𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ഡെന്റൽ സർജറിയിൽ മാസ്റ്റർ ഡിഗ്രി നേടിയ ശേഷം Scientific writing Firm തുടങ്ങിയ Amitha Basheer

ആലപ്പുഴ ഹരിപ്പാട് സ്വദേശിനി Dr .Amitha Basheer ന്റെ സംരംഭം ആണ് @Sciwri_Researches.സ്റ്റുഡന്റ്സിനും , കമ്പനികൾക്കും , യൂണിവേഴ്സിറ്റികൾക്കുമൊക്കെ scientific writing സർവീസുകൾ നൽകി വരുന്നു.നിലവിൽ ഇന്ത്യ ,സൗദി അറേബ്യ , UK ,ദുബായ് എന്നിവിടങ്ങളിൽ വിവിധ യൂണിവേഴ്സിറ്റികൾക്ക് വേണ്ടി Scientific writing സർവീസുകൾ നൽകുന്നതിലൂടെ മാസം 3 ലക്ഷം രൂപയോളം ടേണോവർ നേടുവാൻ സാധിക്കുന്നു.

BDS ലാസ്റ്റ് ഇയർ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം പഠനം ഉപേക്ഷിക്കേണ്ടി വന്നു.ഫൈനൽ ഇയർ വരെ എത്തിയിട്ടും പഠനം കംപ്ലീറ്റ് ചെയ്യാൻ പറ്റാഞ്ഞതിൽ ഒരുപാട് വിഷമിച്ചു .പിന്നീട് മൂന്നര വർഷങ്ങൾക്ക് ശേഷം മുടങ്ങിയ പഠനം കംപ്ലീറ്റ് ചെയ്തു . ഇന്റേൺഷിപ് കഴിഞ്ഞ ഉടനെ MDS എൻട്രൻസ് എഴുതി ആദ്യ ചാൻസിൽ തന്നെ കിട്ടി.MDS പഠനത്തോടൊപ്പം തന്നെ ബയോഎത്തിക്സ് & മെഡിക്കൽ Ethics ൽ പിജി ഡിപ്ലോമയും നേടി.സാധാരണ ഡെന്റൽ സർജറി പഠനത്തിന് ശേഷം ,ഒന്നെങ്കിൽ ക്ലിനിക്ക് ഇടും ,അല്ലെങ്കിൽ അക്കാദമിക്സ് ചൂസ് ചെയ്തു പഠിപ്പിക്കാനായി കയറും.അതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു.അങ്ങനെ സിഎംസി വെല്ലൂരിൽ നിന്നും scientific writing ൽ ട്രെയിനിങ് നേടി.അതിനു ശേഷം കഴിഞ്ഞ ജൂലൈയിൽ @Sciwri_Researches എന്ന Scientific writing സർവീസുകൾ നൽകുന്ന firm തുടങ്ങി.ഇന്ത്യൻ ഇൻസ്പിരേഷണൽ വുമൺ അവാർഡ്‌സ് 3rd എഡിഷനിൽ മെഡിസിൻ ആൻഡ് ഹെൽത്ത് കാറ്റഗറിയിൽ അവാർഡും നേടാൻ കഴിഞ്ഞു.

ഇപ്പോൾ നിലവിൽ സൗദി അറേബ്യയിൽ ഭർത്താവിനൊപ്പം താമസമാക്കിയ Amitha scientific writing സർവീസുകൾ കൂടാതെ ഹെൽത്ത് കെയർ ക്ലാസുകൾ നൽകുകയും , സൗദിയിലെ വിവിധ പ്രോഗ്രാമുകൾക്ക് ആങ്കറിങ് ചെയ്യുകയും ചെയ്യുന്നു.കൂടാതെ ലുലു ഗ്രൂപ്പ് സൗദിയുടെ വിവിധ പ്രൊമോഷൻ വർക്കുകളും ചെയുന്നു.BDS പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നപ്പോൾ ലൈഫ് അതോടെ കഴിഞ്ഞു എന്നയിടത്തു നിന്നും വീണ്ടും വീണ്ടും നടത്തിയ പരിശ്രമങ്ങൾക്ക് ഒടുവിൽ ആണ് അമിതക്ക് ഇതൊക്കെ തന്നെ നേടി എടുക്കുവാൻ കഴിഞ്ഞത്.

Advertisement