𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ഡോക്ടറുടെ തിരക്കിനിടയിലും പടുത്തുയർത്തിയ സ്വപ്നം | ഡോ. അഷ്‌ന ജയരാജിന്റെ ‘Hamper Story

ഡോക്ടർ, സംരംഭക, വിദ്യാർത്ഥിനി — മൂന്ന് വേഷങ്ങൾ ഒരുമിച്ച് വിജയകരമായി മുന്നോട്ട് കൊണ്ടുപോകുക ആണ് അഷ്‌ന

കോളേജിലെ ടോപ്പറും യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡറും, സ്കൂളിലെ ബെസ്റ്റ് ഔട്ട്‌ഗോയിംഗ് സ്റ്റുഡന്റും ഗോൾഡ് മെഡലിസ്റ്റും.പഠനത്തിൽ എല്ലായ്പ്പോഴും മുന്നിലായിരുന്നു അഷ്‌ന ജയരാജ്.കോളേജ് കഴിഞ്ഞ ഉടൻ ബാംഗ്ലൂർ ജോലിക്ക് കയറി..വെറും 26-ാം വയസ്സിൽ കുടുംബത്തിന്റെ പിന്തുണയോടെ സ്വന്തം വീട് സ്വന്തമാക്കിയത് ജീവിതത്തിലെ വലിയ നേട്ടമായി.ഇന്ന് ഡോക്ടറെന്ന നിലയിൽ ജോലി ചെയ്ത് മുന്നോട്ട് പോകുന്നതിനിടയിലും തന്റെ സ്വപ്നങ്ങൾ അഷ്‌ന ഉപേക്ഷിച്ചില്ല.ഡോക്ടർ ആയി വർക്ക് ചെയ്യുന്നു, ക്രാഫ്റ്റ് ബിസിനസ് നടത്തുന്നു ,ഒപ്പം സൈക്കോളജിയിൽ മാസ്റ്റേഴ്സ് പഠിച്ചുകൊണ്ടിരിക്കുന്നു.

2024-ൽ ആരംഭിച്ച Hamper Story എന്ന സംരംഭം സാധാരണ ഗിഫ്റ്റ് ഹാംപറുകൾ നിർമ്മിക്കുന്ന ഒന്നല്ല. ഓരോ വ്യക്തിയുടെയും ജീവിതകഥ, ഓർമ്മകൾ, നേട്ടങ്ങൾ, ബന്ധങ്ങൾ, വികാരങ്ങൾ എന്നിവ മനസ്സിലാക്കി അതിനെ ഒരു സമ്മാനമാക്കി മാറ്റുകയാണ് ഈ ബ്രാൻഡിന്റെ പ്രത്യേകത. വ്യക്തിഗത ഹാംപറുകൾ, മെമ്മറി ആൽബങ്ങൾ, ലൈഫ്‌ടൈം മാഗസിനുകൾ, റെസിൻ ആർട്ട്, കാൻഡിലുകൾ, ഹാൻഡ് ക്രാഫ്റ്റഡ് ആയി ഒരുക്കുന്ന നിരവധി സമ്മാനങ്ങൾ എന്നിവയാണ് പ്രധാന ഉൽപ്പന്നങ്ങൾ.

ഡോക്ടറുടെ തിരക്കേറിയ ജോലി, രാത്രിയോളം നീളുന്ന ഓർഡർ മേക്കിങ്, ഇതെല്ലാം മറികടന്ന് ഓരോ സമ്മാനവും ഏറ്റവും മികച്ചതാക്കാനുള്ള പരിശ്രമമാണ് Hamper Story-യെ ഇന്ന് ഇന്ത്യയിലും വിദേശത്തുമുള്ള ഉപഭോക്താക്കളുടെ വിശ്വാസം നേടിയ ബ്രാൻഡാക്കി മാറ്റിയത്. നിരവധി പ്രമുഖ വ്യക്തികളിലേക്കും കലാകാരന്മാരിലേക്കും അഷ്‌നയുടെ സൃഷ്ടികൾ എത്തുകയും, വീണ്ടും വീണ്ടും ഓർഡർ നൽകുന്ന ഉപഭോക്താക്കളും റഫറലുകളും ബിസിനസ്സ് യാത്രയുടെ ഏറ്റവും വലിയ അംഗീകാരമാവുകയും ചെയ്തു.

 

View this post on Instagram

 

A post shared by Hamper Story (@hamper_story_official)

“ജീവിതത്തിൽ ഒരുപാട് സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്… പക്ഷേ ഇതുപോലൊന്ന് ആദ്യമായാണ്” എന്ന വാക്കുകൾ ഉപഭോക്താക്കളിൽ നിന്ന് കേൾക്കുമ്പോഴാണ് അഷ്‌നയുടെ പരിശ്രമത്തിന് ഏറ്റവും വലിയ പ്രതിഫലം ലഭിക്കുന്നത്. ബാല്യകാലം മുതൽ ഇന്നുവരെയുള്ള ജീവിതയാത്രയെ ഒരു സമ്മാനത്തിലൂടെ അവതരിപ്പിച്ച് കുടുംബാംഗങ്ങളെ ഇമോഷണൽ ആയി മാറിയ നിരവധി അനുഭവങ്ങളാണ് Hamper Story-യുടെ അഭിമാനം.

ഇന്ന് ഈ യാത്രയിൽ കുടുംബത്തിന്റെ പിന്തുണയ്ക്കൊപ്പം ഭർത്താവ് ഷാരോണിന്റെ പിന്തുണയും ഏറ്റവും വലിയ കരുത്താണെന്ന് അഷ്‌ന പറയുന്നു.

“ഉൽപ്പന്നങ്ങൾ മാത്രം വിൽക്കരുത്… ആളുകൾ ജീവിതകാലം മുഴുവൻ ഓർക്കുന്ന അനുഭവങ്ങൾ സൃഷ്ടിക്കൂ. ഗുണനിലവാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്.” – ഡോ. അഷ്‌ന ജയരാജ്

Advertisement