𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

20 സെക്കൻഡിൽ 8 ചായ ഗ്ലാസ്സുകൾ കഴുകുന്ന മെഷീൻ | Mahantam

വലിയ കഫെകളിലും , റെസ്റ്റോറന്റുകളിലുമൊക്കെ പോകുമ്പോൾ നല്ല രീതിയിൽ വാഷ് ചെയ്തു വൃത്തി ആക്കിയ ഗ്ലാസുകളും പ്ളേറ്റുകളുമൊക്കെ നമുക്ക് ലഭിക്കും.എന്നാൽ ചെറിയ ടീ ഷോപ്പിൽ ഒക്കെ പോകുമ്പോൾ ആ ഒരു ഹൈജീൻ നമുക്ക് കിട്ടി എന്ന് വരില്ല.ഒരു ബക്കറ്റ് വെള്ളത്തിൽ അല്ലെങ്കിൽ ടാപ്പിന്റെ ചുവട്ടിൽ ആവും ഗ്ലാസ്സുകൾ കഴുകുന്നത്.ഒരു ടി സ്റ്റാളിൽ പോയപ്പോൾ ടി ഗ്ലാസ്സുകൾ കഴുകാനുള്ള ബുദ്ധിമുട്ടും,ഹൈജീൻ കുറവും കണ്ട ഗുജറാത്ത് Palanpur സിറ്റി സ്വദേശി Dhawal ഉം ജയേഷും കൂടി നിർമ്മിച്ച ടി ഗ്ലാസ് വാഷിംഗ് മെഷീൻ ആണ് “mahantam”.ഡിസൈൻ നിർമ്മിച്ചെടുക്കാൻ ആറുമാസം എടുത്തു.ആദ്യത്തെ 4 പ്രോട്ടോടൈപ്പ് ഫെയിൽ ആയി .അഞ്ചാമത്തേത് സക്സസ് ആയി.’ശുചിത്വം ഒരു ആഡംബരമല്ല, അത് ആവശ്യമാണ് ” എന്നതാണ് മോട്ടോ .

Mahantam
Mahantam

ഏതു ചെറിയ ടി സ്റ്റാളിനും ഉപയോഗിക്കാൻ സാധിക്കുന്ന ഈ മെഷീൻ 20 സെക്കൻഡിൽ 8 ഗ്ലാസ്സുകൾ കഴുകി നൽകുന്നു.ഒരു മിനുട്ടിൽ 24 ഗ്ലാസുകളും ഒരു മണിക്കൂറിൽ 1000 ൽ അധികം ഗ്ലാസുകളും കഴുകാം.മെഷിൻ പൂർണ്ണമായും ഓട്ടോമാറ്റിക് ആണ്.ഹ്യൂമൻ ടച് വരുന്നില്ല.ഒരൊറ്റ ഫുൾ ചാർജിൽ മെഷീനിലൂടെ 1800 ഗ്ലാസ്സുകൾ കഴുകാം.

ഗുജറാത്ത് സ്വദേശി ആയ Dhawal മെക്കാനിക്കൽ എഞ്ചിനീറിങ് ബിരുദദാരിയും ജയേഷ് കോമേഴ്‌സ് ബിരുദദാരിയുമാണ്.ഷാർക്‌ ടാങ്ക് ഇന്ത്യ സീസൺ 2 വില പങ്കെടുത്ത്‌ 5 ഷാർക്കിൽ നിന്നുമായി 30 ലക്ഷം രൂപ നേടി എടുത്തു.

Advertisement