𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

സ്കിൽ ലോകത്തിലേക്ക് ഇൻറർവലിന്റെ പുതിയ ചുവടുവെപ്പ് – Interval SkillX

കേരളത്തിൽ നിന്നാരംഭിച്ച് അന്താരാഷ്ട്ര തലത്തിൽ സ്വന്തം നില പതിപ്പിച്ച Interval, ഇപ്പോൾ ഒരു പുതിയ അധ്യായം തുറക്കുകയാണ്. വിദ്യാഭ്യാസ മേഖലയിലെ നവീകരണവും തൊഴിൽ ലോകത്തിനാവശ്യമായ പുതിയ കഴിവുകളും ഒരുമിച്ച് നൽകുന്ന SkillX ആണ് ഇൻറർവലിന്റെ ഏറ്റവും പുതിയ സ്കിൽ-ലേണിംഗ് സംരംഭം.
വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഭാവിയിലെ തൊഴിൽ വിപണിയിൽ ആവശ്യമായ പ്രായോഗികവും കരിയർ-കേന്ദ്രീകൃതവുമായ പരിശീലനം നൽകുക എന്നതാണ് SkillXന്റെ പ്രധാന ലക്ഷ്യം. ഈ പ്ലാറ്റ്ഫോം മുഖാന്തിരം ലോകോത്തര നിലവാരത്തിൽ തയ്യാറാക്കുന്ന നിരവധി സ്കിൽ പ്രോഗ്രാമുകൾ വരാനിരിക്കുന്ന മാസങ്ങളിൽ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്.

ആദ്യ കോഴ്‌സ് – ഡിജിറ്റൽ മാർക്കറ്റിംഗ്

SkillXന്റെ തുടക്കം ഡിജിറ്റൽ മാർക്കറ്റിംഗ് പ്രോഗ്രാമിലൂടെ ആരംഭിക്കുന്നു. 4 മാസം ദൈർഘ്യമുള്ള ഈ അഡ്വാൻസ്ഡ് പ്രോഗ്രാം, വിദ്യാർത്ഥികൾക്കും തൊഴിൽ അന്വേഷകർക്കും ഏറ്റവും ആവശ്യമായ AI ഇന്റഗ്രേഷൻ, ഇ-കൊമേഴ്‌സ്, ഡാറ്റാ അനാലിസിസ് തുടങ്ങിയ മേഖലകളിൽ കേന്ദ്രീകൃതമായ പരിശീലനം നൽകും.
ഓൺലൈൻ, ഓഫ്‌ലൈൻ സംവിധാനങ്ങളിലായി ഒരുക്കുന്ന ഈ കോഴ്‌സിന് അന്താരാഷ്ട്ര പരിചയസമ്പത്തുള്ള വിദഗ്ധർ, ഉൾപ്പെടെ മുൻ മെറ്റാ ഗ്രോത്ത് മാർക്കറ്റർ പോലുള്ള ലോകോത്തര മെന്റർമാരാണ് നേതൃത്വം നൽകുന്നത്. പഠനത്തിന് പുറമെ വിദ്യാർത്ഥികൾക്ക് ലൈവ് പ്രോജക്റ്റുകളിൽ പങ്കെടുക്കാനും ഇൻഡസ്ട്രി-റെഡി പോർട്ട്ഫോളിയോ നിർമ്മിക്കാനും അവസരം ലഭിക്കും.

ഭാവി ദിശ

SkillX മുഖാന്തിരം Interval, ഡിജിറ്റൽ മാർക്കറ്റിംഗ് പോലുള്ള trending മേഖലകളോടൊപ്പം ഗ്രാഫിക് ഡിസൈൻ, ആനിമേഷൻ, AI, HR, ഫിനാൻസ് തുടങ്ങിയ ഭാവിയിൽ തൊഴിൽ ലോകത്ത് ആവശ്യമായ മറ്റു മേഖലകളിലേക്കും കോഴ്‌സുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
“വിദ്യാഭ്യാസം മാത്രം മതിയാകുന്ന കാലം കഴിഞ്ഞു; തൊഴിൽ അവസരങ്ങൾ പിടിച്ചെടുക്കാൻ ആവശ്യമായ സ്കിൽസാണ് ഇനി വിജയത്തിന്റെ ചാവി. അതിനാണ് SkillX.” — Interval മാനേജ്‌മെന്റ് ടീം വ്യക്തമാക്കി.

Advertisement