കണ്ണൂർ സ്വദേശി അയാസിന്റെ സംരംഭം ആണ് അലിഫ് അബായ.പ്രീമിയം ക്വളിറ്റി അബായകൾ വേൾഡ് വൈഡ് സെൽ ചെയ്യുന്നു.ഫാമിലിക്ക് ദുബായ് ഷാർജയിൽ അബായ ഷോപ്പ് ഉണ്ടായിരുന്നു.എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ആളുകൾ ചോദിച്ചു വരുന്ന ഒരു ബ്രാൻഡ് ആയി ബിസിനസ്സ് വിപുലീകരിക്കണം എന്നായിരുന്നു അയാസിന്റെ ആഗ്രഹം അങ്ങനെ ആണ് അലിഫ് അബായയുടെ തുടക്കം.
ആദ്യം ചെയ്തത് അലിഫ് അബായ എന്ന പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്തു.അതിലൂടെ അയാസ് തന്നെ അബായകൾ പരിചയപ്പെടുത്തി പോസ്റ്റുകൾ ഇട്ടു.ലേഡീസ് ഡ്രസ്സുകൾ നീയാണോ പരിചയപ്പെടുത്തേണ്ടത് എന്നൊക്കെ ചോദിച്ചു തുടക്കത്തിൽ പലരും കളിയാക്കി.എന്നാൽ അയാസ് അതൊന്നും കാര്യമാക്കിയില്ല.പയ്യെ പയ്യെ ഓർഡറുകൾ കിട്ടി തുടങ്ങി.കോവിഡിന് കുറച്ചു മാസം മുൻപ് നാട്ടിൽ എത്തിയ അയാസ് നാട്ടിൽ അലിഫ് അബായ ബിസിനസ്സ് ചെയ്യുവാൻ തീരുമാനിച്ചു.പക്ഷെ അതിനായി ഇൻവെസ്റ്റ്മെന്റ് ചെയ്യാനുള്ള പണം ഇല്ലായിരുന്നു.കോവിഡ് ടൈമിൽ ആദ്യം മാസ്ക് കച്ചവടം ചെയ്തു.ആദ്യം 100 മാസ്ക് ,പിന്നീട് അത് 1000 ആയി.ഇത് കണ്ടു ഒരു സുഹൃത്ത് ടെക്സ്റ്റൈൽ ഉത്പന്നങ്ങൾ ഹോൾസെയിൽ ചെയ്യാനായി ക്ഷണിച്ചു.ഇതിനിടയിലും മെറ്റിരിയൽ നാട്ടിൽ എത്തിച്ചു സോഷ്യൽ മീഡിയയിലൂടെ അബായയുടെ സെല്ലിങ് ചെയ്യുണ്ടായിരുന്നു.പിന്നീട് നാട്ടിൽ തന്നെ അബായ സ്റ്റിച്ചിങ് യൂണിറ്റ് തുടങ്ങി.ക്വാളിറ്റിയിൽ തന്നെ പ്രൊഡക്ടുകൾ വിപണിയിൽ എത്തിക്കുന്നതിനാൽ ഒരിക്കൽ ഉപയോഗിച്ചവർ വീണ്ടും അലിഫ് അബായ തന്നെ തേടി വന്നു.
ഇപ്പോൾ കേരളത്തിലെ വലിയ വലിയ വെഡ്‌ഡിങ് സെന്ററുകളിലും , നൂറിൽ അധികം ഔട്ലറ്റുകളിലും അലിഫ് അബായ ലഭ്യമാണ്.അത് കൂടാതെ സോഷ്യൽ മീഡിയയയിലൂടെ നല്ല രീതിയിൽ സെയിൽ നടക്കുന്നു..ഇന്ത്യയും , UAE യും കൂടാതെ മറ്റു രാജ്യങ്ങളിലേക്കും അലിഫ് അബായ എത്തിച്ചു നൽകുന്നുണ്ട് .അങ്ങനെ സോഷ്യൽ മീഡിയയുടെ സാധ്യത പ്രയോജനപ്പെടുത്തി അയാസ് തന്റെ അലിഫ് അബായ എന്ന സംരംഭം കൂടുതൽ വളർത്തി കൊണ്ടിരിക്കുന്നു. കണ്ണൂർ കൂത്തുപറമ്പ് സിഎം ടെക്‌സ്‌റ്റൈൽസ് ആൻഡ് റെഡിമെയ്ഡ് എന്ന വോൾസെയിൽ സ്ഥാപനത്തിലൂടെ അബായ കൂടാതെ മറ്റു ട്രെൻഡിങ് ഡ്രസ്സ് പ്രൊഡക്ടുകളും സപ്ലൈ ചെയ്യുന്നു.
Business Contact :
Mob: +917907578846
ALiF abaya instagram:- https://www.instagram.com/Alif_abaya_Online/
ഫേസ്ബുക് : www.facebook.com/644077319034697
YouTube – https://youtube.com/@alifabayaonline9292
Advertisement