𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

കൊല്ലം ഒരു ഡിജിറ്റൽ ഹബ് ആക്കി മാറ്റുവാൻ ഒരുങ്ങി യുവ സംരംഭകൻ | DMAKE ACADAMY

കൊല്ലം സ്വദേശിനി മുഹമ്മദ് ഇഖ്ബാലിന്റെ ആഗ്രഹം ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ആകുവാൻ ആയിരുന്നു.എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം അതിനു സാധിച്ചില്ല.പഠിക്കുന്ന സമയത്ത് തന്നെ ഇവന്റ് മാനേജ്‌മെന്റ് വർക്കുകൾ ചെയ്തു ബിസിനസ്സിലേക്ക് ഇറങ്ങി.അതിൽ തുടങ്ങി ഇന്ന് ഇരുപത്തിനാലാം വയസ്സിൽ എത്തി നിൽക്കുമ്പോൾ 3 സംരംഭങ്ങൾ ആണ് മുഹമ്മദ് ഇഖ്ബാൽ നയിക്കുന്നത്.DreamMakers Events ചെറുതും വലുതുമായ എല്ലാവിധ ഇവന്റ് മാനേജ്‌മെന്റ് വർക്കുകളും ചെയ്തു നൽകുന്നു. DMAKE Technology ലൂടെ വെബ് ഡെവലപ്മെന്റ്,എസ്ഇഓ , ബ്രാൻഡിംഗ് ,സോഷ്യൽ മീഡിയ എന്നിങ്ങനെ എല്ലാവിധ ഡിജിറ്റൽ മാർക്കറ്റിങ് സേവനങ്ങളും നൽകി വരുന്നു.അതിനൊപ്പം DMAKE അക്കാദമിയിലൂടെ ഡിജിറ്റൽ മാർക്കറ്റിങ് ഒരു കരിയർ ആക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഗൈഡൻസോട് കൂടിയ കോഴ്‌സും നൽകി വരുന്നു. കൊല്ലത്തെ ആദ്യത്തെ ഏജൻസി ബേസ്ഡ് ഡിജിറ്റൽ മാർക്കറ്റിങ് അക്കാദമി ആണ് DMAKE .തന്റെ സംരംഭങ്ങളിലൂടെ അൻപതോളം പേർക്ക് തൊഴിൽ നൽകുവാനും മുഹമ്മദ് ഇഖ്ബാലിനു കഴിയുന്നു…

തന്റെ പതിനെട്ടാം വയസ്സിൽ ആണ് സീറോ ഇൻവെസ്റ്റ്മെന്റിൽ പഠനത്തിനടയിൽ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ്സ് ചെയ്യുവാൻ തുടങ്ങിയത്. ചാർട്ടേഡ് അക്കൗണ്ടന്റ് ആകുവാൻ ഉള്ള ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നപ്പോൾ പിജിക്ക് ഡിജിറ്റൽ മാർക്കറ്റിങ് ഡിപ്ലോമ ചൂസ് ചെയ്തു,.എന്നാൽ അതൊരു വലിയ ഒരു വെല്ലുവിളി ആയിരുന്നു. നാട്ടിൽ ഡിജിറ്റൽ മാർക്കറ്റിംഗിനെ പറ്റി അധികം ആർക്കും അറിവില്ലായിരുന്നു.ഒരു ജോലി വേണം എങ്കിൽ കൊച്ചിയിലോ കോഴിക്കോടോ തിരുവനന്തപുരത്തോ പോകേണ്ട അവസ്ഥ.ഏജൻസി ബേസ്ഡ് ഡിജിറ്റൽ മാർക്കറ്റിങ് കോഴ്സ് തേടി കൊല്ലത്തു നിന്നും കൊച്ചി ഉൾപ്പടെയുള്ള ഇടങ്ങളിലേക്ക് പോകുമ്പോൾ അതിന്റെ സാധ്യത മനസ്സിലാക്കിയ മുഹമ്മദ് ഇഖ്ബാൽ കൊല്ലത്തെ ഒരു ഡിജിറ്റൽ ഹബ്ബാക്കുക എന്ന ലക്ഷ്യത്തിൽ DMAKE അക്കാദമി തുടങ്ങുക ആയിരുന്നു. കൊല്ലത്തെ ആദ്യത്തെ ഏജൻസി ബേസ്ഡ് ഡിജിറ്റൽ മാർക്കറ്റിങ് അക്കാദമിക്ക് ആയി അത് മാറി.ഇന്ന് കൊല്ലത്ത് ഉള്ള ഡിജിറ്റൽ മാർക്കറ്റിങ് പഠിക്കാൻ ആഗ്രഹം ഉള്ളവർക്ക് DMAKE അക്കാദമിയിലൂടെ അത് സാധ്യമാണ്.ഡിജിറ്റൽ മാർക്കറ്റിങ് പഠിച്ചു കൊണ്ട് വർക്ക് ചെയ്തു ഒരു ഡിജിറ്റൽ മാർക്കറ്റർ ആകുവാൻ DMAKE അക്കാദമി സഹായിക്കുന്നു.

 

Advertisement