𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്നും Myshades Boutique എന്ന ബ്രാൻഡിലേക്കുള്ള വിജയ യാത്ര

ചിലപ്പോൾ തകർന്നുപോയ ഒരു ജീവിതത്തിൽ നിന്നാണ് ഏറ്റവും മനോഹരമായ വിജയകഥകൾ ജനിക്കുന്നത്.അത്തരം ഒരു സ്റ്റോറി ആണ് കണ്ണൂർ ചെറുകുന്നിലെ Myshades Boutique എന്ന ബിസിനസ്സിന്റെ ഉടമ കീർത്തനക്ക് പറയുവാൻ ഉള്ളത്.

ജീവിതം ഒരിക്കലും കീർത്തന പ്രതീക്ഷിച്ച വഴിയിലൂടെയല്ല പോയത്. Polytechnic Civil Engineering-ഉം ITI Surveyor-ഉം പൂർത്തിയാക്കിയ ശേഷം കീർത്തനക്ക് Government Overseer ആയി ജോലി ലഭിച്ചിരുന്നു. പക്ഷേ ആരോഗ്യപ്രശ്നങ്ങൾ കാരണം ആ ജോലി ഏറ്റെടുക്കാൻ കഴിഞ്ഞില്ല.

അത് കീർത്തനയുടെ ജീവിതത്തിലെ വലിയ തിരിച്ചടിയായിരുന്നു.

പിന്നീട് കീർത്തന കടുത്ത ഡിപ്രഷനിലേക്ക് വീണു. കൗൺസിലിംഗും മരുന്നുകളും ജീവിതത്തിന്റെ ഭാഗമായി. മാനസികമായി തകർന്ന അവസ്ഥ. അപ്പോൾ ഡോക്ടർ കീർത്തനയോട് പറഞ്ഞ ഒരു വാക്ക് ആണ് ജീവിതം മാറ്റിമറിച്ചത്..

“വെറുതെ ഇരിക്കരുത്… എന്തെങ്കിലും ചെയ്യണം.”

അങ്ങനെ വീട്ടിലിരുന്ന് ചെറിയ രീതിയിൽ ഒരു ഓൺലൈൻ ബൊട്ടീക്ക് ആരംഭിച്ചു.

അതേസമയം ജീവിതത്തിൽ പിന്നെയും ആഘാതങ്ങൾ തുടർച്ചയായി ഉണ്ടായി. കൂടെയുണ്ടാകുമെന്ന് കരുതിയവർ പലരും അകന്നു. എല്ലാവരും ഒറ്റപ്പെടുത്തിയ ഒരു അവസ്ഥ.എന്നാൽ കീർത്തനക്ക് മുന്നോട്ട് പോകാൻ ഒരു കാരണം ഉണ്ടായിരുന്നു…മകൾ.

അവളെ പൊന്നു പോലെ നോക്കണം. അവൾക്ക് നല്ലൊരു ജീവിതം നൽകണം. അതിന് പണം സമ്പാദിക്കണം. അതായിരുന്നു കീർത്തനയുടെ ഏക ലക്ഷ്യം.

ആദ്യ വർഷങ്ങളിൽ വലിയ വിജയങ്ങളൊന്നും ഉണ്ടായിരുന്നില്ല. മാസം 50000 രൂപ വരെ സെയിൽസ് വന്നു ..ഓരോ ഉപഭോക്താവിനെയും വിലമതിച്ചു. രാത്രിയും പകലും കഠിനാധ്വാനം ചെയ്തു. വിശ്വാസം കൈവിട്ടില്ല.അതിന്റെ ഫലം രണ്ടാം വർഷം തന്നെ കണ്ടു.50,000 മാസവിൽപ്പനയിൽ നിന്നിരുന്ന ബിസിനസ്, ഒന്നര കോടി രൂപയുടെ വാർഷിക ടേൺഓവറിലേക്ക് വളർന്നു.

ഇന്ന് കണ്ണൂരിൽ മാത്രമല്ല, ഇന്ത്യയിലെ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ വിശ്വസിക്കുന്ന ഒരു ബ്രാൻഡായി Myshades Boutique മാറിക്കൊണ്ടിരിക്കുകയാണ്.വിജയത്തിന്റെ തുടക്കം എല്ലായ്പ്പോഴും മികച്ച സാഹചര്യങ്ങളിൽ നിന്നല്ല…ചിലപ്പോൾ തകർന്നുപോയ ഒരു ജീവിതത്തിൽ നിന്നാണ് ഏറ്റവും മനോഹരമായ വിജയകഥകൾ ജനിക്കുന്നത്. ❤️

Advertisement