മലബാർ ഗ്രൂപ്പിന്റെ ഫാമിലി എന്റർടെയ്ൻമെന്റ് സംരംഭമായ Playaza Entertainments പാൻ-ഇന്ത്യൻ വിപുലീകരണത്തിന് ഒരുങ്ങുന്നു. അടുത്ത 18 മാസത്തിനുള്ളിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലായി 6 പുതിയ ഔട്ട്ലെറ്റുകൾ ആരംഭിക്കാനാണ് പദ്ധതി.

തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, തൃശൂർ എന്നിവിടങ്ങളിലെ വിജയകരമായ പ്രവർത്തനത്തിന് ശേഷമാണ് Playazaയുടെ പാൻ-ഇന്ത്യൻ വിപുലീകരണത്തിന് തുടക്കമാകുന്നത്. അടുത്ത 18 മാസത്തിനുള്ളിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലായി 6 പുതിയ ഔട്ട്ലെറ്റുകൾ ആരംഭിക്കാനാണ് പദ്ധതി. കേരളത്തിന് പുറത്തുള്ള ആദ്യ കേന്ദ്രം മംഗളൂരുവിലെ Nexus Fiza Mall-ലായിരിക്കും. തുടർന്ന് ബെംഗളൂരു, ഹൈദരാബാദ്, മൈസൂരു, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലും പുതിയ കേന്ദ്രങ്ങൾ എത്തും.
പുതിയ ആറ് കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിക്കുന്നതോടെ Playazaയുടെ ആകെ പ്രവർത്തന വിസ്തീർണം ഏകദേശം 1.5 ലക്ഷം ചതുരശ്ര അടി ആയി ഉയരും. നിലവിലെ വിസ്തീർണത്തിന്റെ ഇരട്ടിയിലധികം വളർച്ചയാണിത്. വിപുലീകരണത്തിനായി മലബാർ ഗ്രൂപ്പ് 70 കോടി രൂപയുടെ നിക്ഷേപവും മാറ്റിവെച്ചിട്ടുണ്ട്.

അമ്യൂസ്മെന്റ് റൈഡുകൾ, ഗെയിമുകൾ, പ്രീമിയം ആകർഷണങ്ങൾ തുടങ്ങി കുടുംബങ്ങൾക്കും കുട്ടികൾക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന Integrated Entertainment Destinations ആയിരിക്കും പുതിയ കേന്ദ്രങ്ങൾ.
മംഗളൂരു ഔട്ട്ലെറ്റിലൂടെ കേരളത്തിന് പുറത്തേക്കുള്ള ആദ്യ ചുവടുവെപ്പ് നടത്തുകയാണ് Playaza.
Advertisement