𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

നാല് സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ മോഡേൺ ഫുഡ് ബ്രാൻഡ് FELOC

കാസർഗോഡ് നിന്നും Modern & High Quality ഫുഡ് ബ്രാൻഡുകൾ ഉയർന്നുവരുമെന്നതിന്റെ തെളിവായി മാറിയിരിക്കുക ആണ് നാല് സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ മോഡേൺ ഫുഡ് ബ്രാൻഡ് ആയ FELOC

പൊതുവെ കാസർഗോഡ് എന്ന് കേൾക്കുമ്പോൾ ഒരു സംരംഭം സ്റ്റാർട്ട് ചെയ്യാൻ പറ്റിയ ഒരു സ്ഥലം അല്ല എന്നാണ് പലരുടെയും വിലയിരുത്തൽ. എന്നാൽ കാസർഗോഡ് നിന്നും Modern & High Quality ഫുഡ് ബ്രാൻഡുകൾ ഉയർന്നുവരുമെന്നതിന്റെ തെളിവായി മാറിയിരിക്കുക ആണ് നാല് സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ മോഡേൺ ഫുഡ് ബ്രാൻഡ് ആയ @feloc.in ….പീനട്ട് ബട്ടർ ആണ് FELOC ന്റെ പ്രധാന ഉല്പന്നം.. പരമ്പരാഗത ഭക്ഷണ മൂല്യങ്ങളോടൊപ്പം മോഡേൺ എഞ്ചിനീയറിംഗും ചേർത്താണ് ഫെലോക് എന്ന ബ്രാൻഡ് ബിൽഡ് ചെയ്തിരിക്കുന്നത്… നോർമൽ പീനട്ട് ബട്ടറിനൊപ്പം, ചോക്ലേറ്റ് പീനട്ട് ബട്ടറും,ഹണി പീനട്ട് ബട്ടറും FELOC വിപണിയിൽ എത്തിക്കുന്നു..പീനട്ട് ബട്ടറും,ഹണിയും ബ്ലെൻഡ് ചെയ്ത ഹണി പീനട്ട് ബട്ടർ ആണ് ഫ്ലാഗ്ഷിപ്പ് പ്രോഡക്റ്റ്….

* റിഫൈൻഡ് ഷുഗർ ഇല്ല
* നോ ആഡഡ് ഓയിൽ
* ഹൈഡ്രജനേറ്റഡ് കൊഴുപ്പുകൾ ഇല്ല
* കൃത്രിമ സ്റ്റെബിലൈസറുകൾ ചേർക്കുന്നില്ല

എന്നതൊക്കെ ആണ് FELOC എന്ന ബ്രാൻഡിനെ മറ്റു ബ്രാൻഡുകളിൽ നിന്നും വിത്യസ്തമാക്കി നിർത്തുന്നത്…കാസർഗോഡ്-കണ്ണൂർ ബോർഡറിൽ സ്ഥിതി ചെയ്യുന്ന തൃക്കരിപ്പൂർ പടന്ന ആണ് FELOC എന്ന ബ്രാൻഡിന്റെ ആസ്ഥാനം…

ജുമൈല,ഷബീർ റഷീദ്,ഷബീർ എജി,ഷമീർ എന്നിവർ ആണ് FELOC എന്ന ബ്രാൻഡിന്റെ പിന്നിൽ..ഐടി പ്രൊഫഷണൽ, മാർക്കറ്റിംഗ് പ്രൊഫഷണൽ
ഹോട്ടൽ & ഫുഡ് സർവീസ് ഇൻഡസ്ട്രി,വനിതാ ഷെഫ് & കണ്ടന്റ് ക്രിയേറ്റർ എന്നിങ്ങനെ നാല് പേരും വിത്യസ്ത മേഖലയിൽ നിന്നുള്ളവർ ആണ്..
ഈ വൈവിധ്യമാർന്ന പശ്ചാത്തലം ബ്രാൻഡ് ബിൽഡ് ചെയ്യുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു…ജന്മനാട്ടിൽ സാധാര ബിസിനസ്സുകളിൽ നിന്നും വ്യത്യസ്തമായി അർത്ഥവത്തായ എന്തെങ്കിലും നിർമ്മിക്കുക എന്ന ലളിതവും എന്നാൽ ശക്തവുമായ ഒരു ഉദ്ദേശത്തോടെ ആണ് ഫെലോക്ക് ആരംഭിച്ചത്.

കുട്ടികൾക്കും ഫാമിലികൾക്കും വേണ്ടി മാർക്കറ്റിൽ ഉള്ള മിക്ക ഉത്പന്നങ്ങളിലും പഞ്ചസാരയും എണ്ണയും നിറഞ്ഞിരിക്കുന്നു.ഇത് ഉപയോഗിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ദോഷകരമായി മാറുന്നു…ഫെലോക്കിന്റെ ഉത്പന്നങ്ങളിൽ “പഞ്ചസാരയും, എണ്ണയും ചേർക്കരുത്”എന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല…വിപണിയിലുള്ള ഉയർന്ന പഞ്ചസാരയും എണ്ണയും ചേർത്തിട്ടുള്ള വലിയ ഫുഡ് ബ്രാൻഡുകളുടെ ഉത്പന്നങ്ങളോട് ഉള്ള കനത്ത മത്സരം ആയിരുന്നു ആദ്യകാലത്തെ ഏറ്റവും വലിയ വെല്ലുവിളി.ക്ലീൻ ഇൻഗ്രീഡിയന്റ്സിന്റെ ആവശ്യകത വിശദീകരിച്ചു കൊണ്ട് സോഷ്യൽ മീഡിയയിലൂടെയും നേരിട്ടുള്ള ആശയവിനിമയത്തിലൂടെയും ആളുകളെ ബോധവൽക്കരിച്ചു അതിനെ മറികടന്നു..സ്വന്തം ഇ-കൊമേഴ്‌സ് വഴി സെൽ ചെയ്തു തുടങ്ങി ഇന്ന് സൂപ്പർമാർക്കറ്റുകളിലും ജിമ്മുകളിലും ഓഫ്‌ലൈൻ ആയും പ്രോഡക്റ്റുകൾ ലഭ്യമാക്കി കൊണ്ടിരിക്കുന്നു…

Advertisement