𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

കാസർഗോട്ടെ മണ്ണിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഒരു ഫാഷൻ എമ്പയർ Classic Curves

ഇന്ന് ക്ലാസിക് കർവ്സ് ഒരു ബൊട്ടീക്ക് മാത്രമല്ല. കാസർഗോട്ടെ സ്ത്രീകൾക്കും സംരംഭക സ്വപ്നം കാണുന്നവർക്കും ആത്മവിശ്വാസം നൽകുന്ന ഒരു ഉദാഹരണമാണ്.

കാസർഗോഡ് പോലൊരു സ്ഥലത്ത് ബൊട്ടീക്ക് ബിസിനസ് വിജയിക്കില്ല എന്നൊരു പൊതുധാരണ ഒരുകാലത്ത് നിലനിന്നിരുന്നു. ആ ധാരണയെ പ്രവർത്തിയിലൂടെ തന്നെ തെറ്റാണെന്ന് തെളിയിച്ച രണ്ട് സ്ത്രീകളാണ് തനൂജയും നസീബയും.2021-ൽ വെറും 200 സ്ക്വയർഫീറ്റുള്ള ഒറ്റ ഷട്ടർ മുറിയിൽ ആരംഭിച്ച ഒരു ചെറിയ സംരംഭം, ഇന്ന് 5000 സ്ക്വയർഫീറ്റിൽ മൂന്ന് ഫ്ലോറുകളിലായി പ്രവർത്തിക്കുന്ന കാസർഗോട്ടെ ഏറ്റവും വലിയ ബൊട്ടീക്കുകളിൽ ഒന്നായി മാറിയിരിക്കുകയാണ് — ക്ലാസിക് കർവ്സ്.

ഇന്ന് കാസർഗോഡിൽ രണ്ട് ഔട്ട്ലെറ്റുകൾക്കും പുറമെ മംഗലാപുരത്തും ക്ലാസിക് കർവ്സ് സ്വന്തം സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. അതോടൊപ്പം തന്നെ സ്വന്തം ഇ-കൊമേഴ്സ് വെബ്സൈറ്റിലൂടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും ഈ ബ്രാൻഡ് എത്തുന്നു.

 

View this post on Instagram

 

A post shared by CLASSICCURVESCC (@classic_curves_cc_)

ഇന്ത്യൻ പാർട്ടി വെയർ, പാക്കിസ്ഥാനി പാർട്ടി വെയർ, ലെഹങ്കകൾ, വെസ്റ്റേൺ വെയർ, ബ്രൈഡൽ കളക്ഷൻ തുടങ്ങിയവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന വുമൺസ് കളക്ഷനുകളാണ് ക്ലാസിക് കർവ്സ് അവതരിപ്പിക്കുന്നത്. പ്രത്യേക ആവശ്യങ്ങൾക്കായി കസ്റ്റമൈസ്ഡ് ഡിസൈൻസിനായി ഒരുക്കിയ പ്രത്യേക സെക്ഷനും ഇവിടെയുണ്ട്.

സെലിബ്രിറ്റി പ്രമോഷനുകളോ വലിയ മാർക്കറ്റിംഗ് ക്യാംപെയിനുകളോ ഇല്ലാതെ തന്നെ, കസ്റ്റമേഴ്സിന്റെ വിശ്വാസവും ക്വാളിറ്റിയിലേക്കുള്ള കമ്മിറ്റ്മെന്റും കൊണ്ട് വളർന്ന ഒരു ബ്രാൻഡാണ് ക്ലാസിക് കർവ്സ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്ന് ഇൻസ്റ്റാഗ്രാമിൽ മാത്രം 4.5 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ശക്തമായ ഒരു കമ്മ്യൂണിറ്റി.

ട്രെൻഡുകളെ പിന്തുടരുന്നതിൽ മാത്രമല്ല, കാസർഗോട്ടെ ഫാഷൻ സംസ്കാരത്തിന് തന്നെ പുതിയ ദിശകൾ നിർണ്ണയിക്കുന്നതിലും ക്ലാസിക് കർവ്സ് മുന്നിൽ നിൽക്കുന്നു. ഓരോ കളക്ഷനും ഉപഭോക്താക്കളെ മനസ്സിലാക്കി തെരഞ്ഞെടുത്തതും, കാലത്തിനൊത്ത് മാറുന്ന ഫാഷനെ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുന്നതുമാണ് ഈ സംരംഭത്തിന്റെ പ്രത്യേകത.

ഇന്ന് ക്ലാസിക് കർവ്സ് ഒരു ബൊട്ടീക്ക് മാത്രമല്ല.കാസർഗോട്ടെ സ്ത്രീകൾക്കും സംരംഭക സ്വപ്നം കാണുന്നവർക്കും ആത്മവിശ്വാസം നൽകുന്ന ഒരു ഉദാഹരണമാണ്.സ്ഥലം ഒരു തടസ്സമല്ലെന്ന്, വിഷനും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് മണ്ണിലും വിജയിക്കാമെന്ന് തെളിയിക്കുന്ന ഒരു ബ്രാൻഡ്.

https://classiccurvescc.com/

Advertisement