𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ഫോർബ്സ് 30 അണ്ടർ 30 ഏഷ്യ പട്ടികയിൽ ഇടം നേടി മലയാളി സംരംഭക നൗറീൻ ആയിഷ

സ്ത്രീകളുടെ ആരോഗ്യവും കംഫർട്ടും കേന്ദ്രീകരിച്ചുള്ള നവീന ഉൽപ്പന്നങ്ങളും സാമൂഹിക സ്വാധീനവും പരിഗണിച്ചാണ് നൗറീനെ ഫോർബ്സ് പട്ടികയിൽ ഉൾപ്പെടുത്തിയത്.

മലയാളി യുവ സംരംഭകയും ഫെമിസേഫ് സഹസ്ഥാപകയുമായ നൗറീൻ ആയിഷ ഫോർബ്സ് 30 അണ്ടർ 30 ഏഷ്യ 2026 പട്ടികയിൽ ഇടം നേടി. ദക്ഷിണേന്ത്യയിൽ നിന്ന് ഈ അംഗീകാരം നേടുന്ന വെറും രണ്ട് വനിതാ സംരംഭകരിൽ ഒരാളാണ് നൗറീൻ.

സ്ത്രീകൾ ദിവസേന നേരിടുന്ന Sweat, friction, cramps and ഉറക്കമില്ലായ്മ തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫെമിസേഫ് പ്രവർത്തിക്കുന്നത്. മെൻസ്ട്രൽ കപ്പുകളിലൂടെ തുടക്കം കുറിച്ച Femisafe ഇന്ന് സ്ത്രീകളുടെ ദൈനംദിന ജീവിതം കൂടുതൽ സുഖകരവും ആത്മവിശ്വാസപൂർണവുമാക്കുന്ന ഹൈ-ഫങ്ഷണൽ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്ന കംഫർട്ട്-ഫസ്റ്റ് ബ്രാൻഡായി വളർന്നിരിക്കുകയാണ്.ഉപയോഗിച്ച സാനിറ്ററി പാഡ് ഡിസ്പോസ്സ് ചെയ്യുന്നതിലെ ബുദ്ധിമുട്ടിനൊരു പരിഹാരം എന്ന ചിന്തയിൽ ആണ് ഫെമിസേഫ് എന്ന ബ്രാൻഡിന്റെ തുടക്കം.

സ്ത്രീകളുടെ ആരോഗ്യവും കംഫർട്ടും കേന്ദ്രീകരിച്ചുള്ള നവീന ഉൽപ്പന്നങ്ങളും സാമൂഹിക സ്വാധീനവും പരിഗണിച്ചാണ് നൗറീനെ ഫോർബ്സ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ആഗോള വേദിയിൽ ലഭിച്ച ഈ അംഗീകാരം കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയ്ക്കും വനിതാ സംരംഭകത്വത്തിനും വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

 

പൊതുവെ ആളുകൾ സംസാരിക്കാൻ മടിക്കുന്ന ആർത്തവം and sexual health കാറ്റഗറിയിൽ കേരളത്തിൽ നിന്നുള്ള സംരംഭം

Advertisement