𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

പൊതുവെ ആളുകൾ സംസാരിക്കാൻ മടിക്കുന്ന ആർത്തവം and sexual health കാറ്റഗറിയിൽ കേരളത്തിൽ നിന്നുള്ള സംരംഭം

നൗറീൻ അയിഷയും ഭർത്താവ് നസീഫ് നാസറും ചേർന്ന് 2020 ൽ തുടങ്ങിയ സംരംഭം ആണ് ഫെമിസേഫ്. ഫെമിസേഫ് ഒരു Femtech കമ്പനി ആണ്.പൊതുവെ ആളുകൾ സംസാരിക്കാൻ മടിക്കുന്ന ആർത്തവം and sexual health കാറ്റഗറിയിൽ ആണ് ഫെമിസേഫ് എന്ന സംരംഭം ഇരുവരും ചേർന്ന് തുടങ്ങിയത്.അത് കൊണ്ട് തന്നെ ഒരു ബ്രാൻഡ് ആയി ഇതിനെ ബിൽഡ് ചെയ്തു എടുക്കുക എന്നത് ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു.ഏറ്റവും കൂടുതൽ സാക്ഷരതാ ഉള്ള സംസ്ഥാനം ആയ കേരളത്തിൽ പോലും പൊതുവെ ആർത്തവം and sexual ഹെൽത്തിനെ പറ്റിയൊക്കെ പറയുവാൻ ആളുകൾ മടിക്കുന്നുണ്ട്.അതൊക്കെ ബ്രേക്ക് ചെയ്താണ് കേരളത്തിൽ നിന്നും ഫെമിസേഫ്  എന്ന കമ്പനി വളർന്നു വന്നത് .സ്ത്രീകൾക്ക് ആവശ്യമായ ഹൈജീൻ പ്രോഡക്ട്സ്,പേഴ്സണൽ കെയർ പ്രൊഡക്ടുകൾ ആണ് ഫെമിസേഫ് വിപണിയിൽ എത്തിക്കുന്നത്.Menstrual Cups ആണ് ഫെമിസേഫിന്റെ ഒരു പ്രധാന പ്രോഡക്ട്.നിലവിൽ വുമൺസിന്റെ ഒരു ഇഷ്ട ബ്രാൻഡ് ആയി ഫെമിസേഫ് വളർന്നു കഴിഞ്ഞു.ഫെമിസേഫ് എന്ന സംരംഭത്തിന്റെ കഥ ഇങ്ങനെ,

femisafe

നൗറീൻ അയിഷയും ഭർത്താവ് നസീഫ് നാസറും വിവിധ മേഖലകളിൽ ജോലി ചെയ്തതിനു ശേഷം ആണ് സ്വന്തം സംരംഭത്തിലേക്ക് എത്തി ചേരുന്നത്.കോഴിക്കോട് സ്വദേശി ആയ നൗറീൻ ഏവിയേഷൻ ഇൻഡസ്ട്രിയിൽ ഓപ്പറേഷൻ എക്സിക്യൂട്ടീവ് ആയും ,മഹീന്ദ്രയിൽ HR മാനേജർ ആയുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. നസീഫ് നാസർ കാസർഗോഡ് സ്വദേശി ആണ്.സോഫ്റ്റ്‌വെയർ എൻജിനിയർ ആയ നസീഫ് ആവശ്യത്തിനുള്ള എക്സ്പീരിയൻസ് നേടിയ ശേഷം ജോലി ഉപേക്ഷിച്ചു സ്വന്തം സംരംഭത്തിലേക്ക് കടന്നു.

ഉപയോഗിച്ച സാനിറ്ററി പാഡ് ഡിസ്പോസ്സ് ചെയ്യുന്നതിലെ ബുദ്ധിമുട്ടിനൊരു പരിഹാരം എന്ന ചിന്തയിൽ ആണ് ഫെമിസേഫ് എന്ന ബ്രാൻഡിന്റെ തുടക്കം. ഉപയോഗിച്ച സാനിറ്ററി പാഡ് കളക്റ്റ് ചെയ്തു ഡിസ്പോസ്റ്റ് ചെയ്യുന്നത് സാനിറ്റേഷൻ വാർക്കേഴ്‌സിന് ബുദ്ധിമുട്ടേറിയ കാര്യമാണ്.കോവിഡ് ടൈമിൽ ആഴ്ചയിൽ ഒക്കെ ആയിരുന്നു സാനിറ്റേഷൻ വർക്കേഴ്സ് വന്നു കൊണ്ടിരുന്നത്.ഈ പ്രശ്നങ്ങൾക്ക് ഒക്കെ ഒരു പരിഹാരം ആണ് Menstrual Cup .Menstrual Cup നെ പറ്റി ആളുകൾക്കിടയിൽ ഒരു അവബോധം വളർത്തുക എന്ന ലക്ഷ്യത്തിൽ പല പഠനങ്ങളും നടത്തി.അങ്ങനെ 2020 ൽ ആണ് ഫെമിസേഫ് തുടങ്ങുന്നത്. menstrual hygiene പ്രൊഡക്ട്സ് ഫെമിസേഫ് വിപണിയിൽ എത്തിച്ചു.100% medical-grade silicone ഉപയോഗിച്ച് നിർമ്മിച്ച Menstrual Cup ആയിരുന്നു ആദ്യത്തെ പ്രൊഡക്ട്. Sterilization Cups ഇന്ത്യൻ മാർക്കറ്റിൽ എത്തിച്ച ആദ്യ ബ്രാൻഡ് ആണ് ഫെമിസേഫ്.നിലവിൽ Menstrual Cup കൂടാതെ സ്ത്രീകൾക്ക് ആവശ്യമായ വിവിധ ഹൈജീൻ പ്രോഡക്ട്സ്,പേഴ്സണൽ കെയർ പ്രോഡക്ടസുകൾ ഫെമിസേഫ് വിപണിയിൽ എത്തിക്കുന്നു.

Advertisement