𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ജോലിയോടൊപ്പം സ്വന്തം ബിസിനസ്സും

കണ്ണൂർ സ്വദേശിനി റുസ്‌ഫിദ സൈഫിന്റെ സംരംഭങ്ങളാണ് @_rs_craft_world & bellabloom_2022 . പ്രൊഫഷണലി ഒപ്‌റ്റോമെട്രിസ്റ്റ് ആയ റുസ്‌ഫിദ കഴിഞ്ഞ 3 വർഷമായി ജോലി ചെയ്യുന്നതിനൊപ്പം തന്നെ ആണ് പാഷനായ തന്റെ ബിസിനസ്സും മുന്നോട്ട് കൊണ്ട് പോകുന്നത്.@_rs_craft_world ലൂടെ വിവിധ തരം ഹാമ്പറുകൾ ,സ്ക്രാപ്പ്ബുക്ക് ,ഫ്രയിമുകൾ ഒക്കെ നിർമ്മിച്ച് നൽകുന്നു .bellabloom_2022 ഒരു ഓൺലൈൻ ബൊട്ടീക്ക് ആണ് . ട്രെൻഡിങ് ആയ ഫാഷൻ പ്രൊഡക്ടുകൾ അതിലൂടെ സെൽ ചെയ്യുന്നു. വരുമാനം ഉപയോഗിച്ച് പേരന്റ്സിന്റെ തന്നാലാവും വിധം സപ്പോർട്ട് ചെയ്യാനും പല ആഗ്രഹങ്ങളും ഇൻഡിപെൻഡന്റ് ആയി തന്നെ നേടിയെടുക്കുവാനും കഴിയുന്നു.

സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ക്രാഫ്റ്റ് പ്രൊഡക്ടുകളോട് താല്പര്യം ഉണ്ടായിരുന്നു.അന്നൊക്കെ ഗ്രീറ്റിങ് കാർഡുകളും വിവിധ പേപ്പർ ക്രാഫ്റ്റ് പ്രൊഡക്ടുകളും ഫ്രണ്ട്സിനൊക്കെ നിർമ്മിച്ച് നൽകുമായിരുന്നു.ഡിഗ്രി പഠനകാലത്ത് ബെസ്റ്റ് ഫ്രണ്ടിന് ഒരു ആൽബം ക്രിയേറ്റ് ചെയ്തു ഗിഫ്റ്റ് ആയി നൽകി.അത് കണ്ടു ഫ്രണ്ടിന്റെ കസിൻ ഒരു വർക്ക് നൽകി.അതും ചെയ്ത് നൽകി.എന്നാൽ അതൊക്കെ സൗജന്യമായിട്ട് ആയിരുന്നു ചെയ്തു നൽകിയിരുന്നത്. കാരണം ക്രാഫ്റ്റ് ഉത്പന്നങ്ങൾ നിർമ്മിച്ച് നൽകാൻ ഇഷ്ടമായിരുന്നു .

ഫ്രണ്ടിന്റെ കസിൻ ആണ് ഇതൊരു ബിസിനസ്സ് ആയി ചെയ്യാൻ നിർബന്ധിപ്പിച്ചത്.അങ്ങനെ ആണ് ക്രാഫ്റ്റ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത് ഒരു ബിസിനസായി ചെയ്തു തുടങ്ങിയത്.കോളേജ് പഠന സമയത്ത് ക്രാഫ്റ്റ് വർക്ക് ചെയ്താൽ പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയില്ല എന്നൊക്കെ പേരന്റ്സ് പറഞ്ഞു.എന്നാൽ റുസ്‌ഫിദ പഠനത്തോടൊപ്പം തന്നെ ബിസിനസ്സും എഫിഷ്യന്റ് ആയി മാനേജ് ചെയ്തു.2020 -2021 ൽ entrepreneur award ഉം നേടാൻ കഴിഞ്ഞു.പിന്നീട് പഠന ശേഷം ഒപ്‌റ്റോ മെട്രിസ്റ്റ് ആയി ജോലി ലഭിച്ചു എങ്കിലും @_rs_craft_world എന്ന ബിസിനസ്സ് സ്റ്റോപ്പ് ചെയ്തില്ല.ക്രാഫ്റ്റ് ഉത്പന്നങ്ങൾ നിർമ്മിച്ച് നൽകി കിട്ടുന്ന വരുമാനം കൂടുതൽ സന്തോഷം നൽകുന്നു.ഇപ്പോൾ പുതുതായി ട്രെൻഡിങ് ആയ ഫാഷൻ പ്രൊഡക്ടുകൾ ഓൺലൈനായി സെൽ ചെയ്യുവാൻ bellabloom_2022 എന്ന പേരിൽ ഒരു ഓൺലൈൻ ഷോപ്പ് കൂടെ സ്റ്റാർട്ട് ചെയ്തിട്ടുണ്ട്.

എല്ലാത്തിനും സപ്പോർട്ട് ആയി പേരന്റ്സും ,ഹസ്ബന്റും കൂടെ ഉണ്ട് .അവരുടെ സപ്പോർട്ട് ഉള്ളതിനാൽ ആണ് ജോലിക്കൊപ്പം ,ബിസിനസ്സും ഒരേപോലെ എഫിഷ്യന്റ് ആയി മാനേജ് ചെയ്യുവാൻ സാധിക്കുന്നത്

Advertisement