𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

എംബിഎ പയ്യന്റെ പേപ്പർ ബാഗ് ബിസിനസ്സ് വിറ്റുവരവ് 28 കോടി രൂപ

ഡൽഹിക്കാരനായ സുശാന്ത് ഗൗറിന്റെ സംരംഭം ആണ് അദീര പാക്കേജിങ് പ്രൈവറ്റ് ലിമിറ്റഡ് .വിവിധ കമ്പനികൾക്ക് ആവശ്യമായ പേപ്പർ ബാഗുകൾ നിർമ്മിച്ച് നൽകുന്നു.2012 ൽ 15 ലക്ഷം രൂപ നിക്ഷേപത്തിൽ ബിസിനസ്സ് തുടങ്ങുമ്പോൾ കേവലം രണ്ട് മെഷീനുകളും, 10 തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്.ആദ്യ വർഷം തന്നെ നിക്ഷേപിച്ച 15 ലക്ഷം രൂപ തിരിച്ചു പിടിച്ചു.നോ പ്രോഫിറ്റ് ,നോ ലോസ്സ് .ഇന്ന് അദീര പാക്കേജിങ് പ്രൈവറ്റ് ലിമിറ്റഡിൽ 350 ൽ അധികം ആളുകൾ ജോലി ചെയ്യുന്നു.ഈ വർഷം ഇതുവരെ 28 കോടി രൂപയുടെ വിറ്റുവരവ് നേടിയ കമ്പനി 55 കോടിയുടെ ടേൺ ഓവറാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്..

2010 ൽ ആണ് ഡൽഹിക്കാരനയാ സുശാന്ത് തന്റെ എംബിഎ പഠനം പൂർത്തിയാക്കുന്നത്.അതിനു ശേഷം അച്ഛന്റെ ബിസിനസ്സിൽ ജോയിൻ ചെയ്തു.അച്ഛന് ഡൽഹിയിൽ 4 വാഹന സർവീസ് സെന്ററുകൾ ഉണ്ടായിരുന്നു.പിന്നീട് ആണ് സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങണം എന്ന് ആഗ്രഹമുണ്ടായത്.ഒരിക്കൽ പരിസ്ഥിതി മന്ത്രാലയത്തിൽ പോകേണ്ടതായി വന്നപ്പോൾ അവിടെ വെച്ചാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിക്കാൻ പോവുകയാണെന്ന വിവരം ലഭിക്കുന്നത്. വിപണി സാധ്യത മനസ്സിലാക്കിയ സുശാന്ത് പേപ്പർ ബാഗ് നിർമ്മാണത്തിലേക്ക് കടന്നു.2012 ൽ ബിസിനസ്സ് തുടങ്ങുമ്പോൾ ഉർജ പാക്കേജിങ് എന്നായിരുന്നു പേര്.അന്ന് 25 വയസ്സായിരുന്നു സുശാന്തിന്റെ പ്രായം. റീസൈക്കിൾ ചെയ്ത പേപ്പർ, അഗ്രോ വേസ്റ്റിൽ നിന്നും ഉല്പാദിപ്പിക്കുന്ന പേപ്പർ ഒക്കെ ആണ് ബാഗ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.നിലവിൽ 1,000 ടൺ പേപ്പറുകൾ എല്ലാ മാസവും ഉപയോഗിക്കുന്നു.

തുടക്കത്തിൽ പേപ്പർ ബാഗ് ഉപയോഗിച്ച് തുടങ്ങാൻ എല്ലാവർക്കും ബുദ്ധിമുട്ട് ആയിരുന്നു.പല ബിസിനസ്സ് സ്ഥാപനങ്ങളിലും നേരിട്ട് കയറി ഇറങ്ങി സുശാന്ത് തന്റെ പ്രോഡക്റ്റ് പരിചയപ്പെടുത്തി.മാർക്കറ്റിൽ 5 വ്യത്യസ്ത തരം ബാഗുകൾ ഉണ്ടായിരുന്നപ്പോൾ 55 വ്യത്യസ്ത സൈസുകളിലൂടെ വിപണി പിടിച്ചെടുത്തു.ഒറ്റക്ക് ബിസിനസ്സ് ചെയ്യുമ്പോൾ അതിനൊരു ലിമിറ്റേഷൻ ഉണ്ട്. അങ്ങനെ 2019 ൽ അദീര പാക്കേജിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലേക്ക് റീബ്രാൻഡ് ചെയ്തു. 2 സുഹൃത്തുക്കൾ കൂടി ബിസിനസ്സിൽ പാർട്ട്നേഴ്സ് ആയി ജോയിൻ ചെയ്തു. നിലവിൽ 70 ഓളം നഗരങ്ങളിലായി 30,000 ക്ലയന്റ്സാണ് കമ്പനിക്കുള്ളത്.

Advertisement