𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ഒറ്റമുറി കെട്ടിടത്തിൽ നിന്നും പടുത്തുയർത്തിയ കോസ്‌മെറ്റിക് ബ്രാൻഡ് Anuz Herbs

2018 ൽ ഏറ്റവും അവസാനം എഴുതിയ 50 മത്തെ PSC പരീക്ഷ വിജയിച്ചു എങ്കിലും പിന്നീട് ഇന്റർവ്യൂവിൽ നിന്ന് പുറന്തള്ളപ്പെട്ടപ്പോൾ ജീവിതം മറ്റൊരു രീതിയിലേക്ക് തിരിച്ചു വിട്ട് സംരംഭകയായി മാറിയ വ്യക്തി ആണ് അനുസ് ഹെർബ്സ് കോസ്മെറ്റിക്സിന്റെ സ്ഥാപക അനു കണ്ണനുണ്ണി.ശാസ്ത്രീയതയിൽ ഊന്നി മാത്രം പ്രവർത്തിക്കുന്ന അനുസ് ഹെർബ്സ് കോസ്മെറ്റിക്സിനു ഇന്ന് ഇന്ത്യക്ക് അകത്തും പുറത്തുമായി 10000 + ഉപഭോക്താക്കൾ ആണുള്ളത്.പ്രകൃതിദത്ത ഉത്പന്നങ്ങൾ കൊണ്ട് നിർമ്മിച്ച ഫേസ് പാക്കുമായി തുടങ്ങി ഇന്ന് പതിനെട്ടിലധികം പ്രകൃതിദത്ത സൗന്ദര്യ വർധക ഉത്പന്നങ്ങൾ അനൂസ് ഹെർബ്സിന്‍റേതായി വിപണിയിലുണ്ട്.

അനു കണ്ണനുണ്ണി
അനു കണ്ണനുണ്ണി

ഓരോരുത്തര്‍ക്കും അവരുടെതായ സൗന്ദര്യം ഉണ്ട്.ഒരു ക്രീം പുരട്ടിയതുകൊണ്ട് ഒന്നും സൗന്ദര്യം വർധിപ്പിക്കാൻ കഴിയില്ല.ഉള്ള സൗന്ദര്യത്തെ സംരക്ഷിക്കുന്നവ ആവണം ഓരോ കോസ്മെറ്റിക് ഉല്പന്നവും എന്നതാണ് അനു കണ്ണനുണ്ണിയുടെ പോളിസി.അതിനാൽ തന്നെ അനൂസ് ഹെര്‍ബ്സിന്‍റെ ഉല്‍പന്നങ്ങള്‍ സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍ അല്ല ഉള്ള സൗന്ദര്യത്തെ സംരക്ഷിക്കുന്ന ഉത്പന്നങ്ങൾ ആണ്.ആയുർവേദത്തിന്‍റെ നന്മയും മോഡേൺ കോസ്‌മെറ്റോളജിയും സംയോജിപ്പിച്ചാണ് ഓരോ ഉല്പന്നവും തയ്യാറാക്കുന്നത്.കൃത്രിമ നിറങ്ങളോ , പെർഫ്യൂമുകളോ ഒന്നും ചേർക്കാതെ പ്രകൃതിദത്തമായ പൂക്കൾ, പഴങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ എല്ലാം ആണ് ഉപയോഗിക്കുന്നത്.കൃത്യമായ ലാബ് ടെസ്റ്റിംഗ് , ഫോർമുലേഷൻ എന്നിവ അനുസ് ഹെർബ്സ് ഉറപ്പാക്കുന്നു..ഒരു കസ്റ്റമര്‍ സമീപിച്ചു കഴിഞ്ഞാല്‍ വെറുതെ ഒരു പ്രോഡക്റ്റ് കൊടുക്കുന്നതിനു പകരം ആദ്യം മുതലുള്ള കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിനു ശേഷം ആണ് അനുസ് ഹെർബ്സ് കോസ്മെറ്റിക്സിന്റെ ഒരു ഉത്പന്നം നിർദ്ദേശിക്കുന്നത്.

2018 ൽ ചേര്‍ത്തല വളവനാട്ടെ വീടിനോട് ചേര്‍ന്നുള്ള ചെറിയൊരു മുറിയിലാണ് അനൂസ് ഹെര്‍ബ്സ് തുടങ്ങുന്നത്.ഇന്ന് അതിൽ നിന്നും തമിഴ്നാട്ടിൽ 1400 ചതുരശ്ര അടിയുള്ള ഒരു കെട്ടിടത്തിലേക്ക് പ്രൊഡക്ഷൻ യൂണിറ്റ് വളർന്നു.ഫോർമുലേറ്റർസ്, ക്വാളിറ്റി ചെക്കേർസ് ഉൾപ്പെടെ ഉള്ള ജീവനക്കാരും അനൂസ് ഹെര്‍ബ്സിനൊപ്പം ഉണ്ട്.പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്ന അശാസ്ത്രീയമായ നിരവധി കോസ്മെറ്റിക്ക് ഉത്പന്നങ്ങൾ വിപണിയിൽ ഉള്ളപ്പോൾ സയൻസിന്റെ പിൻബലത്തോടെ മാത്രം പ്രോഡക്റ്റ്കൾ ആളുകളിലേക്ക് എത്തിക്കുക എന്നത് ആയിരുന്നു അനുവിന്റെ ലക്ഷ്യം.അതിനായി ഇന്ത്യക്കകത്തും പുറത്തുമായി നിരവധി കോഴ്‌സുകൾ അനു ചെയ്തിരുന്നു.

മികച്ച സംരംഭകയ്ക്കുള്ള 2021ലെ ഗാന്ധി അവാർഡ്, 2022ലെ റെഡ് എഫ്എം വിമൻ എംപവർമെന്‍റ് അവാർഡ്, 2023ലെ നെഹ്‌റു ഫൗണ്ടേഷന്‍റെ മികച്ച സംരംഭക അവാർഡ് എന്നിവ അനുവിനെ തേടി എത്തി.അനുസ് ഹെർബ്സ് കോസ്മെറ്റിക്സിന്റെ വിജയത്തിന് പിന്നാലെ മറ്റൊരു സംരംഭവും ആരംഭിച്ചിരുന്നു,അതാണ് അനുക.അനൂസ് ഹെർബ്‌സിന്‍റെ അനുബന്ധ സ്ഥാപനമായ “അനുക”ഹെർബൽ ചായ, ഹെർബൽ ഇന്‍ഫ്യൂസ്ഡ് ഹണി, മില്ലറ്റ് മീൽ, ഗ്രീൻ ഡിറ്റോക്സ് എന്നിങ്ങനെയുള്ള ഭക്ഷ്യോത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നു.2022 ജനുവരി മുതൽ അനൂസ് ഹെർബ്സ് ഉത്പന്നങ്ങൾ വാങ്ങുന്ന ഓരോ ഉപയോക്താകളിൽ നിന്നും ഒരു രൂപ വീതം പ്രതീക്ഷ എന്ന ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന് എല്ലാ മാസവും നിശ്ചിത തുകയായി നൽകുകയും ചെയ്യുന്നു.

Advertisement