ഒരു യൂട്യൂബ് ചാനലിനെ ട്രാവൽ ബിസിനസ്സ് ആക്കി മാറ്റിയ ആലപ്പുഴക്കാരൻ ഷമീർ | Winway Holidays
യാത്രയോടുള്ള തന്റെ പാഷനെ ഒരു ബിസിനസ്സാക്കി മാറ്റിയ ഒരാളാണ് ആലപ്പുഴ സ്വദേശി ഷമീർ.ഇന്നിപ്പോൾ തന്റെ പാഷനായ യാത്രകൾ ചെയ്യുന്നതിനൊപ്പം തന്നെ അതിലൂടെ വരുമാനവും നേടുവാൻ ഷമീറിന് കഴിയുന്നു.
ഐടി പശ്ചാത്തലത്തിൽ നിന്നുള്ള ഷമീറിന് എപ്പോഴും പുതിയ സ്ഥലങ്ങൾ എക്സ്പ്ലോർ ചെയ്യുന്നതിലും യാത്രാനുഭവങ്ങൾ പങ്കിടുന്നതിലും അഗാധമായ ഇഷ്ടമായിരുന്നു.യാത്രാ ടിപ്‌സുകൾ, ലക്ഷ്യസ്ഥാനങ്ങൾ, അനുഭവങ്ങൾ എന്നിവ ഷെയർ ചെയ്യാൻ സ്വന്തം പേരിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങി.അതിൽ നിന്നും അന്വേഷണങ്ങളും യാത്രാ സംബന്ധിയായ സംശയങ്ങളും വർദ്ധിച്ചപ്പോൾ തന്റെ പാഷനെ ഒരു പൂർണ്ണമായ ബിസിനസ്സാക്കി മാറ്റാനുള്ള അവസരം കണ്ടെത്തുക ആയിരുന്നു.ആ കാഴ്ചപ്പാടാണ് വിൻവേ ഹോളിഡേയ്‌സ് എന്ന സംരംഭം തുടങ്ങുന്നതിലേക്ക് നയിച്ചത്. മൂന്നാർ, വാഗമൺ, വയനാട്, മണാലി, ആലപ്പുഴ, രാജസ്ഥാൻ, കാശ്മീർ എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലുടനീളം ക്യൂറേറ്റഡ് സ്റ്റേ പാക്കേജുകളും എക്സ്പീരിയസുകളും നൽകി വരുന്നു,
ഇന്ന്, പേഴ്‌സണലൈസ്ഡ് പാക്കേജുകൾ, താമസം,യാത്രാ പ്ലാനിംഗ് എന്നിവ നൽകി യാത്രകൾ ചെയ്യുവാൻ ഇഷ്ടമുള്ളവർക്ക് ചെയ്യുന്ന യാത്രകൾ മികച്ച അനുഭവങ്ങൾ ആക്കി മാറ്റുവാൻ വിൻവേ ഹോളിഡേയ്‌സ് സഹായിക്കുന്നു.ആദ്യം സ്വയം നേരിട്ട് പോയി എക്സ്പീരിയൻസ് ചെയ്തു മിൿച്ചത് എന്ന് തോന്നുന്ന റിസോർട്ടുകളും സ്റ്റേ കളും മാത്രമേ ഷമീർ തന്റെ കസ്റ്റമേഴ്‌സിന് സജസ്റ്റ് ചെയ്യുക ഉള്ളൂ.പാഷൻ, ഡിജിറ്റൽ മീഡിയ,കസ്റ്റമറിന്റെ വിശ്വാസം എന്നിവ എങ്ങനെ വിജയകരമായ ഒരു യാത്രാ ബ്രാൻഡിനെ സൃഷ്ടിക്കുമെന്നതിന്റെ യഥാർത്ഥ ഉദാഹരണമാണ് ഷമീറിന്റെ സംരംഭക യാത്ര.
View this post on Instagram
Advertisement