കേരളത്തിലെ ആദ്യത്തെ ഗ്രോത് മാർക്കറ്റിംഗ് കമ്പനിയെ ആറുമാസം സമയം കൊണ്ട് ലക്ഷങ്ങളുടെ ലാഭത്തിലെത്തിച്ച വനിതാ സംരംഭക
ഗ്രോത് മാർക്കറ്റിംഗ് എന്ന ആശയത്തിലൂന്നിയുള്ള കസ്റ്റമൈസ്‌ഡ് സേവനങ്ങളാണ് സ്റ്റാർട്ടപ്പ് ബിസിനസ്സുകളെ ലാഭത്തിലാക്കാനായി ഗ്രോഗ്രാഫ്സ് നൽകുന്നത്
സംരഭകത്വത്തിന്റെ തുടക്കത്തിലേറ്റ പരാജയങ്ങളിൽ പിന്മാറാതെ കേരളത്തിലെ ആദ്യത്തെ ഗ്രോത് മാർക്കറ്റിംഗ് കമ്പനിയെ വെറും ആറുമാസം സമയം കൊണ്ട് ലക്ഷങ്ങളുടെ ലാഭത്തിലെത്തിച്ചു വനിതാ സംരംഭകർക് മാതൃകയായി ഗ്രേസ് പി ജോൺസ് .
ചെറുപ്രായത്തിൽ തുടങ്ങിയ സ്റ്റാർട്ടപ്പിൽ നിന്നേറ്റ പരാജയത്തിൽ നിന്നും മികച്ച ഡിജിറ്റൽ മാർക്കറ്റിംഗ് അറിവ് കരസ്ഥമാക്കി കോർപ്പറേറ്റ് മേഘലയിൽ പ്രവേശിച്ച ഗ്രേസ് ഡിജിറ്റൽ മാർക്കറ്റിംഗ് സേവനങ്ങളിലുള്ള ക്ലയന്റുകളുടെ തൃപ്തിക്കുറവ് മനസിലാക്കി അതിനു കാരണം കണ്ടെത്താനും പരിഹാരം കാണാനും 4 വർഷത്തോളം പ്രയത്‌നിച്ചു നിർമ്മിച്ചെടുത്ത പ്ലാനിൻറെ പ്രാക്ടിക്കൽ രൂപമാണ് ഇന്ന് കാണുന്ന growgraphs.
മികച്ച കോർപ്പറേറ്റ് വർക്ക് എക്സ്പീരിയൻസിനൊപ്പം ,ആഴത്തിലുള്ള ടെക്നിക്കൽ മികവും സംരംഭകത്വത്തിന്റെ തുടക്കത്തിലേറ്റ പരാജയങ്ങളിൽനിന്ന് ഉൾകൊണ്ട പാഠവുമായി ഏതു ബിസിനസ്സിനും അനുയോജ്യമായ സക്സസ്സ്ഫുൾ മാർക്കറ്റിംഗ് & സ്ട്രാറ്റജിക് പ്ലാൻ തയാറാക്കി നല്കാൻ ഗ്രോഗ്രാഫ്സ് നു തുടക്കം നൽകുകയായിരുന്നു.ഇന്ത്യയിലും വിദേശതുമായി എണ്ണമറ്റ കമ്പനികളുടെ വിജയത്തിൽ ഭാഗമാകാൻ ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഗ്രോഗ്രാഫ്സ് നു സാധിച്ചതിൽ ഈ സംരംഭകയ്ക് നിർണായക പങ്കുണ്ട് .
കേരളത്തിലെ ആദ്യത്തെ സക്സസ്സ്ഫുൾ ഗ്രോത്ത് മാർക്കറ്റിംഗ് സ്ഥാപനമായ ഗ്രോഗ്രാഫ്സ് കറുകുറ്റി ,അങ്കമാലി ആസ്ഥാനമായാണുള്ളത് . വർഷങ്ങളുടെ കോർപ്പറേറ്റ് പരിചയവും ഓൺലൈൻ മാർക്കറ്റിംഗിലെ ആഴത്തിലെ അറിവും കരസ്ഥമായുള്ള ഗ്രേസ് പി ജോൺസ് ,ബ്രിജിൻ ജോർജ് ഫിലിപ്പ് എന്നിവരാണ് ഗ്രോഗ്രാഫ് സിൻറെ അമരക്കാർ .ഡിജിറ്റൽ മാർക്കറ്റിംഗ് സേവനങ്ങളിൽ പലതും ഒരു പ്രഹസനമായി മാറുന്ന സാഹചര്യത്തിൽ ബിസിനസ്സുകളുടെയും സേവനങ്ങളുടെയും ആവശ്യകത അനുസരിച് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും മികച്ച റിസൾട്ടുകൾ നല്കുന്നിടത്താണ് ഗ്രോഗ്രാഫ്സിൻറെ വിജയം .
