കോട്ടയം സ്വദേശിയായ 27-കാരൻ അമീൻ എന്ന ചെറുപ്പക്കാരൻ.കോർപ്പറേറ്റ് കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് ഈ യാത്ര തുടങ്ങുന്നത്.‘സ്വന്തമായി ഒരു ബ്രാൻഡ് ഉണ്ടാക്കണം’.വലിയ നിക്ഷേപകരോ നീക്കിയിരിപ്പായി കയ്യിൽ പണമോ ഉണ്ടായിരുന്നില്ല.എന്നിട്ടും എടുത്ത തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോവാൻ തയ്യാറാവാതെ ക്രെഡിറ്റ് കാർഡുകളിൽ നിന്ന് ഏകദേശം 3 ലക്ഷം രൂപ കടമെടുത്ത്, അദ്ദേഹം തന്റെ സ്വപ്നത്തിന് തുടക്കമിട്ടു.അതായിരുന്നു Kafe 49.
49 രൂപ മുതൽ Burger juice shakes തുടങ്ങി എല്ലാം സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ നൽകുക എന്നതായിരുന്നു ലക്ഷ്യം.
പക്ഷേ തുടക്കം പ്രതീക്ഷിച്ച അത്ര എളുപ്പമായിരുന്നില്ല..ബ്രാൻഡ് ആളുകളിലേക്ക് എത്തിക്കണം.സ്റ്റാഫിനെയും പ്രവർത്തനങ്ങളെയും മുന്നോട്ട് കൊണ്ടുപോകണം.ഓരോ ദിവസവും പലതരത്തിലുള്ള ചാലഞ്ചുകളെ അതിജീവിച്ച്.മികച്ച കസ്റ്റമർ റിലേഷനും ക്വാളിറ്റിയും നിലനിർത്തികൊണ്ട്സോഷ്യൽ മീഡിയ ഉപയോഗിച്ച് Kafe 49-നെ ആളുകളിലേക്ക് കൂടുതലായി എത്തിച്ചു.
അങ്ങനെ വളരെ വേഗത്തിൽ kafe 49 ആളുകൾക്കിടയിൽ ശ്രദ്ധ നേടി.ഇപ്പോൾ അത് അവർക്ക് പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നായിമാറി.
ഒരു ചെറിയ തുടക്കത്തിൽ നിന്ന്, വെറും ഒരു വർഷത്തിനുള്ളിൽ Kafe 49 നാല് ഔട്ട്ലെറ്റുകളിലേക്കും.ഏകദേശം 1 കോടി രൂപയുടെ ടേണോവറിലേക്കും മുന്നേറുകയാണ്.
3 ലക്ഷം രൂപയുടെ ക്രെഡിറ്റ് കാർഡ് കടത്തിൽ തുടങ്ങിയ ഒരു സ്വപ്നം…ഇന്ന് കേരളത്തിൽ വളർന്നു വരുന്ന ഒരു കഫേ ബ്രാൻഡായി മാറുന്നു.
അമീൻ-ന്റെ കഥ നമ്മളെ പഠിപ്പിക്കുന്നത് ഇതാണ്:
തുടങ്ങാൻ എല്ലാം perfect ആവേണ്ട.കൈവശമുള്ളതുകൊണ്ട് തന്നെ തുടങ്ങണം.സ്ഥിരതയും വിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കിൽ, ചെറിയ തുടക്കം പോലും വലിയ വിജയത്തിലേക്ക് എത്താം.
Kafe 49 —”A youthful dream crafted by passion and fulfilled through excellence.”
– Ameen Subair –
Advertisement