𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

വിദേശജോലി ഉപേക്ഷിച്ച് SR Holidays എന്ന സ്വന്തം ട്രാവൽ ബിസിനസ്സ് കെട്ടിപ്പടുത്ത 26-കാരൻ താഹിർ അബ്ദുൽറഹീം

ഒമാനിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി ട്രാവൽ ബിസിനസ് ആരംഭിച്ച താഹിർ അബ്ദുൽറഹീമിന്റെ സംരംഭകയാത്ര. ഇന്ന് കശ്മീർ, ലക്ഷദ്വീപ് ടൂറിസം മുതൽ മെഡിക്കൽ ടൂറിസം വരെ വളർന്ന SR Holidays -ന്റെ വിജയകഥ.

സ്വന്തം ബിസിനസ് എന്ന സ്വപ്നത്തിനായി വിദേശത്തെ നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയ യുവാവാണ് താഹിർ അബ്ദുൽ റഹീം. ഇന്ന് ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് സ്വന്തം ഇടം കണ്ടെത്തിയ താഹിറിന്റെ സംരംഭമാണ് SR Holidays( Suhar International Private Limited.)

ഡൊമെസ്റ്റിക്ക് ആൻഡ് ഇന്റർനാഷണൽ യാത്രാ പാക്കേജുകളാണ് ഒരുക്കുന്നത്. കേരളത്തിൽ നിന്ന് കശ്മീരിലേക്ക് എല്ലാ മാസവും സംഘടിപ്പിക്കുന്ന ഗ്രൂപ്പ് ടൂറുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സുരക്ഷിതവും ബജറ്റിനൊത്തതുമായ യാത്രകളും യാത്രയുമായി ബന്ധപ്പെട്ട എല്ലാ ഡോക്യുമെന്റേഷൻ സേവനങ്ങളും നൽകുകയാണ് കമ്പനിയുടെ ലക്ഷ്യം.

താഹിർ കോളേജിൽ പഠിക്കുന്ന സമയത്തുതന്നെ കോളേജ് ട്രിപ്പുകൾ സംഘടിപ്പിക്കുകയും ചെറിയ രീതിയിൽ ട്രാവൽ ഏജൻസി നടത്തുകയും ചെയ്തിരുന്നു. പിന്നീട് എറണാകുളത്തെ ഒരു ആശുപത്രിയിൽ അറബിക് ട്രാൻസ്ലേറ്ററായി ജോലി ലഭിച്ചു. അതിനുശേഷം കൂടുതൽ മികച്ച ശമ്പളത്തിനായി ഒമാനിലേക്ക് മാറി.

എന്നാൽ വിദേശത്ത് ജോലി ചെയ്യുമ്പോഴും സ്വന്തം ബിസിനസ് എന്ന ആഗ്രഹം മനസ്സിൽനിന്ന് മാറിയില്ല. ജോലി ചെയ്യുന്നതിനൊപ്പം ട്രാവൽ ഏജൻസിയും സമാന്തരമായി മുന്നോട്ടുകൊണ്ടുപോയി. യാത്രകൾ സംഘടിപ്പിച്ചതിലൂടെ മികച്ച ഉപഭോക്തൃ പ്രതികരണവും സംതൃപ്തിയും ലഭിക്കാൻ തുടങ്ങി.

വിവാഹവും കുടുംബജീവിതവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ കൂടിയപ്പോൾ സ്വന്തം നാട്ടിൽ തിരിച്ചെത്തി ബിസിനസ് പൂർണസമയമായി നടത്തണമെന്ന ആഗ്രഹം ശക്തമായി. എന്നാൽ നല്ല ശമ്പളമുള്ള വിദേശജോലി ഉപേക്ഷിക്കുന്നത് വലിയ റിസ്കാണെന്ന് വീട്ടിൽനിന്ന് എതിർപ്പുണ്ടായി. ഈ ഘട്ടത്തിൽ കസിൻ സഹോദരന്റെ പ്രോത്സാഹനവും പിന്തുണയും താഹിറിന് ആത്മവിശ്വാസമായി.

ഒടുവിൽ ഒമാനിലെ ജോലി രാജിവെച്ച് നാട്ടിലെത്തി ട്രാവൽ ബിസിനസിലേക്ക് പൂർണമായി ഇറങ്ങാൻ തീരുമാനിച്ചു.

നാട്ടിലെത്തിയപ്പോൾ ബിസിനസിന്റെ മാർക്കറ്റിംഗ് മുതൽ കസ്റ്റമർ സർവീസ് വരെ എല്ലാം താഹിർ തന്നെയാണ് ചെയ്തിരുന്നത്. കേരളം-ഡൽഹി -കശ്മീർ യാത്രകൾ കസ്റ്റമൈസ് ചെയ്ത് മികച്ച പാക്കേജുകൾ ഒരുക്കി. ക്രമേണ കൂടുതൽ ഉപഭോക്താക്കളെ ലഭിക്കുകയും കടങ്ങൾ തിരിച്ചടച്ച് സാമ്പത്തികമായി മുന്നേറുകയും ചെയ്തു.

എല്ലാ മാസവും ഗ്രൂപ്പ് ടൂറുകൾ സംഘടിപ്പിക്കുന്നതിനൊപ്പം GCC രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് മെഡിക്കൽ ടൂറിസം രംഗത്തേക്കും കമ്പനി പ്രവേശിച്ചിരിക്കുകയാണ്. കേരളത്തിൽ ചികിത്സയ്ക്കായി എത്തുന്ന വിദേശികൾക്ക് ആശുപത്രി തിരഞ്ഞെടുക്കുന്നതു മുതൽ യാത്ര, താമസം, ഡോക്യുമെന്റേഷൻ തുടങ്ങി ആവശ്യമായ സേവനങ്ങൾ എല്ലാം ചെയ്തു നൽകുന്നു.കഴിഞ്ഞ സാമ്പത്തിക വർഷം 1.5 കോടി രൂപയുടെ ടേണോവർ കമ്പനി നേടി.

 

Web : https://srinternationalholidays.com/

Advertisement