𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

സിവിൽ എഞ്ചിനീയറിംഗിൽ നിന്ന് ക്രാഫ്റ്റിന്റെ ലോകത്തേക്ക് | Craft By Sam

India Book of Records നേടിയ സാംന ഇന്ന് "Craft By Sam" വഴി നൂറുകണക്കിന് ആളുകളുടെ ആഘോഷങ്ങൾക്ക് നിറം പകരുന്നു

സിവിൽ എഞ്ചിനീയറിംഗിൽ നിന്ന് ക്രാഫ്റ്റിന്റെ ലോകത്തേക്ക്…Craft ഉല്പന്നങ്ങൾ നിർമ്മിച്ച് നൽകി മുന്നേറുന്ന സാംനയുടെ സ്റ്റോറി…

സാംന എം.ബി , മലപ്പുറം എടപ്പാൾ സ്വദേശിനി. സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ സാംന ഇന്ന് ഒരു സിവിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നതിനൊപ്പം “Craft By Sam” എന്ന ബ്രാൻഡിലൂടെ നൂറുകണക്കിന് ആളുകളുടെ ആഘോഷങ്ങൾക്ക് നിറം പകരുകയാണ്….

കോളേജിൽ പഠിക്കുന്ന സമയത്താണ് സാംന ക്രാഫ്റ്റിനെ കൂടുതൽ ഗൗരവമായി കാണാൻ തുടങ്ങിയത്. ഒഴിവുസമയങ്ങളിൽ ചെയ്തിരുന്ന പെയിന്റിംഗുകളും ക്രാഫ്റ്റ് വർക്കുകളും പിന്നീട് ചെറിയ വരുമാനമായി മാറി. എറണാകുളത്ത് പഠിക്കുമ്പോൾ ലഭിക്കുന്ന ഓർഡറുകൾ വീട്ടിലെത്തി പൂർത്തിയാക്കി നൽകുമായിരുന്നു. അന്ന് ലഭിച്ച വരുമാനം സ്വന്തമായി ചെലവഴിക്കാതെ ഹോസ്റ്റൽ ഫീസ് അടയ്ക്കാനും കുടുംബത്തെ സഹായിക്കാനുമായി അച്ഛന് കൈമാറിയിരുന്നു.

വെറുമൊരു ഹോബി എന്ന നിലയിൽ തുടങ്ങിയ ക്രാഫ്റ്റ് പിന്നീട് വലിയൊരു നേട്ടത്തിലേക്ക് സാംനയെ എത്തിച്ചു. ഉപയോഗശൂന്യമായ ബോട്ടിലുകളിൽ കലാസൃഷ്ടികൾ ഒരുക്കി ഏഴ് പ്രചോദനാത്മക വനിതകളെ അവതരിപ്പിച്ച ആശയത്തിലൂടെയാണ് 2021-ൽ India Book of Records-ലും Asia Book of Records-ലും ഇടം നേടിയത്. സ്വന്തമായി ഫോൺ പോലും ഇല്ലാതിരുന്ന കാലത്ത് അമ്മയുടെ ഫോൺ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ കണ്ട ഒരു റെക്കോർഡ് നേട്ടമാണ് സാംനയ്ക്ക് പ്രചോദനമായത്..

 

View this post on Instagram

 

A post shared by Craft by sam____🌸 (@craft.by_sam)

ഇന്ന് “Craft By Sam” വഴി Gift Hampers, Customised Resin Photo Frames, Name Revealing Boards, Frames,തുടങ്ങി വിവിധ Art & Craft Products ഉൽപ്പന്നങ്ങൾ ചെയ്‌തു നൽകുന്നു. ഓരോ ഉൽപ്പന്നവും ഉപഭോക്താക്കളുടെ ഓർമ്മകളെയും വികാരങ്ങളെയും മനോഹരമായി സംരക്ഷിക്കുന്ന തരത്തിലാണ് തയ്യാറാക്കുന്നത്.

വിവാഹം കഴിഞ്ഞ് ഒരു വർഷമായി, കുടുംബജീവിതവും ഓഫീസ് ജോലിയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിലും ക്രാഫ്റ്റിനോടുള്ള സമ്നയുടെ ആവേശം കുറഞ്ഞിട്ടില്ല. വീട്ടുജോലികളും സിവിൽ എഞ്ചിനീയറായുള്ള ജോലിയും കഴിഞ്ഞുള്ള സമയമാണ് ഇന്ന് അവളുടെ ക്രാഫ്റ്റ് ലോകം.

“ലോകം അറിയുന്ന ഒരു ക്രാഫ്റ്റർ ആകണം” എന്നതാണ് സാംനയുടെ ഏറ്റവും വലിയ സ്വപ്നം. ഒരു കോളേജ് വിദ്യാർത്ഥിനിയുടെ പോക്കറ്റ് മണി സമ്പാദിക്കാനുള്ള ശ്രമമായി തുടങ്ങിയ യാത്ര ഇന്ന് ഒരു പാഷനും വരുമാനം നൽകുന്ന ഒരു സംരംഭവും ആയി മാറി ,ഇതൊരു വിജയകഥ മാത്രമല്ല; സ്വപ്നങ്ങൾക്കായി സ്ഥിരതയോടെ പരിശ്രമിക്കുന്നവർക്കുള്ള പ്രചോദനവുമാണ്.

Advertisement