𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ബിസിനസ്സിനോടുള്ള പാഷൻ കൊണ്ട് തുടങ്ങിയ Love N Hampers എന്ന സംരംഭത്തിന്റെ വിജയകഥ

മലപ്പുറം സ്വദേശിനി ഷാഹിദയുടെ സംരംഭം ആണ് lovenhampers .വിവിധ തരം കസ്റ്റമൈസ്ഡ് ഗിഫ്റ്റ് ഐറ്റംസും , ഗിഫ്റ്റ് ഹാമ്പറുകൾ നിർമിക്കാൻ ആവശ്യമായ പ്രൊഡക്ടുകളും സെൽ ചെയ്യുന്നു.അതിനോടൊപ്പം വിവിധ ഇവന്റുകൾക്കായി കേക്കുകൾ നിർമ്മിച്ച് വിൽക്കുകയും , ചെറിയ രീതിയിൽ ഇവന്റ് വർക്കുകൾ ഏറ്റെടുത്തു നടത്തുകയും ചെയ്യുന്നു.കൂടുതൽ പേരും ഓൺലൈനായി മാത്രം ഗിഫ്റ്റ് ഹാമ്പറുകൾ ഒക്കെ നിർമ്മിച്ച് നൽകി വരുമാനം കണ്ടെത്തുമ്പോൾ അതിനായി ഒരു ഓഫ്‌ലൈൻ സ്റ്റോർ തുടങ്ങുക ആയിരുന്നു ഷാഹിദയുടെ ആഗ്രഹം.അങ്ങനെ പരീക്ഷണ അടിസ്ഥാനത്തിൽ വെല്ലുവിളികളെ ഒക്കെ തരണം ചെയ്തു സ്റ്റോർ തുടങ്ങുകയും നല്ല രീതിയിൽ വിജയിപ്പിച്ചെടുക്കുകയും ചെയ്തു.ഇപ്പോൾ ദുബായിൽ lovenhampers ഔട്ലറ്റ് തുടങ്ങാൻ ഉള്ള തയ്യാറെടുപ്പിലാണ്.

കോവിഡ് കാലത്ത് ഷാഹിദക്കും ഭർത്താവിനും വിദേശത്തെ ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് വരേണ്ടി വന്നു.യാദൃച്ഛികമായി ഒരു കേക്ക് നിർമ്മാണം പഠിപ്പിക്കുന്ന ഒരു ദിവസത്തെ ക്ലാസ്സ് അറ്റൻഡ് ചെയ്ത ഷാഹിദ പിന്നീട് കേക്ക് നിർമിക്കാൻ തുടങ്ങി.ആദ്യമൊക്കെ വീട്ടിലേക്ക് തന്നെ കേക്കുകൾ നിർമ്മിച്ചു. പിന്നീട് പുറത്തു നിന്നും ഓർഡറുകൾ ലഭിക്കാൻ തുടങ്ങി.കേക്കുകളുടെ പ്രസന്റേഷനിൽ വ്യത്യസ്തത പുലർത്തുന്നതിലൂടെ കൂടുതൽ കസ്റ്റമേഴ്‌സിനെ ലഭിച്ചു.പിന്നീട് മറ്റൊരു ബിസിനസ്സ് കൂടെ ആരംഭിക്കണം എന്ന ആഗ്രഹത്തിനൊടുവിൽ കസ്റ്റമൈസ്ഡ് ഗിഫ്റ്റ് പ്രൊഡക്ടുകൾ വിൽക്കാൻ ഒരു ഓഫ്‌ലൈൻ ഔട്ലറ്റ് തുടങ്ങാൻ തീരുമാനിച്ചു.ഭർത്താവിനോട് ആഗ്രഹം പറഞ്ഞു ,റിസ്ക് എടുത്തു ചെയ്തു നോക്കാൻ തീരുമാനിച്ചു.ഹൈവേയുടെ സൈഡിൽ ഒരു ഷോപ്പ് ഉണ്ടായിരുന്നു.അത് റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കേണ്ടതിനാൽ മുൻപ് ഷോപ്പ് നടത്തിയിരുന്നവർ ഒഴിഞ്ഞുപോയിരുന്നു.ഷോപ്പ് പൊളിച്ചു നീക്കാൻ കുറച്ചു മാസങ്ങളുടെ സാവകാശം കൂടെ ഉള്ളതിനാൽ ആ ഷോപ്പിൽ ബിസിനസ്സ് തുടങ്ങി ട്രൈ ചെയ്തു നോക്കാം എന്ന് കരുതി.അങ്ങനെ കയ്യിലെ സേവിങ്സ് വെച്ച് ബിസിനസ്സ് സ്റ്റാർട്ട് ചെയ്തു.പൊളിക്കാൻ പോകുന്ന ഷോപ്പിൽ എന്ത് ബിസിനസ്സ് ചെയ്യുകയാണ് എന്ന പരിഹാസങ്ങൾ കേൾക്കേണ്ടി വന്നു എങ്കിലും ബിസിനസ്സ് നല്ലരീതിയിൽ വിജയിച്ചപ്പോൾ അത് കൂടുതൽ പ്രചോദനമായി.

ഗിഫ്റ്റ് ഐറ്റംസിനു പുറമെ ക്രാഫ്റ്റ് പ്രൊഡക്ടുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ ഉത്പന്നങ്ങൾ കൂടെ ആഡ് ചെയ്തു ബിസിനസ്സ് വിപുലീകരിച്ചു.കൂടെ ചെറിയ രീതിയിൽ ഇവന്റ് വർക്കുകളും ഏറ്റെടുത്തു നടത്തി.ഷോപ്പ് പൊളിച്ചു നീക്കേണ്ടി വന്ന സാഹചര്യത്തിലും വരുന്ന വർക്കുകൾ ഏറ്റെടുത്തു ചെയ്യുന്നതിനൊപ്പം ഇപ്പോൾ ദുബായിൽ lovenhampers ഔട്ലറ്റ് തുടങ്ങാൻ ഉള്ള തയ്യാറെടുപ്പിലാണ് ഷാഹിദ.

Advertisement