കോട്ടക്കലിൽ നിന്നും Daily Foods ന്റെ വിജയഗാഥ
ഒരു ഓഫീസിൽ വർക്ക് ചെയ്തു സാലറി കിട്ടാത്ത സ്ഥിതി വന്നപ്പോൾ ആണ് സ്വന്തമായി ഒരു സംരംഭം എന്ന ചിന്ത വരുന്നത്.
കോട്ടക്കൽ സ്വദേശിനി മെഹ്‌നയും അമ്മ ചഞ്ചലയും കൂടി നടത്തുന്ന സംരംഭം ആണ് Daily Foods Home Made .പേര് പോലെ തന്നെ നല്ല നാടൻ ഹോംലി ഫുഡ് ഉണ്ടാക്കി ആവശ്യക്കാർക്ക് ഓഫീസിലും മറ്റും എത്തിച്ചു നൽകുന്നു.രാവിലെ ,ഉച്ചക്ക് ,രാത്രി എന്നിങ്ങനെ മൂന്നു നേരത്തെ ഫുഡിന് വെറും 130 രൂപ മാത്രം ആണ് ഈടാക്കുന്നത്.അതും കോട്ടക്കൽ ടൗണിന്റെ 5 കിലോമീറ്റർ പരിധിയിൽ ഫ്രീ ഡെലിവറിയും ആണ്.സമയാ സമയം നല്ല നാടൻ ഹോംലി ഫുഡ് നിങ്ങളുടെ ഓഫീസിൽ എത്തിച്ചു നൽകും.ഓരോ ദിവസവും ഓരോ മെനു ആണ് ഉള്ളത്.ആഴ്‌ചയിൽ ഒരു ദിവസം സ്പെഷ്യൽ വെജ് &നോൺ വെജ് ഫുഡ്സും നൽകുന്നു.മൂന്നു നേരത്തെ ഫുഡ് പാക്കേജ് അല്ലാതെ 2 നേരത്തെയും ,ലഞ്ച് മാത്രമായുള്ള ഓപ്‌ഷനും ലഭ്യമാണ്.കൂടാതെ പാർട്ടി ഓർഡറുകളും സ്വീകരിക്കുന്നു.
തന്റെ 25 ആം വയസ്സിൽ ആണ് മെഹ്‌ന ഇങ്ങനെ ഒരു സംരംഭം തുടങ്ങുന്നത്.ഒരു ഓഫീസിൽ വർക്ക് ചെയ്തു സാലറി കിട്ടാത്ത സ്ഥിതി വന്നപ്പോൾ ആണ് സ്വന്തമായി ഒരു സംരംഭം എന്ന ചിന്ത വരുന്നത്.മെഹ്‌നയുടെ അമ്മ ഒരു ആയുർവേദ ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നത്.അമ്മ ഫുഡ് ഒക്കെ ഉണ്ടാക്കിയ ശേഷം ജോലിക്ക് പോകുന്നു.പിന്നീട് പാക്കിങ്ങും,ഡെലിവറിയും അങ്ങനെ ഓൾ ഇൻ ഓൾ മെഹ്‌ന തന്നെ ആണ്.കഴിഞ്ഞ ഒരു വർഷമായി സംരംഭം വിജയകരമായി മുന്നോട്ട് കൊണ്ട് പോകുന്നു .3 പേരിൽ തുടങ്ങി ഇന്ന് 30 പേർക്ക് സ്ഥിരമായി ഫുഡ് നൽകി വരുന്നു. അമ്മയും,മെഹ്‌നയും കൂടി ആണ് ഫാമിലി മുന്നോട്ട് കൊണ്ട് പോകുന്നത്.2 സഹോദരിമാർ ആണ് മെഹ്‌നക്ക് ഉള്ളത്.സംരഭത്തിനൊപ്പം തന്നെ ഡിസ്റ്റൻസ് ആയി മാസ്സ് കമ്മ്യൂണിക്കേഷൻ ആണ് ജേർണലിസം കോഴ്‌സും ചെയ്തു മുന്നോട്ട് പോകുകയാണ് മെഹ്‌ന.
View this post on Instagram
Advertisement