സ്റ്റാർട്ടപ്പ് തുടങ്ങുന്നവർ അതിൻ്റെ വിജയസാധ്യതയെപ്പറ്റി വളരെയധികം ആശങ്കാകുലരാണ് .ബിസിനസ് സ്റ്റാർട്ടപ്പുകളുടെ മാർക്കറ്റിംഗ് ,മാനേജ്‌മെന്റ് ,സ്ട്രാറ്റജി തുടങ്ങിയവ മിക്ക സംരംഭകരുടെയും പ്രത്യേകിച്ച് തുടക്കക്കാരുടെ പേടി സ്വപ്നമാണ് .വ്യക്തമായ പ്ലാനിങ്ങ് ഇല്ലായ്മ സ്റ്റാർട്ടപ്പുകളുടെ പരാജയത്തിന്റെ ഒന്നാമത്തെ കാരണമാണ് .ഇതിനൊരു പരിഹാരമാണ് ഗ്രോഗ്രാഫ്സ് നൽകുന്ന സേവനങ്ങൾ . ഗ്രോത് മാർക്കറ്റിംഗ് എന്ന ആശയത്തിലൂന്നിയുള്ള കസ്റ്റമൈസ്‌ഡ് സേവനങ്ങളാണ് സ്റ്റാർട്ടപ്പ് ബിസിനസ്സുകളെ ലാഭത്തിലാക്കാനായി ഗ്രോഗ്രാഫ്സ് നൽകുന്നത് .
വിവിധ മാർക്കറ്റിംഗ് കാമ്പെയ്‌നുകളിലൂടെയും പരീക്ഷണങ്ങളിലൂടെയും നേടിയ റിസൾട്ടുകളെ ബിസിനസ് വളർച്ചയ്ക്കായി ഫലപ്രദമായി നടപ്പിലാക്കുന്ന പ്രക്രിയയാണ് ഗ്രോത്ത് മാർക്കറ്റിംഗ്. ബിസിനസ് മേഖലയിലെ മാറ്റങ്ങൾ മുൻകൂട്ടി കാണാനും നിരന്തരമായ മെച്ചപ്പെടുത്തലുകൾ നടത്താനും മികച്ച തന്ത്രങ്ങൾ ആസൂത്രണം ചെയ്യാനും ഗ്രോത്ത് മാർക്കറ്റിംഗ് സഹായിക്കും.ഉത്പന്നം ഉണ്ടാക്കുക ,മാർക്കറ്റ് ചെയ്യുക എന്ന പരമ്പരാഗത ശൈലിയിൽ നിന്ന് വ്യത്യസ്തമായി ഉണ്ടാക്കുക, മാർക്കറ്റ് ചെയ്യുക, വിശകലനം ചെയ്യുക, റീമേക്ക് ചെയ്യുക, വീണ്ടും മാർക്കറ്റ് ചെയ്യുക എന്ന രീതിയിൽ ബിസിനസ്സിന് വേറിട്ട വളർച്ച ഒരുക്കുകയാണ് ഗ്രോത്ത് മാർക്കറ്റിംഗ് ചെയ്യുന്നത് .ഗ്രോത് മാർക്കറ്റിംഗിനൊപ്പം വെബ് ഡിസൈനിങ് ആൻഡ് ഡെവലപ്മെൻറ് ,പേർസണൽ ബ്രാൻഡിംഗ് ,ലോഗോ ഡിസൈനിങ് ,ബിസിനസ് ബ്രാൻഡിംഗ് ,ബിസിനസ് കൺസൾറ്റേഷൻ എന്നീ സേവനങ്ങളും മികച്ച നിലവാരത്തിൽ തന്നെ ഗ്രോഗ്രാഫ്സ് നൽകിവരുന്നു .ഏതു സ്റ്റാർട്ടപ്പുകൾക്കും മികച്ച ഗ്രോത് പ്രതീക്ഷിക്കാവുന്ന ഉന്നത നിലവാരത്തിലുള്ള സേവനങ്ങളാണ് ഗ്രോഗ്രാഫ്സിന്റേത്.