𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

രണ്ട് സഹോദരിമാർ ചേർന്ന് തുന്നിച്ചേർത്ത വിജയകഥ — Nagai by Dayana Ponnu

ജീവിതത്തിലെ അപ്രതീക്ഷിതമായ ഒരു സംഭവം രണ്ട് സഹോദരിമാരെ അവരുടെ സ്വന്തം സ്വപ്നം നിർമ്മിക്കാൻ പ്രേരിപ്പിച്ചു. ധൈര്യവും പ്രതീക്ഷയും ആത്മവിശ്വാസവും ചേർത്ത് അവർ തുന്നിച്ചേർത്ത ആ സ്വപ്നത്തിന്റെ പേരാണ് Nagai by Dayana Ponnu.

ഡയാന മാത്യു , പൊന്നു എലിസബത്ത് മാത്യു — ഫാഷൻ ഡിസൈനിംഗും ഏവിയേഷനും പോലുള്ള വ്യത്യസ്ത മേഖലകളിൽ നിന്നെത്തിയ രണ്ട് സഹോദരിമാർ. പക്ഷേ, ജീവിതത്തിൽ സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം ഇരുവരെയും ഒരേ പാതയിലേക്ക് കൊണ്ടുവന്നു…


ഇന്ന് പലർക്കും പ്രിയപ്പെട്ട ബ്രാൻഡായി മാറിയ Nagaiയുടെ തുടക്കം ഏകദേശം ആറു വർഷങ്ങൾക്ക് മുൻപ് ഒരു ചെറിയ ഓൺലൈൻ സ്റ്റോറിലൂടെയായിരുന്നു. എന്നാൽ ആ യാത്ര അത്ര എളുപ്പമായിരുന്നില്ല.

ജീവിതം ചിലപ്പോൾ നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിൽ മാറും. അത്തരമൊരു പ്രയാസകരമായ ഘട്ടമാണ് ഡയാനയെയും പൊന്നുവിനെയും പുതിയൊരു തുടക്കത്തിലേക്ക് നയിച്ചത്. തകർന്നുപോകാതെ, അവർ സ്വന്തം ജീവിതം വീണ്ടും പടുത്തുയർത്താൻ തീരുമാനിച്ചു. അങ്ങനെ ഒരു വേദന പതിയെ അവരുടെ പാഷനായി മാറി.

2025 ജൂലൈ 13-ന്, കൊച്ചിയിൽ അവർ സ്വന്തം ഫിസിക്കൽ ബോട്ടിക്ക് ആരംഭിച്ചു.കസ്റ്റമൈസ്ഡ് സ്റ്റിച്ചിംഗും, ട്രെൻഡിങ് ഔട്ട്ഫിറ്റുകൾ ഡിസൈൻ ചെയ്യുന്നതുമാണ് പ്രധാന പ്രത്യേകത. അതിനൊപ്പം ജയ്പുരി കോട്ടൺ ബാഗുകൾ, ബോഹോ ബാഗുകൾ, ആന്റി ടാർണിഷ് ജ്വല്ലറികൾ എന്നിവയും നാഗൈയിൽ ലഭ്യമാണ്.

ആദ്യകാലത്ത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയത് ടെയ്ലർമാരെയും സ്റ്റിച്ചിംഗ് വിഭാഗത്തെയും മാനേജ് ചെയ്യുന്നതായിരുന്നു. പലരും പെട്ടെന്ന് ജോലിക്ക് ജോയിൻ ചെയ്യുകയും അതേപോലെ വിട്ടുപോകുകയും ചെയ്യുമ്പോൾ സമ്മർദ്ദം വളരെ കൂടുതലായിരുന്നു. ഉറക്കമില്ലാത്ത രാത്രികളും ആത്മവിശ്വാസം നഷ്ടപ്പെടുന്ന നിമിഷങ്ങളും വരെ ഉണ്ടായി.എന്നാൽ ആ ഓരോ അനുഭവങ്ങളും അവരെ കൂടുതൽ ശക്തരാക്കി. ക്ഷമയും സ്ഥിരതയും ഒരു ബിസിനസ് എങ്ങനെ വളർത്താമെന്നും അവർ പഠിച്ചു.സ്വന്തമായി ഡിസൈൻ ചെയ്ത ഒരു ഡ്രസ്സ് വൈറൽ ആയതോടെ പതിയെ ആളുകൾ നാഗൈയെ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോൾ ആത്മവിശ്വാസം വർധിച്ചു.

കഠിനാധ്വാനത്തിന്റെയും ഉപഭോക്താക്കളുടെ പിന്തുണയുടെയും ഫലമായി, ഫിസിക്കൽ സ്റ്റോർ ആരംഭിച്ച് വെറും അഞ്ച് മാസത്തിനുള്ളിൽ തന്നെ സ്റ്റിച്ചിംഗ് സെക്ഷൻ വിപുലീകരിക്കാൻ അവർക്ക് സാധിച്ചു.അത് വെറും ഒരു ബിസിനസ് എക്സ്പാൻഷൻ മാത്രമായിരുന്നില്ല.ഓരോ പോരാട്ടവും, ഓരോ റിസ്കും, ഓരോ ഉറക്കമില്ലാത്ത രാത്രിയും പതിയെ വിജയമായി മാറുന്നുവെന്ന തെളിവായിരുന്നു അത്.

ഇന്ന് നാഗൈ ഒരു ബൂട്ടിക്ക് മാത്രമല്ല.സ്വന്തം ജീവിതം വീണ്ടും പടുത്തുയർത്തിയ രണ്ട് സഹോദരിമാരുടെ ആത്മവിശ്വാസത്തിന്റെ കഥ കൂടി ആണ്.

അവരുടെ യാത്രയിൽ നിന്ന് പുതിയ സംരംഭകർക്ക് പറയാനുള്ള ഒരു കാര്യമുണ്ട്:

“ചെറിയ തുടക്കങ്ങളെ ഒരിക്കലും ചെറുതായി കാണരുത്. ഞങ്ങൾ ആരംഭിച്ചത് പേടിയും സംശയങ്ങളും പ്രയാസങ്ങളും നിറഞ്ഞ അവസ്ഥയിൽ നിന്നാണ്. പക്ഷേ സ്വപ്നത്തിൽ വിശ്വസിച്ചു മുന്നോട്ട് പോയി. ഓരോ ചെറിയ ചുവടുകളും പ്രധാനമാണ്. ചിലപ്പോൾ പുരോഗതി വളരെ മന്ദഗതിയിലായിരിക്കും, ചില ദിവസങ്ങളിൽ സ്വയം സംശയിക്കാനും തോന്നും. പക്ഷേ സ്ഥിരതയും ക്ഷമയും പാഷനും ഒടുവിൽ നിങ്ങളുടെ യാത്രയെ മനോഹരമാക്കും.”

Advertisement