𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ഓൺലൈനിലൂടെ ട്യൂഷൻ എടുത്തു നൽകി വരുമാനം കണ്ടെത്തുന്ന അപ്സര ബിജു

അപ്സര ബിജു.കോട്ടയം പാലാ ആണ് സ്വദേശം.LB അക്കാദമി ഓൺലൈൻ ക്ലാസസ്സ് എന്ന സംരംഭം നടത്തുന്നു.ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോയ അപ്സരക്ക് LB അക്കാദമി ഓൺലൈൻ ക്ലാസസ്സ് എന്ന സംരംഭത്തിലൂടെ കുറച്ചു പേർക്ക് തൊഴിൽ നൽകാൻ സാധിക്കുന്നു.അതിലുപരി നിരവധിപേർക്ക് അറിവ് പകർന്നു നൽകുവാനും സാധിക്കുന്നു.അപ്സര ബിജുവിന്റെ കഥ ഇങ്ങനെ ,

2015 ൽ ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ ബിടെക് പൂർത്തിയാക്കിയ അപ്സര ബിജൂവിനു പിന്നീട് തുടർന്ന് പഠിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലായിരുന്നതിനാൽ പെട്ടെന്ന് ഒരു ജോലി നേടുക ആയിരുന്നു ലക്ഷ്യം.അങ്ങനെ രണ്ടു വർഷക്കാലം വിവിധ കമ്പനികളിൽ ജോലി ചെയ്തു.
2018 ൽ ആണ് സ്വന്തമായി ഒരു സംരംഭം തുടങ്ങണം എന്ന ആഗ്രഹം ഉണ്ടായത്.അങ്ങനെ ഒരു ട്യൂഷൻ സെന്റർ തുടങ്ങാൻ തീരുമാനിച്ചു.ഫാമിലി മൊത്തമായി അപ്സരയുടെ ഒപ്പം നിന്നു.അമ്മ 50000 രൂപ ചിട്ടി പിടിച്ചു നൽകി.ആ തുക കൊണ്ട് ആയിരുന്നു എല്ലാത്തിന്റെയും തുടക്കം. പാലാ പൊൻകുന്നം റൂട്ടിൽ പൈക എന്ന സ്ഥലത്ത് ബിൽഡിങ് വാടക്ക് എടുത്തു വേണ്ട സജീകരണങ്ങൾ ഒക്കെ ചെയ്തു .പഠിപ്പിക്കാനായി ടീച്ചേഴ്സിനെ കണ്ടെത്തി.അച്ഛൻ പരസ്യം നൽകാൻ ഒക്കെയായി ഹെല്പ് ചെയ്തു.പത്രങ്ങളിൽ നോട്ടിസ് വെച്ച് നൽകി.എല്ലായിടത്തും പോസ്റ്റർ ഒട്ടിച്ചു. പെങ്ങൾ തന്നെ കൊണ്ട് ആവും വിധം എല്ലാത്തിലും ഹെല്പ് ചെയ്തു..ആദ്യം വന്നത് 18 കുട്ടികൾ മാത്രം.അവരുടെ ട്യൂഷൻ ഫീസ് കൊണ്ട് ബിൽഡിന്റെ ചിലവ് പോലും കൊടുക്കാൻ പറ്റിയില്ല.കൂടാതെ പഠിപ്പിക്കുന്ന ടീച്ചേഴ്‌സിനും സാലറി കൊടുക്കണം.

