𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ നിന്നും ഷൂ നിർമ്മിക്കുന്ന 24 വയസ്സുകാരൻ Ashay Bhave

.15 കുപ്പികളും 10 പ്ലാസ്റ്റിക് ബാഗുകളും റീസൈക്കിൾ ചെയ്ത് ഒരു ജോഡി ഷൂ ഉണ്ടാക്കുന്നു.ഇതുവരെ ഏകദേശം 48000 പ്ലാസ്റ്റിക് കുപ്പികളും 50,000 പ്ലാസ്റ്റിക് ബാഗുകളും ‘Thaely’ റീസൈക്കിൾ ചെയ്തിട്ടുണ്ട്.

ഇരുപത്തിനാല് വയസ്സുകാരൻ ആശയ് ഭാവെ യുടെ എത്തിക്കൽ ഷൂ ബ്രാൻഡ് ആണ് ‘Thaely’ .പഴയ പ്ലാസ്റ്റിക് ബാഗുകൾ, കുപ്പികൾ, റബ്ബർ എന്നിവ റീസൈക്കിൾ ചെയ്താണ് സ്നീക്കേഴ്സ് നിർമ്മിക്കുന്നത്.ആദ്യം പഴയ പ്ലാസ്റ്റിക് ബാഗുകൾ, കുപ്പികൾ, റബ്ബർ എന്നിവ ഉപയോഗിച്ചു ലെതർ പോലുള്ള ഒരു മെറ്റിരിയൽ നിർമ്മിക്കുകയും പിന്നീട് ഹാൻഡ് മേഡ് ആയി സ്നീക്കേഴ്സ് നിർമ്മിക്കുകയും ചെയ്യുന്നു.ഇങ്ങനെ നൂറുകണക്കിന് കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് നല്ല സ്റ്റൈലൻ സ്നീക്കേഴ്സ് ആക്കി മാറ്റുന്നത്.Thaely യുടെ വെബ്‌സൈറ്റിൽ നിന്നുള്ള വിവരം അനുസരിച്ചു ഒരു ജോഡി ഷൂവിന്റെ വില 7999 രൂപ ആണ് .15 കുപ്പികളും 10 പ്ലാസ്റ്റിക് ബാഗുകളും റീസൈക്കിൾ ചെയ്ത് ഒരു ജോഡി ഷൂ ഉണ്ടാക്കുന്നു.ഇതുവരെ ഏകദേശം 48000 പ്ലാസ്റ്റിക് കുപ്പികളും 50,000 പ്ലാസ്റ്റിക് ബാഗുകളും ‘Thaely’ റീസൈക്കിൾ ചെയ്തിട്ടുണ്ട്.ഒരിക്കൽ ആനന്ദ് മഹീന്ദ്ര ഈ ബിസിനസ്സിൽ ഇമ്പ്രസ്ഡ് ആവുകയും ഇൻവെസ്റ്റ് ചെയ്യാനുള്ള ആഗ്രഹം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ആറു വർഷം മുമ്പ് പതിനെട്ടാം വയസ്സിൽ ആണ് ഭാവെ പ്ലാസ്റ്റിക് ക്യാരി ബാഗുകളും ബോട്ടിലുകളും അപ് സൈക്കിൾ ചെയ്തു സ്നീക്കേഴ്സ് നിർമ്മിക്കാൻ ഉള്ള ആശയം വികസിപ്പിച്ചെടുക്കുന്നത്.പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് തുകൽ പോലെയുള്ള ഒരു ഫാബ്രിക് നിർമ്മിക്കാൻ ഉള്ള റിസേർച്ചിനായി അടുത്ത രണ്ട് വർഷം ഉപയോഗിച്ചു.തുടർന്ന് മുംബൈയിലെ ഒരു പ്രാദേശിക ഷൂ റിപ്പയർ ചെയ്യുന്നയാളെ സമീപിച്ച് ഒരു Rough പ്രോട്ടോടൈപ്പ് നിർമ്മിക്കുകയും, പരമ്പരാഗതമായി ഉപയോഗിക്കുന്ന ലെതറിന് പകരം പുതുതായി വികസിപ്പിച്ചെടുത്ത ഫാബ്രിക് കൊണ്ടുള്ള പ്രായോഗികത പരിശോധിക്കുകയും ചെയ്തു.പരീക്ഷണം വിജയിക്കുകയും 2021 ൽ ‘Thaely’ എന്ന ബ്രാൻഡ് അവതരിപ്പിക്കുകയും ചെയ്തു.

മാലിന്യ സംസ്‌കരണ പ്ലാന്റിൽ നിന്നാണ് പ്ലാസ്റ്റിക് ശേഖരിക്കുന്നത്. അവ കഴുകി വൃത്തിയാക്കിയ ശേഷം, ബാഗുകൾ ഷീറ്റുകളാക്കി മുറിച്ച് ചൂടും പ്രഷറും ഉപയോഗിച്ച് ലയിപ്പിക്കുന്നു.ഉപയോഗിച്ച Thaely സ്നീക്കേഴ്സ് തിരികെ നൽകിയാൽ എക്സ്ചേഞ്ച് ഓഫറും ബ്രാൻഡ് ഓഫർ ചെയ്യുന്നുണ്ട്.ഇന്ത്യയ്ക്ക് പുറമെ, ദുബായ്, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ വിപണികളിലും ഷൂകൾ വിൽക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, വിൽപ്പന വിപുലീകരിക്കാനും ആണ് ഭാവി പദ്ധതി.

Advertisement