𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

സ്കൂൾ അദ്ധ്യാപകനായ ജിന്റെഷ് 6 വർഷം കൊണ്ട് നിർമ്മിച്ചത് പതിനായിരങ്ങൾ ഭാഷ പഠിക്കുന്ന Jinta’s Institute

ഇതിനോടകം തന്നെ പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ ഇംഗ്ലീഷ്, മലയാളം ഹിന്ദി ഭാഷകളിൽ ഒഴുക്കോടെ സംസാരിപ്പിക്കാൻ ജിന്റാസിനു കഴിഞ്ഞിട്ടുണ്ട്.

2018 ൽ ആയിരുന്നു സ്കൂൾ അദ്ധ്യാപകൻ ആയിരുന്ന ജിന്റെഷ് തന്റെ വിദ്യാർത്ഥികൾക്കായി ‘ഇംഗ്ലീഷ് വിത്ത് ജിന്റെഷ്’എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചത്.ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചാനൽ ജന പ്രിയമാവുകയും ലക്ഷകണക്കിന് സബ്സ്ക്രൈബേഴ്സിനെ നേടി എടുക്കുകയും ചെയ്തു.വിവിധ ഭാഷകൾ എളുപ്പത്തിൽ പഠിക്കാൻ ഉപകരിക്കുന്ന ഒരു ചാനൽ ആയിരുന്നു അത്.ചാനലിനോടൊപ്പം തന്നെ ജിന്റെഷ് ഓൺലൈൻ ഭാഷ ക്ലാസ്സുകളും എടുത്തിരുന്നു.

കോവിഡിന്റെ സമയത്ത് നിരവധി ആളുകൾ കോഴ്സുകളിൽ ജോയിൻ ചെയ്യുകയും, എത്ര പേര് വന്നാലും അവരെ ഒക്കെ പഠിപ്പിക്കാൻ തക്കവിധമുള്ള ഒരു ലേർണിംഗ് പ്ലാറ്റഫോം ജിന്റെഷ് നിർമിക്കുകയും ചെയ്തു. ഈ സമയത്താണ് മുന്നോട്ട് പോകാൻ കൂടുതൽ ഫണ്ട്
ആവശ്യമാണെന്നു ജിന്റെഷ് മനസിലാക്കുന്നത്.ഇൻവെസ്റ്റ്മെന്റിനായി ശ്രെമിച്ചപ്പോൾ UK അടിസ്ഥാനമായി പ്രവർത്തിക്കുന്ന ജോസ്കോ കെയർ എന്ന സ്ഥാപനം ഇവരുടെ സവിശേഷതകൾ മനസിലാക്കുകയും ഏകദേശം ഒരു ലക്ഷം യൂറോസ് ഇൻവെസ്റ്റ് ചെയ്യുകയും ചെയ്തത്.

അതിനു ശേഷം ജിന്റാസിന്റെ വളർച്ച വളരെ പെട്ടെന്ന് ആയിരുന്നു.ഇന്ന് നൂറു കണക്കിന് അദ്ധ്യാപകർ ഓൺലൈൻ ആയി ക്ലാസുകൾ കൈകാര്യം ചെയ്യുന്ന ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആണ് ജിന്റാസ് ലേർണിംഗ് സൊല്യൂഷൻസ്. മുഖാമുഖമുള്ള ഓൺലൈൻ ക്ലാസുകൾ ആണ് ജിന്റാസിന്റെ ഏറ്റവും വലിയ പ്രേതെകത ആയി കണക്കാക്കുന്നത്. ഇതിനോടകം തന്നെ പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ ഇംഗ്ലീഷ്, മലയാളം ഹിന്ദി ഭാഷകളിൽ ഒഴുക്കോടെ സംസാരിപ്പിക്കാൻ ജിന്റാസിനു കഴിഞ്ഞിട്ടുണ്ട്. ഓൺലൈൻ ക്ലാസുകൾ കൂടാതെ ഇൻസ്റ്റാഗ്രാം വിഡിയോസിനും ലക്ഷകണക്കിന് ആരാധകർ ആണ് ഉള്ളത്. ജിന്റാസിന്റെ മെയിൻ ഓഫീസ് ഉള്ളത് കണ്ണൂർ ജില്ലയിലെ ഗ്രാമ പ്രദേശമായ കേളകത്താണ് എന്നുള്ളതും ഇവരുടെ പ്രത്യേകത ആണ്. എല്ലാവരും ഓഫീസ് മെയിൻ ടൗണുകളിൽ ആരംഭിക്കുമ്പോൾ ഇവർ ഗ്രാമ പ്രദേശത്തു ഓഫീസ് ആരംഭിക്കുകയും കഴിവുള്ള ഒട്ടനവധി പേർക്ക് ജോലി കൊടുക്കുകയും ചെയ്തു എന്നത് ജിന്റാസിനെ വേറിട്ട് നിർത്തുന്നു.

Jintas Learning Solutions Private Limited
Address: near JK Residency, opposite Federal Bank
Kelakam, Kerala 670674
Phone: +91 85902 87817

Advertisement