ഇരുപത്തി എട്ടാം വയസ്സിൽ തന്റെ ബിസിനസ്സുകളുടെ ടേണോവർ 100 കോടി കടത്തിയ റോഷൻ
ആദ്യത്തെ ഒരു വർഷം കഷ്ടപ്പാടും ദുരിതങ്ങളും ആയിരുന്നു.വർക്കുകൾ ഒന്നും ലഭിച്ചില്ല.പിന്തിരിയാൻ റോഷൻ തയ്യാറായിരുന്നില്ല,മുന്നോട്ട് തന്നെ പോയി.
വലിയ സ്വപ്നങ്ങളുമായി ഇരുപത്തി ഒന്നാം വയസ്സിൽ സൗദി അറേബ്യയിൽ എത്തുകയും കഴിഞ്ഞ ഏഴുവർഷം കൊണ്ട് തന്റെ ബിസിനസ്സ് 100 കോടി ടേണോവറിൽ എത്തിക്കുകയും ചെയ്ത ഒരു മലയാളിയെ പരിചയപ്പെടാം. കൊല്ലം സ്വദേശി മുഹമ്മദ് റോഷൻ ,ചെറുപ്പം മുതലേ ഉപ്പയെ ബിസിനസ്സിൽ സഹായിച്ചു ആയിരുന്നു കച്ചവടത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്.പിന്നീട് വലിയ സ്വപ്നങ്ങളുമായി ഇരുപത്തി ഒന്നാം വയസ്സിൽ സൗദി അറേബ്യയിലേക്ക്.ഉപ്പക്ക് വാട്ടർ ട്രീറ്റ്‌മെന്റ് കമ്പനി ആയിരുന്നു നാട്ടിൽ.ആ മേഖലയിൽ തന്നെ സ്വന്തം ബിസിനസ്സ് എന്നത് ആയിരുന്നു ലക്ഷ്യം.ആദ്യത്തെ ഒരു വർഷം കഷ്ടപ്പാടും ദുരിതങ്ങളും ആയിരുന്നു.വർക്കുകൾ ഒന്നും ലഭിച്ചില്ല.പിന്തിരിയാൻ റോഷൻ തയ്യാറായിരുന്നില്ല,മുന്നോട്ട് തന്നെ പോയി. ഇന്ന് ഇരുപത്തി എട്ടാം വയസ്സിൽ തന്റെ ബിസിനസ്സുകളുടെ ടേണോവർ 100 കോടി കടത്തുവാൻ റോഷന് കഴിഞ്ഞു.
ദുബായ് ആസ്ഥാനമായുള്ള റെകാസ് പ്രോടെക് വാട്ടർ ട്രീറ്റ്‌മെന്റ് കമ്പനി,സൗദി ആസ്ഥാനമായുള്ള റെകാസ് പ്രോടെക് കോൺട്രാക്ടിങ് കമ്പനി , സൗദി ആസ്ഥാനമായുള്ള ഫോർട്യൂൺ മെറ്റൽസ് ഫാക്ടറി ,ദുബായ് ആസ്ഥാനമായുള്ള യാറ ഫ്ലോർ മിൽസ് എന്നിവയാണ് റോഷന്റെ പ്രധാന ബിസിനസ്സുകൾ.വാട്ടർ ട്രീറ്റ്മെന്റ് ആൻഡ് പ്യൂരിഫിക്കേഷൻ മെഗാ പ്രോജക്ട്സ് ആണ് റെകാസ് പ്രോടെക് ചെയ്യുന്നത്.സൗദി അറേബ്യയിൽ 100% ഉടമസ്താവകാശം മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്മെന്റ് വഴി 2023 ഇൽ റെകാസ് പ്രോടെക് നേടി.സൗദി ഗവർണ്മെന്റ് ടെൻഡറുകൾ,ജിദ്ദ ഇന്റർനാഷണൽ എയർപോർട്ട്, നിയോം സിറ്റിയിലെ നിരവധി പ്രോജക്റ്റുകൾ ഒക്കെ റെകാസ് പ്രോടെക് ചെയ്യുന്നു.യുണൈറ്റഡ് നേഷൻസിന്റെ ആഫ്രിക്കയിലെ അറുപതോളം മിനി ഹോസ്പിറ്റൽ പ്രൊജക്റ്റും റെകാസ് പ്രൊടെക്ക് നേടി.
ഇൻഡസ്ട്രിയൽ ഫാക്ടറി – സ്റ്റീൽ ഫാബ്രിക്കേഷൻ ഫാക്ടറിയിൽ തയ്യാറാക്കുന്ന സ്റ്റെയിൻലസ്സ് സ്റ്റീൽ ടാങ്കുകളും ,പ്രോസസ്സ് ലൈൻ മെഷീനറികളും ആണ് ഫോർട്യൂൺ മെറ്റൽസ് നൽകുന്നത്.ലോകോത്തര ബ്രാൻഡുകൾ ആയ നെസ്‌ലെ, യൂണിലിവർ, മാർസ് ചോക്ലേറ്റ്‌സ് തുടങ്ങി ഒട്ടനവധി വലിയ കമ്പനികൾ കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ഒലിവ് ഓയിൽ ഫാക്ടറികളിൽ ഒന്നും ഫോർട്യൂൺ മെറ്റൽസിന്റെ ഉപഭോകതാക്കൾ ആണ്.
1989 മുതൽ യുഎഇ യിൽ മസാലകളും കറി പൗഡറുകളും ഉണ്ടാക്കുന്ന പ്രശസ്തമായ അറബ് ബ്രാൻഡ് ആയ “യാറ മിൽസ് (സമി മിക്സ് ) ന്റെ ഫാക്ടറി ഈ വർഷം സ്വന്തമാക്കി പുതിയ ബിസിനസ്സിലേക്ക് കടക്കുകയും ചെയ്തു.നിരവധി സ്‌കൂൾ കോളേജ് കുട്ടികളെ പഠിപ്പിക്കുകയും സ്കോളർഷിപ് കൊടുക്കുകയും ചെയ്യുന്ന ചാരിറ്റബിൾ ട്രസ്റ്റ് ആയ ചില്ല ഫൗണ്ടേഷൻ പ്രസിഡന്റ് കൂടി ആണ് റോഷൻ.
“ജീവിതത്തിൽ ഉയരങ്ങളിലേക്ക് എത്തണം എന്നുള്ള അതിയായ ആഗ്രഹവും ആത്മവിശ്വാസവും മാതാപിതാക്കൾ നൽകിയ ഉറച്ച പിന്തുണയും, അവരുടെ മെന്ററിങ്ങും മാത്രമായിരുന്നു എന്റെ ഇൻവെസ്റ്റ്മെന്റ്.ആ ഇൻവെസ്റ്റ്മെന്റ് എത്ര കാലം കഴിഞ്ഞാലും സേഫ് ആയിരിക്കും. കാരണം അത് ആർക്കും തട്ടി എടുക്കാൻ പറ്റില്ലല്ലോ”: മുഹമ്മദ് റോഷൻ