യാത്രകൾ ചിലപ്പോൾ ലൈഫ് തന്നെ ചേഞ്ച് ചെയ്യും | ബാംഗ്ലൂരിൽ Corniche Cafe നടത്തുന്ന പാർവ്വതി മഞ്ചപ്പൻ
ബിസിനസ്സിനോട് പാഷൻ ഉള്ള പെൺകുട്ടികൾ മുന്നോട്ട് വരണം,പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിനേക്കാൾ പാഷൻ ഉണ്ടെകിൽ വിജയിക്കാൻ സാദ്ധിക്കും എന്നാണ് പാർവ്വതി പറയുന്നത്..
യാത്രകളിലൂടെ ലഭിച്ച അനുഭവ സമ്പത്തിൽ നിന്നും ബിസിനസ്സിലേക്ക്..ഇന്ന് ബാംഗ്ലൂരിൽ സ്വന്തമായി Corniche cafe നടത്തുന്ന കോട്ടയം സ്വദേശിനി പാർവ്വതി മഞ്ചപ്പൻ…..
യാത്രകൾ ചിലപ്പോൾ ലൈഫ് തന്നെ ചേഞ്ച് ചെയ്യും…യാത്രകൾ ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്ന അനുഭവങ്ങൾ എന്തിനെയും നേരിടാനും സ്വപ്നങ്ങളെ നേടി എടുക്കാനും ഉള്ള കരുത്ത് പകരും, പ്രത്തേകിച്ചു സോളോ റൈഡുകൾ ആണെങ്കിൽ..അങ്ങനെ 2021 ൽ ലിഫ്റ്റ് ചോദിച്ചും കാൽ നടയായും ഹിച്ച്ഹൈക്കിങ് ചെയ്തു യാത്രകൾ ആരംഭിച്ച ഒരാൾ ആണ് കോട്ടയം ചങ്ങനാശേരി സ്വദേശിനി പാർവ്വതി മഞ്ചപ്പൻ.അന്ന് ഒരു പെൺകുട്ടി ഒറ്റക്ക് ലിഫ്റ്റ് ചോദിച്ചും നടന്നും കേരളം ചുറ്റുമ്പോൾ പലർക്കും അതൊരു അത്ഭുതവും പേടിയും ആയിരുന്നു…എന്നാൽ പല പെൺകുട്ടികൾക്കും യാത്രകൾ ചെയ്യാനും സ്വപ്നം കാണുവാനും ഉള്ള ധൈര്യം പാർവ്വതിയുടെ ആ യാത്രകൾ നൽകി.കേരളത്തിലെ ആദ്യത്തെ സോളോ വുമൺ ഹിച്ച്ഹൈക്കർ ആയി പാർവ്വതി മാറി..എന്തിനെയും നേരിടാനും സ്വപ്നങ്ങളെ നേടി എടുക്കാനും ഒത്തിരി അനുഭവ സമ്പത് കിട്ടിയ യാത്ര ആയിരുന്നു അത്…

യാത്രകളിൽ നിന്നും ലഭിച്ച അനുഭവ സമ്പത്തിൽ നിന്നും പാർവ്വതി നേരെ ബിസിനസ്സിലേക്ക്…2024 ഏപ്രിലിൽ ബാംഗ്ലൂർ Hsr 27th Main ൽ 40 ൽ അധികം റീ ഫ്രഷിങ് ഡ്രിങ്ക്സ് നൽകുന്ന ഒരു പോപ്പ് അപ്പ് ടേബിൾ സ്റ്റാർട്ട് ചെയ്തു..അത് വിജയകരമായതോടെ Corniche എന്ന ബ്രാൻഡിൽ ബാംഗ്ലൂർ iti layout ൽ ഭർത്താവും ആയി ചേർന്ന് കേരള ഫുഡ് സ്നാക്ക്സ് കൂടാതെ ജ്യൂസ് ഒക്കെ നൽകുന്ന ഒരു കഫേ സ്റ്റാർട്ട് ചെയ്തു..അതിപ്പോൾ വിജയകരമായി മുന്നോട്ടു പോകുന്നു…ബിസിനസ്സിനോട് പാഷൻ ഉള്ള പെൺകുട്ടികൾ മുന്നോട്ട് വരണം,പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിനേക്കാൾ പാഷൻ ഉണ്ടെകിൽ വിജയിക്കാൻ സാദ്ധിക്കും എന്നാണ് പാർവ്വതി പറയുന്നത്..

Advertisement