നിറങ്ങൾ കൊണ്ട് സ്വപ്നസാഫല്യം നേടിയ NAVAMI FASHION ബ്രാൻഡ്
വസ്ത്ര ഡിസൈനിങ് ആണ് തന്റെ പാഷൻ എന്ന് തിരിച്ചറിഞ്ഞു Asia book of records അടക്കം നിരവധി ലോക റെക്കോർഡുകൾ നേടിയ നീതുവിന്റെ NAVAMI ബ്രാൻഡ്
തിരുവനന്തപുരം സ്വദേശിനിയായ നീതു വിശാഖ് ഒരു സെലിബ്രിറ്റി ഫാഷൻ ഡിസൈനറും കലാരംഗത്തു നിരവധി റെക്കോർഡുകൾ കരസ്‌ഥമാക്കിയ മികച്ച സംരംഭകയുമാണ്. NAVAMI എന്ന ഡിസൈനർ ഫാബ്രിക്‌സ് ബ്രാൻഡിന്റെ ഉടമയാണ് നീതു..ചെറിയ പ്രായം മുതൽക്കേ രോഗപ്രതിരോധ ശേഷി വളരെയധികം കുറവായതിനാൽ ആരോഗ്യ പ്രശ്നങ്ങളും അതുമായി ബന്ധപ്പെട്ട സർജറികളും ട്രീറ്റ്മെന്റും ഒക്കെ നീതുവിനെ മാനസികവും ശരീരികവുമായി തളർത്തിയിരുന്നു.. ഒരു ഗവണ്മെന്റ് ജോലി നേടിയെടുക്കണം എന്ന അതിയായ ആഗ്രഹത്തെ മാറ്റിവെച്ചു ഡോക്ടർമാരുടെ നിർദ്ദേശത്തെ മാനിച്ചു തന്റെ ആരോഗ്യത്തിന് പ്രാധാന്യം നൽകികൊണ്ട് വീട്ടിൽ ഇരുന്നു വരുമാനം നേടാനുള്ള ലക്ഷ്യത്തിലേക് നീതു ചുവടുറപ്പിച്ചു.വളരെയധികം പിരിമുറുക്കത്തിൽ ജീവിതം മുന്നോട്ട് തള്ളിനീക്കിയ നീതു പല വെല്ലുവിളികളെയും അതി ജീവിച്ചു ആണ് ഒരു സംരംഭകയായി മാറിയത്.ഹാൻഡ് പെയിന്റഡ് ഡിസൈനർ ഫാബ്രിക് ആണ് നവമി പ്രധാനമായും വിപണിയിൽ എത്തിക്കുന്നത്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെയും ആർട്ട് ഉൾപ്പടെ 68 ആർട്ടുകൾ ഒരൊറ്റ സാരിയിൽ വരച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ,ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ,വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് എന്നിങ്ങനെ അഞ്ചോളം റെക്കോർഡുകൾ നീതു നേടിയെടുത്തു.ഈ വർഷവും നൂറ്റാന്മപതോളം ചിത്രങ്ങൾ വ്യത്യസ്ത വസ്ത്രങ്ങളിൽ ഡിസൈൻ ചെയ്തതിനു india, asia, international book of records വീണ്ടും ലഭിക്കുകയുണ്ടായി…കൂടാതെ ബെസ്റ്റ് ഇൻസ്പയറിങ് സെയിൽസ് വുമൺ 2021 , സക്സസ് കേരളയുടെ മികച്ച സംരംഭക അവാർഡ് 2020 എന്നിവയും കരസ്ഥമാക്കി.
നവമി എന്ന ബ്രാൻഡിന്റെ കഥ ഇങ്ങനെ
പൊക്കം അല്പം കൂടിയതിനാൽ നീതുവിന് ചെറുപ്പത്തിൽ സ്‌കൂളിൽ നിന്ന് ഒരുപാട് കളിയാക്കലുകളും പരിഹാസങ്ങളും കേൾക്കേണ്ടി വന്നു.അത് നീതുവിനെ മാനസ്സികമായി തളർത്തി.പലപ്പോഴും അത് കൊണ്ട് ക്ലാസ്സുകളിൽ പോലും പോയിരുന്നില്ല.പ്ലസ്‌ടു കഴിഞ്ഞു മുൻ നിര കോളേജുകളിൽ അഡ്മിഷൻ കിട്ടി എങ്കിലും ബോഡി ഷെയിമിങ് ഭയന്ന് ഗ്രാമ പ്രദേശത്തെ സാധാരണ ചെറിയ കോളേജിൽ അഡ്മിഷൻ എടുത്തു.ബയോ ടെക്‌നോളജിയിൽ യൂണിവേഴ്സിറ്റി റാങ്കോടെ പാസ്സായി.വിവാഹ ശേഷം ബാങ്ക് കോച്ചിങ്ങിനു പോയി ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചു.എന്നാൽ ഇന്റർവ്യൂവിനു ചെല്ലുമ്പോൾ ” എന്തൊരു പൊക്കമാണ് ഇത് ” എന്നിങ്ങനെ ഉള്ള ബോഡി ഷെയിമിങ്ങുകൾ മാനസ്സികമായി വീണ്ടും തളർത്താൻ തുടങ്ങി.അതിനോടൊപ്പം പല ഹെൽത്ത് ഇഷ്യൂസും വന്നു.അങ്ങനെ ഒരു ദിവസം ഭർത്താവിന് ഒരു ഫങ്ഷന് ഇട്ടോണ്ട് പോകുവാൻ ഷർട്ടിൽ ആർട്ട് വർക്ക് ചെയ്തു നൽകി.അത് കണ്ടു ഇഷ്ടപെട്ട പലരും അവർക്കും അതുപോലെ ചെയ്തു നല്കാൻ ആവശ്യപ്പെട്ടു.അങ്ങനെ ആണ് നവമി എന്ന ബ്രാൻഡിന്റെ തുടക്കം..അതിനിടയിൽ മ്യുറൽ ഡിസൈനിങ്ങിലും ,ഫാഷൻ ഡിസൈനിങ്ങിലും കോഴ്‌സുകൾ ചെയ്തു അതിനെ പറ്റി കൂടുതൽ പഠിച്ചു.
സോഷ്യൽ മീഡിയയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി നവമി എന്ന ബ്രാൻഡ് വളർന്നു.ഇന്ന് പല സെലിബ്രിറ്റികൾക്കും ഫാബ്രിക് ഡിസൈൻ ചെയ്തു നൽകുവാൻ നവമി എന്ന ബ്രാൻഡിലൂടെ നീതുവിന് കഴിയുന്നു.. Handpainted വസ്ത്രങ്ങൾ കൂടാതെ വിവാഹ വസ്ത്ര ഡിസൈനിങ്, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും handloom മെറ്റീരിയൽ ഉപയോഗിച്ചുള്ള ഡിസൈനർ വസ്ത്രങ്ങളും ഇന്ന് നവമിയിലൂടെ വിറ്റു പോകുന്നു..Continuous, Persistent, Timely, Hardwork- ഈ നാലു വാക്കുകളും ഹൃദയത്തിൽ ചേർത്ത് പ്രവർത്തിച്ചപ്പോൾ നീതു വീണ്ടെടുത്തത് തന്റെ ആരോഗ്യവും ആത്മവിശ്വാസവും പിന്നെ മികച്ച വരുമാനവുമാണ്.