𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

10000 രൂപക്ക് തുടങ്ങിയ സംരംഭത്തിന്റെ ഇന്നത്തെ വിറ്റുവരവ് 25 ലക്ഷം രൂപ

ബ്രാൻഡ്‌ലെസ്സ് എന്ന ബ്രാൻഡിന്റെ ഉടമ 27 വയസുള്ള അഞ്ചൽ മിട്ടാൽ ആണ്.10000 രൂപക്ക് തുടങ്ങിയ സംരംഭത്തിന്റെ ഇന്നത്തെ വിറ്റുവരവ് 25 ലക്ഷം രൂപയാണ്.പഴയ ഡൽഹിയിലെ ഒരു മാർവാടി കുടുബത്തിൽ ജനിച്ച അഞ്ചൽ മിട്ടാലിന്റെ വിജയത്തിന്റെ പിന്നിൽ മാതാപിതാക്കൾ ആണ്.’നിങ്ങൾ എന്നു സമ്പാദിക്കാൻ തുടങ്ങുന്നവോ, അന്നു മാത്രമായിരിക്കും വിവാഹം’ എന്നതായിരുന്നു രക്ഷിതാക്കളുടെ ഡിമാൻഡ്.ആരെയും ആശ്രയിക്കാതെ സ്വന്തമായി ജീവിക്കാൻ പ്രേരിപ്പിച്ച മാതാപിതാക്കൾ ആണ് എല്ലാ വിജയത്തിന്റെയും പിന്നിൽ.

2010-ൽ ഡൽഹിയിലെ എൻ.ഐ.എഫ്.ടി- ൽ നിന്ന് ലെതർ ഡിസൈനിൽ ഒരു കോഴ്സ് ചെയ്തായിരുന്നു വഴിത്തിരിവ്.ഇതിലൂടെ മികച്ച ഡിസൈനർ മാറുമായി വർക്ക് ചെയ്യാൻ സാധിച്ചു.ജലന്ധറിലെ ഒരു തുകൽ നിർമ്മാണശാലയിൽ പരിശീലനത്തിന് പോയി തുകലിനെ പറ്റി അടുത്തറിഞ്ഞു.മുൻപ് പരിചയപ്പെട്ട തുകൽ ഉൽപ്പന്നങ്ങൾ മികച്ച രീതിയിൽ തുന്നുന്ന ജോലിക്കാരനെ കൂടെകൂട്ടി സംരംഭം തുടങ്ങി.അങ്ങനെ ബ്രാൻഡ്‌ലെസ്സ് എന്ന ബ്രാൻഡ് ജനിച്ചു.ബുക്ക്മാർക്കുകൾ, ഹാൻഡ് ബാഗുകൾ, വാലറ്റുകൾ, പാസ്പോർട്ട് പൗച്ചുകൾ, കീ- ചെയിനുകൾ, സ്യൂട്ട്‌കേസുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ബ്രാൻഡ്‌ലെസ്സ് ഇന്നിപ്പോൾ വിപണിയിൽ എത്തിക്കുന്നു.

Advertisement