𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകൾ എന്ന ആശയവുമായി യുവാക്കളുടെ സംരംഭം

സാധാരണക്കാരന് കുറഞ്ഞ ചെലവില്‍ വീട് നിര്‍മിച്ചു നല്‍കണമെന്നതായിരുന്നു ആര്‍ക്കിടെക്റ്റ് കോഴ്‌സ് കഴിഞ്ഞതിനുശേഷം കോഴിക്കോട് മാവൂർ സ്വദേശികളായ നിയാസിന്റെയും അജയ്‌യുടെയും തീരുമാനം.അങ്ങനെ അവർ ഒരു കൺസൾട്ടിങ് സ്ഥാപനം തുടങ്ങി.ചെലവ് കുറച്ച് വീട് വയ്ക്കുന്നതിനുള്ള നിർദേശങ്ങൾ നൽകി ,അതിനോടപ്പം 3 d പ്ലാനുകളും ചെയ്തു നൽകി.എന്നാല്‍, മറ്റൊരു ആര്‍ക്കിടെക്റ്റും കരാറുകാരനും വീട് നിര്‍മാണത്തിന് നേതൃത്വം നല്‍കുമ്പോള്‍ തങ്ങളുടെ നിർദേശങ്ങൾ കൊണ്ട് മാത്രം ചെലവ് കുറച്ച് വീട് നിർമ്മിക്കാൻ കഴിയുകില്ല എന്ന് മനസ്സിലായപ്പോൾ വീട് നിർമ്മാണത്തിലേക്ക് കൂടി കടന്നു.അങ്ങനെ ആണ് ഡിഫോര്‍ട്ട് സ്റ്റുഡിയോ തുടങ്ങുന്നത്.ഇന്ന് കേരളത്തിലുടനീളം ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകൾ നിർമ്മിച്ച് നൽകുകയാണ് ഡിഫോര്‍ട്ട് സ്റ്റുഡിയോ.ഇതിനോടകം മുപ്പതോളം പ്രോജക്റ്റുകൾ കംപ്ലീറ്റ് ആക്കി ,2 വില്ല പ്രോജക്റ്റ് ഉൾപ്പടെ ഇരുപതോളം വർക്കുകൾ നടന്നു വരുന്നു.വീട് നിർമ്മാണം കൂടാതെ റെനൊവേഷൻ, ഇന്റീരിയർ വർക്കുകളും ഡിഫോർട്ട് സ്റ്റുഡിയോയുടെ നേതൃത്വത്തിൽ ചെയ്തു നൽകി വരുന്നു.

ഫോർട്ട് സ്റ്റുഡിയോയുടെ നേതൃത്വത്തിൽ 5.3 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച വീട്

 

2018-ൽ വീട് നിര്‍മാണം എന്ന ചുമതല ഏറ്റെടുത്ത് 5.3 ലക്ഷം രൂപക്ക് 600 sqrft വീട് ആണ് ആദ്യം നിർമ്മിച്ച് നൽകിയത്.അത് സോഷ്യൽ മീഡിയയിൽ അന്ന് വൈറൽ ആവുകയും ചെയ്തിരുന്നു.ആ വീട് ഇന്ന് നിർമ്മിക്കണം എങ്കിൽ 7 – 8 ലക്ഷം രൂപ ചിലവ് വരും.പുറം ചുവരുകൾക്ക് കല്ലും അകത്തു പാർട്ടീഷന് വി ബോർഡും ഉപയോഗിച്ച് സിംഗിൾ ബെഡ് റൂം വീടുകൾ 4.5 – 5 ലക്ഷം രൂപ ബഡ്ജറ്റിൽ ചെയ്തെടുക്കാം. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ,സർക്കാർ പദ്ധതികൾ ഉപയോഗിച്ച് വീട് നിർമ്മിക്കുന്നവർക്കാണ് ഇത്തരത്തിൽ ചെറിയ ബജറ്റിലുള്ള വീടുകൾ നിർമ്മിച്ച് നൽകുന്നത്.ഇന്നത്തെ സാഹചര്യത്തിൽ 600 sqrft വരുന്ന 2 ബെഡ് റൂം വീട് ചെയ്തെടുക്കുവാൻ 9 – 10 ലക്ഷം രൂപയെങ്കിലും ആവശ്യമായി വരും.

മുഹമ്മദ് നിയാസ്, അജയ്

 

ഒരു വീട് നിർമ്മിക്കുമ്പോൾ കോസ്റ്റ് എഫക്റ്റീവ് ആയ ഡിസൈനിലൂടെയും ,തുടക്കത്തിൽ തന്നെ ഉള്ള പ്ലാനിങ്ങിലൂടെയും ചിലവ് നന്നായി കുറയ്ക്കാനായി സാധിക്കും.ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മയിൽ കോംപ്രമൈസ് ചെയ്യേണ്ടി വരില്ല.വലിയ വർക്കുകൾ ചെയ്യുമ്പോഴും സാധാരണക്കാരന് ഒരു വീട് ചെയ്തു നൽകുക എന്നതിൽ ഡിഫോർട്ട് സ്റ്റുഡിയോ ശ്രദ്ധ ചെലുത്തുന്നു.പ്ലാനിങ് മുതൽ പേപ്പർ വർക്ക് ,നിർമ്മാണം അങ്ങനെ താക്കോൽ കൈമാറൽ വരെ ഉള്ള എല്ലാ കാര്യങ്ങളും ഏറ്റെടുത്തു നടത്തുന്നു.ചെലവ് കുറയ്ക്കുന്ന ഘടകങ്ങള്‍ ഒന്നായി പരിഗണിക്കുമ്പോഴും ഉപഭോക്താവിന്റെ ഇഷ്ടങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും തന്നെയാണ് ഡിഫോർട്ട് സ്റ്റുഡിയോ മുന്‍തൂക്കം നൽകുന്നത്

DEFORT STUDIO
Construction and interior

Barathan bazar ,Chelavoor road
Near Shanthi Residence- Calicut
8089992676 | 9605776545
Whatapp: ‪+91 97474 50719

All Kerala services available

Advertisement