𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

സ്വന്തം ഐഡിയയിലൂടെ മനോഹരങ്ങളായ ഫ്രയിമുകൾ നിർമ്മിക്കുന്ന Maha Arts

കോഴിക്കോട് കുറ്റിച്ചിറ സ്വദേശിനി മഹ യുടെ സംരംഭം ആണ് @maha.arts_ . പേഴ്സണലൈസ്ഡ് ഫ്രയിമുകൾ നിർമ്മിച്ച് നൽകുന്നു . സാധാരണ എല്ലാവരും നിമ്മിച്ചു നൽകുന്ന ഫ്രയിമുകൾക്ക് പകരം ഓരോ വർക്കിലും തന്റെ ഐഡിയകൾ കൂടി ചേർക്കുന്നു.അത് കൊണ്ട് തന്നെ മഹ ആർട്സ് നിർമ്മിച്ച് നൽകുന്ന ഓരോ ഫ്രയിമുകളും യൂണീക് ആണ് .കൂടുതൽ വർക്കുകളും ബേബി ഫ്രയിമുകൾ നിർമ്മിക്കുവാൻ ആണ് . തുടക്കത്തിൽ വാട്സ് ആപ്പ് വഴിയും ,പരിചയം ഉള്ളവർ വഴിയും മാത്രം ആയിരുന്നു ഓർഡറുകൾ ലഭിച്ചിരുന്നത് . പിന്നീട് ഇൻസ്റ്റാഗ്രാം കൂടി പ്രയോജനപ്പെടുത്തുവാൻ തുടങ്ങിയതോടെ പുറത്തു നിന്നും ഓർഡർ ലഭിക്കുവാൻ തുടങ്ങി .ഓൺലൈൻ ആയി ഓർഡർ നൽകിയാൽ വേൾഡ് വൈഡ് പ്രോഡക്റ്റ് ഷിപ്പ് ചെയ്യുവാൻ സൗകര്യം ഉണ്ട്.

maha.arts
maha.arts

മഹ ആദ്യം ട്രൈ ചെയ്തത് കാലിഗ്രഫി ആയിരുന്നു .ഓരോ കാലിഗ്രാഫികൾ ചെയ്തു വെറുതെ വാട്സ് ആപ്പിൽ സ്റ്റാറ്റസ് ഇട്ടു .ഇത് കണ്ടിട്ട് ഒരു കസിൻ വർക്ക് നൽകി.അങ്ങനെ കസിന് വേണ്ടി കാലിഗ്രാഫി ചെയ്തു ഫ്രെയിം ചെയ്തു നൽകി ആയിരുന്നു തുടക്കം .എന്നാൽ അത് പിന്നീട് ഒരു വരുമാന മാർഗ്ഗം ആയി മാറും എന്നൊന്നും കരുതിയില്ല.ഇപ്പോൾ തിരക്കുകൾക്കിടയിലും ആഴ്ചയിൽ 15 നു മുകളിൽ വർക്കുകൾ വരെ ചെയ്തു നൽകുവാൻ മഹക്ക് കഴിയുന്നു.ഹസ്ബന്റിന്റെയും ഫാമിലിയുടെയും പൂർണ്ണ പിന്തുണ ഉള്ളതിനാൽ മാത്രമാണ് തിരക്കുകൾക്കിടയിലും പാഷനായ ബിസിനസ്സും ഒരേ പോലെ മുന്നോട്ട് കൊണ്ട് പോകുവാൻ കഴിയുന്നത്.

Advertisement