മാസം ₹50,000 ശമ്പളമുള്ള ബാങ്ക് ജോലി ഉപേക്ഷിച്ച് സ്വന്തം സംരംഭം ആരംഭിച്ചിരിക്കുകയാണ് പൂനെയിലെ പ്രതീക്ഷ തോറാട്ട്.
വെറും ₹1 ലക്ഷം നിക്ഷേപത്തിൽ SHIV TARA Momos എന്ന പേരിൽ മൊമോസ് ബിസിനസ് ആരംഭിച്ച പ്രതീക്ഷയ്ക്ക് ഇന്ന് മാസം ഒരു ലക്ഷം രൂപ വരെ ലാഭം ലഭിക്കുന്നതായാണ് റിപ്പോർട്ടുകൾ.
എന്നാൽ ബിസിനസിലെ ഏറ്റവും വലിയ നേട്ടം ഈ വരുമാനം മാത്രമല്ല. സ്വന്തം അധ്വാനത്തിലൂടെ സമ്പാദിച്ച പണം കൊണ്ട് മാതാപിതാക്കൾക്ക് ഒരു കാർ വാങ്ങി നൽകാനും പ്രതീക്ഷയ്ക്ക് സാധിച്ചു.
സ്വന്തമായി എന്തെങ്കിലും കെട്ടിപ്പടുക്കണമെന്ന ആഗ്രഹവും കുടുംബത്തിന് സന്തോഷം നൽകണമെന്ന സ്വപ്നവും ചേർന്നപ്പോൾ ഒരു ബാങ്ക് ജീവനക്കാരിയിൽ നിന്ന് സംരംഭകയിലേക്കുള്ള യാത്രയ്ക്ക് തുടക്കമായി!
മുംബൈയിലെ മാൻഖുർഡിലുള്ള SHIV TARA Momos എന്ന സ്റ്റാൾ ആവിയിൽ വേവിച്ച മൊമോസ്, ഫ്രൈഡ് മൊമോസ്, ക്രിസ്പി മൊമോസ് തുടങ്ങി വിവിധ ഫ്ലേവറുകളിൽ ഉള്ള മോമോസ് ആണ് നൽകുന്നത്. പെരി പെരി ഫ്ലേവറുകളും സ്വന്തമായി തയ്യാറാക്കുന്ന ചട്നികളും സോസുകളും ഇവിടുത്തെ പ്രത്യേകതകളാണ്. കുറഞ്ഞ വിലയിൽ ഫ്രഷ് മൊമോസ് ലഭിക്കുന്ന ജനപ്രിയ സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലൊന്നാണിത്.
Advertisement