മാസം ഒരു കോടി രൂപയുടെ ഉപ്പേരി വിൽക്കുന്ന ആലപ്പുഴക്കാരൻ
ഉയർന്ന ശമ്പളമുള്ള കോർപറേറ്റ് ജോലി ഉപേക്ഷിച്ചു ആലപ്പുഴക്കാരനായ മനാസ് മധു തുടങ്ങിയ സംരംഭമാണ് ബിയോണ്ട് സ്നാക്സ്.കേരളത്തിൽ നിന്നുള്ള പ്രധാനപ്പെട്ട ഒരു സ്നാക്ക്സ് ആണ് ഉപ്പേരി.പക്ഷേ ഇന്ത്യയിൽ എല്ലായിടത്തും ലഭിക്കുന്ന രീതിയിൽ ഉള്ള നല്ല ഒരു ബ്രാൻഡ് ഇല്ലായിരുന്നു.അങ്ങനെ 2018 ൽ ആണ് ബിയോണ്ട് സ്നാക്സ് തുടങ്ങുന്നത്.നാടൻ രുചി , കുരുമുളക്, വെണ്ണ എന്നിങ്ങനെ വിത്യസ്തത രുചികളിലുള്ള ഉപ്പേരികൾ ആണ് വിപണിയിൽ എത്തിക്കുന്നത്.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്നും നേന്ത്രക്കായ സംഭരിച്ചു കൊച്ചിയിലെ ഫാക്ടറിയിൽ ആണ് സംസ്കരിക്കുന്നത്.ഹ്യൂമൻ ടച്ച് ഇല്ലാതെ മുഴുവനായും ഓട്ടോമേറ്റഡ് ആണ് എല്ലാ പ്രോസസും.
ആദ്യമൊക്കെ ചെറിയ ഷോപ്പുകൾ വഴി ആയിരുന്നു വിപണനം.2019 ൽ തൃശ്ശൂരിൽ നടന്ന ട്രേഡ് ഷോ വഴി ബൽക് ഓർഡർ ലഭിച്ചു.അതായിരുന്നു ഒരു പ്രധാന വഴി തിരിവ്.പിന്നീട് ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴി വിപണനം ആരംഭിച്ചു.കേരള ബനാന ചിപ്സിനുള്ള ഡിമാൻഡ് കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് ആമസോണിലും ഫ്ലിപ്കാർട്ടിലും ഒക്കെ ബെസ്റ്റ് സെല്ലർ ആകുവാൻ സാധിച്ചു.ഇപ്പോൾ സൂപ്പർമാർക്കറ്റുകൾ ബിഗ്ബാസ്‌ക്കറ്റ്, ജിയോ മാർട്ട്, ഇന്ത്യ മാർട്ട്, ദി ഗുഡ് സ്റ്റഫ് ,ആമസോൺ ഫ്ലിപ്കാർട് അങ്ങനെ നിരവധി ഇടങ്ങളിൽ ബിയോണ്ട് സ്നാക്സ് ലഭിക്കും.US, UAE, Qatar, Nepal and മൗറീഷ്യസ്,ദുബായ് എന്നിവിടങ്ങളിലും ബിയോണ്ട് സ്നാക്സ് ലഭ്യമാണ്.
സോണി ടിവി ഷോയായ ഷാർക്ക് ടാങ്ക് ഇന്ത്യയിലൂടെ ബിസിനസിനെ പറ്റി കൂടുതൽ ആളുകൾ അറിഞ്ഞതോടെ കമ്പനിയിലേക്ക് നിക്ഷേപവും വന്നെത്തി.Bharat പേ കോ ഫൗണ്ടർ Ashneer ഗ്രോവർ , ബോട്ട് co-ഫൗണ്ടർ Aman ഗുപ്ത എന്നിവർ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.അവരുടെ ഹെൽപ്പോട് കൂടി ദുബായിലും , മുബൈയിൽ 3500 ൽ അധികം ഔട്ലറ്റുകളിലും ബിയോണ്ട് സ്നാക്സ് എത്തിക്കാൻ സാധിച്ചു.നിലവിൽ ഒരു കോടി രൂപക്കു മുകളിൽ ആണ് ഒരു മാസത്തെ വിറ്റുവരവ് .