𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

പഠനം ഉപേക്ഷിച്ചു ഡെലിവറി ആപ്പ് തുടങ്ങി , 19 വയസ്സുകാരന്റെ ആസ്തി 1000 കോടി രൂപ

യു.എസിലെ ലോകപ്രശസ്തമായ സ്റ്റാൻഫോർഡ് സർവകലാശാലയിയിലെ കമ്പ്യൂട്ടർ സയൻസ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് ആദിത് പാലിച്ചയും കൈവല്യ വോഹ്റയും സ്റ്റാർട്ടപ്പിലേക്ക് ഇറങ്ങിയത് .സ്വന്തം കഴിവിൽ വിശ്വാസം അർപ്പിച്ച മുംബൈ സ്വദേശികൾ ആയ ആദിത് പാലിച്ചയും, കൈവല്യ വോഹ്റയും 10 മിനിറ്റുകൊണ്ട് ഡെലിവറികൾ സാധ്യമാക്കുന്ന ഒരു പ്ലാറ്റ്ഫോം ആരംഭിച്ചു. 2021 പകുതിയോടെ ആരംഭിച്ച ഈ പ്ലാറ്റ്ഫോമിന്റെ പേര് ‘സെപ്‌റ്റോ’ എന്നാണ്.ഇന്നത്തെ ഈ കാലത്ത് സമയത്തിനു ആണ് വില.അതായിരുന്നു അവരുടെ ആശയം.10 മിനിറ്റിൽ ഡെലിവറി.മുംബൈ ഡൽഹിയും, ബംഗളുരുവും ഉൾപ്പെടെ വിവിധ നഗരങ്ങളിൽ സേവനമുണ്ട്.കമ്പനിയുടെ കഴിഞ്ഞ പാദ വരുമാനത്തിൽ 800 ശതമാനം വളർച്ചയാണ് ഉണ്ടായത്.2020ൽ വൈ.സി കണ്ടിന്യൂറ്റി ഫണ്ട് സെപ്റ്റോയിൽ 200 മില്യൺ ഡോളർ നിക്ഷേപിച്ചു.നിലവിൽ സെപ്‌റ്റോയുടെ വിപണിമൂല്യം ഏകദേശം 900 മില്ല്യൻ ഡോളർ ആണ്.

കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ് കൈവല്യയും ആദിത് പാലിച്ചയും.തന്റെ 17ആം വയസ്സിലാണ് ആദിത് ഗോപൂള്‍ എന്ന പേരിൽ വിദ്യാർഥികൾക്കായി ഒരു കാർപൂൾ സേവനം തുടങ്ങുന്നത്.പിന്നീട് തുടങ്ങുന്നത് കിരണകാർട്ട് എന്ന സ്റ്റാർട്ടപ്പാണ് ഇത് 2020 ജൂൺ മുതൽ 2021 മാർച്ച് വരെ പ്രവര്‍ത്തിച്ചു.ചെറുകടകളുമായി ചേര്‍ന്ന് ഡെലിവറി സേവനം നല്‍കിയ കിരാനകാര്‍ട്ട് വളർന്നു ആണ് സെപ്‌റ്റോ ആയി മാറിയത്. സെപ്‌റ്റോ ഇന്ന് രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന കമ്പനികളില്‍ ഒന്നാണ്.

ഹുറുൺ ഇന്ത്യ ഫ്യൂച്ചർ യൂണികോൺ ലിസ്റ്റ് 2022ലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകർ ആണ് ഇരുവരും.ഐ.ഐ.എഫ്.എൽ വെൽത്ത് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022ൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി സ്ഥാപകരിൽ ഒരാളായ വോഹ്റ.19ാം വയസിൽ 1000 കോടിയുടെ സമ്പത്ത് ആണ് കൈവല്യ വോഹ്റക്ക് ഉള്ളത്.ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ 1036ാം സ്ഥാനത്താണ്.ആദിത്യ പാലിച്ചയും സമ്പന്നരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 1200 കോടി രൂപയാണ് ആദിത്യ പാലിച്ചയുടെ ആസ്തി.

Advertisement