്റമൈസ്ഡ് ബാഗുകളും നിർമ്മിച്ച് നൽകുന്നുണ്ട്.പ്രീമിയം ക്വാളിറ്റി മെറ്റീരിയൽസ് ഉപയോഗിച്ച് നിർമ്മിക്കുന്ന പ്രോഡക്റ്റുകൾ അഫൊർഡബിൾ റേറ്റിൽ മാർക്കറ്റിൽ എത്തിക്കുവാനാണ് എപ്പോഴും ശ്രമിക്കുന്നത്.വലിയ ഒരു ലാഭം ഉണ്ടാക്കുക എന്നത് അല്ല ലക്ഷ്യം,പകരം കസ്റ്റമറുടെ സാറ്റിസ്ഫാക്ഷൻ ആണ് മുൻഘടന നൽകുന്നത്.കസ്റ്റമറുടെ സാറ്റിസ്ഫാക്ഷൻ ഉറപ്പാക്കിയില്ല എങ്കിൽ ഒരു ബിസിനസിന് അധിക ദൂരം മുന്നോട്ട് പോകുവാൻ ആയി സാധിക്കില്ല.
പ്ലസ്ടു വിനു പഠിക്കുമ്പോൾ ഉപ്പ മരണപെട്ടു. നന്നായി പഠിച്ചു ഒരു ജോലി ഒക്കെ നേടി ഇൻഡിപെൻഡന്റ് ആവണം എന്ന് ഉപ്പ എപ്പോഴും പറയുമായിരുന്നു.അതാണ് നിഹാനയുടെ മോട്ടിവേഷൻ.സാഹചര്യങ്ങൾ മൂലം ആഗ്രഹിച്ച കരിയർ നേടി എടുക്കുവാനായി സാധിച്ചില്ല.പകരം എന്തെങ്കിലും ചെയ്യണം എന്ന ചിന്തയിൽ ആണ് 2021 ൽ ഇങ്ങനെ ഒരു ബിസിനസ്സ് സ്റ്റാർട്ട് ചെയ്തത്.പിന്നീട് അതിനു വേണ്ടി ഹാർഡ് വർക്ക് ചെയ്തു.തുടരെ തുടരെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടു പയ്യെ ആണെങ്കിലും ആളുകളിലേക്ക് എത്തുവാൻ തുടങ്ങി.ഇപ്പോൾ ഇതിൽ നിന്നും കിട്ടുന്ന വരുമാനം ഉപയോഗിച്ച് ഇൻഡിപെൻഡന്റ് ആയി ഒട്ടുമിക്ക കാര്യങ്ങളും നേടി എടുക്കുവാൻ സാധിക്കുന്നു.ഇപ്പോൾ തുടർന്നും പഠിച്ചു കൊണ്ടിരിക്കുന്ന നിഹാന തന്റെ ആഗ്രഹിച്ച കരിയർ ആയ ടീച്ചിങ് നേടി എടുക്കുവാൻ ഉള്ള ശ്രമത്തിലാണ്.
Advertisement