അറബിക് കാലിഗ്രഫി ചെയ്തു അതൊരു പാഷനായി..പാഷൻ പിന്നീട് ഒരു വരുമാന മാർഗ്ഗവും ആയി
ഹോം ബേസ്ഡ് ആയി തന്നെ ആർട്ട് വർക്കുകൾ ചെയ്തു നൽകിയും , ക്രാഫ്റ്റ് ഉത്പന്നങ്ങൾ നിർമ്മിച്ച് നൽകിയുമൊക്കെ വരുമാനം നേടുന്ന കുറെ അധികം ആളുകൾ ഉണ്ട്.പലരെയും ഈ പ്ലാറ്റ്‌ഫോമിലൂടെ പരിചയപെടുത്തിയിട്ടുണ്ട്.അത്തരത്തിൽ ഒരാളാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ഫാത്തിമ ഹന്ന (artstorybyhannah ).അറബിക് കാലിഗ്രഫി ചെയ്തു കൊണ്ട് ആയിരുന്നു തുടക്കം.ഇന്ന് അറബിക് കാലിഗ്രഫി കൂടാതെ ബെർത്ഡേയ് ഗിഫ്റ്റുകൾ ,വെഡ്‌ഡിങ് ബോർഡുകൾ, ആർട്ട് വർക്കുകൾ ,ഫ്രയിമുകൾ ,ഹാംപേർസ് ഒക്കെ ചെയ്തു നൽകുന്നു.കൂടുതലും കസ്റ്റമൈസ്ഡ് വർക്കുകൾ ആണ് ചെയ്യുന്നത്.ഇന്ന് ഒരു പുതിയ വീട് വെക്കുമ്പോൾ എല്ലാവരും ഇന്റീരിയറിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്.അതിൽ ഫ്രയിമുകൾക്ക് വലിയ ഒരു പ്രധാന്യം ഉണ്ട്.വീടുകളിലേക്ക് വേണ്ട കസ്റ്റമൈസ്‌ഡ് ഫ്രയിമുകളും ചെയ്തു നൽകുന്നു.ഹോം ബേസ്ഡ് ആയി തന്നെ സ്വന്തം കഴിവ് ഉപയോഗിച്ച് വരുമാനം നേടുവാൻ സാധിക്കുന്നു.അതിലുപരി നമ്മൾ ഒരു ഉത്പന്നം നിർമ്മിച്ച് നൽകുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണ് .
ഫാത്തിമ ഹന്ന 2018 ൽ ആണ് അറബിക് കാലിഗ്രഫി ചെയ്യുവാൻ തുടങ്ങിയത്.പയ്യെ പയ്യെ അത് പാഷൻ ആയി മാറി.പിന്നീട് പാഷൻ ഒരു വരുമാന മാർഗ്ഗവും ആയി മാറി.@_the_art_story_ എന്ന അക്കൗണ്ടിലൂടെ ആയിരുന്നു തുടക്കം.മൂന്നോളം എക്സ്പോകളും ചെയ്തു.പിന്നീട് ആ അക്കൗണ്ട് നഷ്ടമായി.ഇപ്പോൾ @artstorybyhannah എന്ന അക്കൗണ്ട് ആണ് ബിസിനസ്സിനായി ഉപയോഗിക്കുന്നത്.ചെയ്ത വർക്കുകൾ കണ്ടിട്ട് സോഷ്യൽ മീഡിയയിലൂടെ ഒക്കെ ഓർഡർ ലഭിക്കുന്നു.ഇന്ത്യയിൽ എവിടേക്കും ഷിപ്പ് ചെയ്തു നൽകുന്നുമുണ്ട്.ഫാമിലിയുടെയും ഫ്രണ്ട്സിന്റെയും നല്ല സപ്പോർട്ട് ലഭിക്കുന്നതിനാൽ ബിസിനസ്സ് നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുവാൻ കഴിയുന്നു.