𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

അശ്വതിയുടെ ജീവിതം തന്നെ മാറ്റി മറിച്ച യാത്രകൾ | Indiantribes

ഒരുദിവസം ഉച്ചക്ക് പെട്ടെന്ന് ഒപ്‌റ്റോമെട്രിസ്റ്റ് ജോലി റിസൈൻ ചെയ്തു മൊബൈൽ ഫോണും ഓഫാക്കി ഒറ്റക്കൊരു യാത്ര പോയി. അശ്വതി ഇന്ന് ഇന്ത്യൻ ട്രൈബ്സ് എന്ന ലീഡിങ് ട്രാവൽ കമ്പനിയുടെ ഉടമ ആണ്

Indiantribes എന്ന ട്രാവൽ കമ്പനി ഉടമയും,ഫ്രീലാൻസ് സോഷ്യൽ മീഡിയ മാനേജറും,ട്രാവൽ കോൺടെന്റ് ക്രിയേറ്ററുമായ അശ്വതിയുടെ ജീവിതം മാറ്റി മറിച്ചത് യാത്രകൾ ആണ്.2017 ൽ ബാംഗളൂരിൽ പ്ലേസ്‌മെന്റോടെ കാലിക്കറ്റ് അൾസലാമയിൽ നിന്നും ഒപ്‌റ്റോമെട്രിസ്റ്റ് ആയി പഠിച്ചിറങ്ങുമ്പോഴും യാത്രകൾ തന്റെ ലൈഫ് മാറ്റി മറിക്കും എന്നും അശ്വതി കരുതിയതല്ല.ചെറുപ്പം മുതൽ വീട്ടുകാരുമൊത്ത് ഒരുപാട് യാത്രകൾ ചെയ്തിരുന്ന അശ്വതി സ്‌കൂൾ -കോളേജ് കാലഘട്ടത്തിൽ തൊട്ടടുത്തുള്ള ഡെസ്റ്റിനേഷനുകളിലേക്ക് യാത്രകൾ ചെയ്തു സന്തോഷം കണ്ടെത്തുമായിരുന്നു.ബാംഗളൂരിൽ ഒപ്‌റ്റോമെട്രിസ്റ്റ് ആയി ജോലിക്ക് കയറിയപ്പോഴും പ്രതേകിച്ചു ഒരു ആവേശവും തോന്നിയില്ല.ബാംഗ്ലൂരിലും പരിസരത്തും അടുത്തുള്ള സ്ഥലങ്ങളിലേക്ക് യാത്രകൾ പോയി, അവിടെ മലകളും വനങ്ങളും പ്രകൃതിയുമായി ശക്തമായ ബന്ധം കണ്ടെത്തി.

എല്ലാവരെയും പോലെ ഒരു സാധാരണ ലൈഫ് ഫോളോ ചെയ്യുന്നതിൽ ത്രിൽ ഇല്ല എന്ന് മനസ്സിലാക്കിയ അശ്വതി 2018 ഏപ്രിലിൽ ഉച്ച ഭക്ഷണം കഴിക്കാൻ പോയ സമത്ത് പെട്ടെന്നു റിസൈൻ ലെറ്ററും കൊടുത്തു മൊബൈൽ ഫോണും ഓഫാക്കി മൂന്നാറിലേക്ക് ഒരു സോളോ ട്രിപ്പ് പോയി.ആ യാത്ര അശ്വതിയെ @_the_cloud_walker ആക്കി മാറ്റി.പിന്നീട് അവിടെ ട്രാവൽ കമ്പനികളിൽ വോളണ്ടയറിങ് ചെയ്തും,ടുറിസത്തെ കുറിച്ച് പഠിച്ചും മുന്നോട്ട് പോയി.ഇതിനിടെ ജോലി റിസൈൻ ചെയ്ത കാര്യം വീട്ടിൽ അറിയുകയും പ്രഷർ നേരിടേണ്ടി വരുകയും ചെയ്തു.2018 ഡിസംബറിൽ 2 ബെസ്റ്റ് ഫ്രണ്ട്സിനൊപ്പം ഹിമാചൽ എന്ന സ്വപ്നം കീഴടക്കിയത് ലൈഫ് മാറ്റി മറിച്ചു.അക്കൗണ്ട് നല്ല രീതിയിൽ റീച് ആവുകയും അശ്വതിയേക്കാൾ കൂടുതൽ Indiantribes എന്ന ലേബലിൽ അറിയപ്പെടാനും തുടങ്ങി.ആ യാത്രക്ക് ശേഷം 2019 ജനുവരി 21 നു ജന്മദിനത്തിൽ Indiantribes എന്ന ട്രാവൽ കമ്പനിക്ക് തുടക്കം കുറിച്ചു.പിന്നീട് വയനാട്ടിലെ ഫോറസ്റ്റ് ഫാം ഹൗസിൽ ഡിജിറ്റൽ മാർക്കറ്റർ ആയി ജോലിക്ക് കയറുകയും ടൂറിസം ബിസിനസ്സിനെ കുറിച്ചും ഓർഗാനിക് ഫാമിങ്ങിനെ കുറിച്ചും കൂടുതൽ പഠിച്ചു.കൃഷി എന്ന ആഗ്രഹത്തിൽ വട്ടവടയിൽ ഒരു ചെറിയ ലാൻഡ് ലീസിനു എടുക്കുകയും ഹോംസ്റ്റേഡിങ് എക്സ്പീരിയൻസ് ചെയ്യുകയും ചെയ്തു.

യാത്ര ചെയ്ത സ്ഥലങ്ങൾ & എക്സ്പീരിയൻസസ് എന്നിവ മാത്രം സെൽ ചെയ്തും,ട്രാവൽ കൺസൾട്ടേഷൻ നൽകിയും ,ഇവന്റുകൾ സംഘടിപ്പിച്ചും Indiantribes 2024 ഓടെ 32000 ആളുകൾ ഏറ്റെടുത്ത ഒരു ബ്രാൻഡായി വളർന്നു.മുന്നോട്ടുള്ള യാത്രയിൽ സപ്പോർട്ടായി ഭർത്താവ് വൈശാഖും , കസിൻ ബ്രദർ ശരത്തും ,ക്ലോസ് ഫ്രണ്ട്സ് ആയ റിയാസ്,അൻവർ ,മസ്‌നിയ ,പിന്നെ അച്ഛൻ ,അമ്മ ,ചേട്ടൻ ,അനിയത്തി എന്നിവർക്കൊപ്പം പ്രകൃതിയുടെ മാജിക്കൽ പവറും ഉണ്ട്.പുതിയ ടൂറിസം പ്രോജക്റ്റുമായുള്ള യാത്രയിലാണ് അശ്വതി.

Advertisement