എല്ലാം പയ്യെ തരണം ചെയ്തു മുന്നോട്ടു പോകുമ്പോൾ ആണ് പഠിപ്പിക്കാൻ വന്ന ടീച്ചേസ് തൊട്ടടുത്തായി വേറെ ഒരു ട്യൂഷൻ സെന്റർ തുടങ്ങിയത്. ഉണ്ടായിരുന്ന കുട്ടികളിൽ പലരും അങ്ങോട്ട് പോയി .അകെ പത്തിലും പ്ലസ്‌ടുവിലും പരീക്ഷ എത്തി നിൽക്കുന്ന കുറച്ചു കുട്ടികൾ മാത്രം.അവർക്ക് വേണ്ട ക്ലാസ്സുകൾ നൽകി.അങ്ങനെ തൊട്ടടുത്ത അദ്ധ്യായന വർഷം എത്തി.പുതിയ കുട്ടികൾ വരുമെന്ന പ്രതീക്ഷ ഇല്ല.എന്ത് ചെയ്യണം എന്നറിയാത്ത നിസ്സഹായാവസ്ഥ.ആദ്യം ചെയ്തത് ചിലവ് കുറക്കാനായി നിലവിലെ ഉള്ള കെട്ടിടത്തിന്റെ പകുതി വാടക ഉള്ള ഒരു ബിൽഡിങ്ങിലേക്ക് മാറി.എന്നിട്ട് വീണ്ടും ഒന്നിൽ നിന്നും തുടങ്ങി.പുതിയ ടീച്ചേസിനെ കണ്ടെത്തി.പരസ്യങ്ങൾ ചെയ്തു.അങ്ങനെ അമ്പതോളം കുട്ടികൾ അഡ്മിഷൻ എടുത്തു.അങ്ങനെ കാര്യങ്ങൾ എല്ലാം സ്മൂത്ത് ആയി പോകുമ്പോൾ അടുത്ത പണി കൊറോണ .മൊത്തം ലോക്ക് ഡൌൺ.വാടക കൊടുക്കണം,മറ്റു ചിലവുകൾ.അങ്ങനെ ഓഫ്‌ലൈനിൽ നിന്നും ക്ലാസ്സുകൾ ഓൺലൈൻ ആക്കി.

ഒരു സുഹൃത്ത് പറഞ്ഞത് അനുസരിച്ചു യൂട്യൂബിനെ കുറിച്ച് എബിസിഡി അറിയാതെ ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്നു.എല്ലാം സ്വയം പഠിച്ചു എടുക്കുന്നു.ഏതു പ്രായത്തിൽ ഉള്ളവർക്കും ആറുമാസം കൊണ്ട് വീട്ടിലിരുന്നു പഠിച്ചു SSLC ,പ്ലസ്ടു നേടുവാൻ സാധിക്കുന്ന കേന്ദ്ര ഗവർമെന്റിന്റെ നാഷണൽ institue ഓഫ് ഓപ്പൺ സ്‌കൂളിങ് പ്രോഗാമിനെ പറ്റി ഒരു വീഡിയോ ചെയ്തു.അത് കണ്ടു നിരവധി ആളുകൾ വിളിച്ചു.അവർക്ക് വേണ്ടി ട്യൂഷൻ എടുത്തു നൽകി.യൂട്യൂബ് മൂലം എൽബി അക്കാദമി ഓൺലൈൻ ക്ലാസിനെ പറ്റി കൂടുതൽ ആളുകൾ അറിഞ്ഞു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഓൺലൈനിലൂടെ ട്യൂഷൻ എടുത്തു നൽകാൻ തുടങ്ങി.പിന്നീട് ഓഫ്‌ലൈൻ ക്ലാസ്സുകൾ പൂർണ്ണമായും നിർത്തി.

ഇപ്പോൾ ട്യൂഷൻ മുഴുവനായും ഓൺലൈൻ ആണ്.ഇതിനോടകം നിരവധി വിദ്യാർത്ഥികളെ നല്ല റിസൾട്ടോടെ വിജയിപ്പിച്ചെടുക്കുവാൻ LB അക്കാദമി ഓൺലൈൻ ക്ലാസ്സിനു സാധിച്ചു .വിദ്യാർത്ഥികളെ പഠിപ്പിക്കാനായി വർക്ക് ഫ്രം ഹോം മോഡിൽ ടീച്ചേഴ്‌സുണ്ട് ,അങ്ങനെ കുറച്ചു പേർക്ക് ജോലി നൽകുവാനും അപ്സരക്ക് സാധിക്കുന്നു.പ്രതിസന്ധികളിൽ തളരാതെ പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ട് തന്നെ പോയാൽ വിജയിക്കാനാകും എന്നാണ് അപ്സരയുടെ സ്റ്റോറി നമ്മെ പഠിപ്പിക്കുന്നത്

Advertisement