𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

4 ലക്ഷം രൂപയിൽ തുടക്കം… ഇന്ന് 3 ടെക്സ്റ്റൈൽ ഔട്ട്‌ലെറ്റുകളുടെ ഉടമ | Nickis Clothing & AS Kurthis.

കഠിനാധ്വാനത്തിൽ നിന്ന് വിജയത്തിലേക്ക്…..

സുജിത് (36) എന്ന യുവ സംരംഭകന്റെ വിജയകഥയാണ് ഇത്.

ആലപ്പുഴ ജില്ലയിലെ മുതുകുളം സ്വദേശിയായ സുജിത്, 2020 ൽ 4 ലക്ഷം രൂപയിൽ തുടക്കമിട്ട ഫാമിലി ടെക്സ്റ്റൈൽ ഷോപ്പിനെ ഇന്ന് 3 ഔട്ലറ്റുകൾ ഉള്ള സംരംഭമായി വളർത്തി..അന്ന് സാമ്പത്തികമായി വലിയ വെല്ലുവിളികളായിരുന്നു മുന്നിലുണ്ടായിരുന്നത്. ബിസിനസ് ആരംഭിക്കാൻ 4 ലക്ഷം രൂപ ലോൺ എടുക്കേണ്ടി വന്നു. ആ ലോൺ ലഭിക്കാനായി നിരവധി വാതിലുകൾ മുട്ടേണ്ടി വന്ന ദിവസങ്ങൾ ഇന്നും അദ്ദേഹത്തിന് മറക്കാനാകില്ല.

എന്നാൽ കഠിനാധ്വാനത്തിലും ആത്മവിശ്വാസത്തിലും വിശ്വസിച്ച സുജിത് പിന്മാറിയില്ല. Nickis Clothing & AS Kurthis എന്ന പേരിൽ ഹോൾസെയിലും റീട്ടെയിലും പ്രവർത്തനം ആരംഭിച്ചു. ഉപഭോക്താക്കൾക്ക് മികച്ച നിലവാരത്തിലുള്ള വസ്ത്രങ്ങൾ ന്യായമായ വിലയിൽ എത്തിക്കുക എന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിന്റെ വിജയത്തിന്റെ അടിസ്ഥാനം.

ഇന്ന് 3 ഔട്ട്‌ലെറ്റുകൾ വിജയകരമായി പ്രവർത്തിക്കുന്നു. കായംകുളം,മുതുകുളം എന്നിവിടങ്ങളിൽ മാത്രമല്ല, എറണാകുളത്തും ബിസിനസ് സാന്നിധ്യം ഉറപ്പാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഹോൾസെയിൽ, റീട്ടെയിൽ മേഖലകളിൽ ശക്തമായ വളർച്ച കൈവരിച്ച സ്ഥാപനമായി Nickis Clothing & AS Kurthis മാറിയിരിക്കുന്നു.മാത്രമല്ല തന്റെ സ്ഥാപനത്തിലൂടെ 200 ൽ അധികം പേർക്ക് തൊഴിൽ നൽകുവാനും സുജിത്തിന് ഇന്ന് കഴിയുന്നു.

സുജിത്തിന്റെ ജീവിതത്തിലെ ഏറ്റവും അഭിമാന നിമിഷം എന്താണെന്ന് ചോദിച്ചാൽ, അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:

“ഒരു കാലത്ത് ലോൺ കിട്ടാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇന്ന് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ‘ലോൺ വേണോ?’ എന്ന് ചോദിച്ച് എന്റെ പിന്നാലെ നടക്കുന്നു. അതാണ് എന്റെ ഏറ്റവും വലിയ അഭിമാന നിമിഷം.”

അത് വെറും സാമ്പത്തിക വിജയത്തിന്റെ കഥയല്ല; കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും വിജയമാണ്.

“Work Hard. Stay Consistent. Success Will Follow.”

ഇന്ന് Nickis Clothing & AS Kurthis ഒരു ബിസിനസ് സ്ഥാപനം മാത്രമല്ല, സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്ന യുവ സംരംഭകർക്ക് ഒരു പ്രചോദനം കൂടിയാണ്. ✨

Advertisement