𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ഇനി നടക്കില്ല എന്ന് ഡോക്ടർമാർ | വിധിയോട് തോൽക്കാൻ മനസ്സില്ല എന്ന് Alphia James

തിരിച്ചടികൾ പുതിയ തുടക്കങ്ങളായി മാറുമെന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് Alphia James ന്റെ ജീവിതം.

തിരിച്ചടികൾ പുതിയ തുടക്കങ്ങളായി മാറുമെന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് Alphia James ന്റെ ജീവിതം.

ബാസ്കറ്റ് ബോൾ കോർട്ടിൽ ഒരു ചിത്രശലഭത്തെപ്പോലെ പറന്നുനടന്നിരുന്ന മിടുക്കി ആയിരുന്നു മൂവാറ്റുപുഴ പിറമാടം സ്വദേശിയായ ആൽഫിയ ജെയിംസ്.എന്നാൽ അവളുടെ ജീവിതം 2017-ൽ ഉണ്ടായ ഒരു വീഴ്ചയെത്തുടർന്ന് മാറിമറിഞ്ഞു. ആ അപകടം അവളെ വീൽചെയറിലാക്കി…ഒരു പതിനേഴ് വയസുകാരിയുടെ അതുവരെയുള്ള സന്തോഷങ്ങളും നേട്ടങ്ങളുമെല്ലാം ഒരു വീൽചെയറിലേക്ക് ചുരുങ്ങി..ഇനി ഒരിക്കലും നടക്കാനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ ആ കൊച്ചുപെൺകുട്ടിയുടെ സ്വപ്നങ്ങളെല്ലാം പൊലിഞ്ഞു.

പക്ഷേ തോറ്റു കൊടുക്കാനായിരുന്നില്ല ആൽഫിയയുടെ തീരുമാനം. വീൽചെയറുമായി ആൽഫിയ നേരെ കയറി ചെന്നത് ജിമ്മിലേക്കായിരുന്നു. അവരുടെ പ്രോൽസാഹനത്തിൽ പവർ ലിഫ്റ്റിങ് മൽസരരം​ഗത്തേക്ക്. വീൽ ചെയർ കാറ്റ​ഗറിയിലും ഓപ്പൺ കാറ്റ​ഗറിയിലും മെഡലും നേടി.അവിടെ തുടങ്ങി, ആൽഫിയയുടെ മടങ്ങിവരവ്.അവളുടെ കായിക സ്വപ്നങ്ങൾക്ക് അവസാനമാകേണ്ടിയിരുന്ന ആ നിമിഷം, അവയെ മറ്റൊരു രീതിയിൽ രൂപപ്പെടുത്തുകയാണ് ചെയ്തത്….അപകടത്തിൽ നെഞ്ചിന് പരുക്കേറ്റിരുന്നതിനാൽ അധികനാൾ വെയ്റ്റ് ലിഫ്റ്റിങ്ങ് തുടരനാകില്ലെന്ന് തിരിച്ചറിഞ്ഞ അൽഫിയാ വ്യക്തിഗത കായിക ഇനം ആയ ബാഡ്മിന്റൻ തിരഞ്ഞെടുത്തു..അവിടുന്നങ്ങോട്ട് വിജയങ്ങളുടെ ജൈത്രയാത്രയായിരുന്നു ആൽഫിയുടെ ജീവിതത്തിൽ.കഠിനമായ പരിശീലനത്തിലൂടെയും തളരാത്ത ആത്മവിശ്വാസത്തിലൂടെയും അന്താരാഷ്ട്ര പാരാ ബാഡ്മിന്റൺ രംഗത്ത് അവൾ അതിവേഗം വളർന്നു.പങ്കെടുത്ത ആദ്യ ചാംപ്യൻഷിപ്പിൽ തന്നെ ഇരട്ട സ്വർണം നേടി ആൽഫിയ ചരിത്രം സൃഷ്‌ടിച്ചു..പിന്നീട് ഇങ്ങോട്ട് നിരവധി അവാർഡുകൾ..

​പ്രധാന നേട്ടങ്ങൾ:

  • ​2026 ബി.ഡബ്ല്യു.എഫ് (BWF) പാരാ ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി ലോകത്തിലെ മികച്ച താരങ്ങളിൽ ഒരാളായി മാറി.
  • ലോക റാങ്കിംഗിൽ ആദ്യ പത്തിനുള്ളിൽ (Top 10) ഇടം നേടി…..
  • ​ഇന്ത്യയിലെ ഒന്നാം നമ്പർ താരമെന്ന പദവി കൈവരിച്ചു…..

തന്റെ വീൽചെയറിനെ ഒരു പരിമിതിയായാല്ല, മറിച്ച് തന്നെ വിജയത്തിലേക്ക് നയിക്കുന്ന വാഹനമാണ്,” എന്ന് അവൾ പറയുമ്പോൾ ലോകം അവൾക്കായി കൈയടിക്കുന്നു. നഷ്ടപ്പെട്ടതിനെ ഓർത്ത് സങ്കടപ്പെടാനല്ല, നേടിയെടുത്ത അതിജീവനത്തെ ആഘോഷിക്കാനാണ് അവൾ കളിക്കുന്നത്.

​2026 ഏഷ്യൻ ഗെയിംസും 2028 പാരാലിമ്പിക്‌സും ലക്ഷ്യമിട്ട് കുതിക്കുന്ന ആൽഫിയയുടെ ജീവിതം നമുക്ക് നൽകുന്ന പാഠം ഒന്നാണ്: മനസ്സുണ്ടെങ്കിൽ ഒരു സ്വപ്നവും അപ്രാപ്യമല്ല!

Advertisement