𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ബെസ്റ്റ് ഇന്നോവേറ്റിവ് മെന്റൽ വെൽനസ്സ് പ്രോജക്റ്റ് ഓഫ് ദി ഇയർ അവാർഡ് നേടി മലയാളികളുടെ സ്റ്റാർട്ടപ്പ്

ഏഷ്യൻ എഡ്യൂക്കേഷൻ അവാർഡിൽ ബെസ്റ്റ് ഇന്നോവേറ്റിവ് മെന്റൽ വെൽനസ്സ് പ്രോജക്റ്റ് ഓഫ് ദി ഇയർ അവാർഡ് നേടി മലയാളി സംരംഭകർ നേതൃത്വം നൽകുന്ന പൂനൈ ആസ്ഥാനമായുള്ള ഹാപ്പിനസ് യൂണിവേഴ്സൽ മൂവ്മെന്റ് LLP™️ .പുതിയ കാലത്തെ ജീവിത ക്രമത്തിലുണ്ടാവുന്ന വിവിധ മാനസിക പ്രശ്നങ്ങൾക്ക് ടെക്‌നോളജിയുടെ സഹായത്തോടെ പരിഹാരം നൽകുന്ന മൊബൈൽ ആപ്പ് ആയ Palana Neurosync®️ ന്റെ ഭാഗമാണ് ഹാപ്പിനസ് യൂണിവേഴ്സൽ മൂവ്മെന്റ്.

മണികണ്ഠന്‍ പി,ബിജു ശിവാനന്ദന്‍,മനോജ് രോഹിണി

 

പാലന ന്യൂറോസിങ്ക്®️ ഒരു Mind Tech സ്റ്റാർട്ടപ്പ് ആണ്.പുരാതന ജ്ഞാനവും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ച മൈൻഡ് റീ-എൻജിനീയറിംഗ് പ്രോഗ്രാം ആണ് പാലന ന്യൂറോസിങ്ക്®️ ,നല്ല ശാരീരികാരോഗ്യം പോലെ പ്രധാനമാണ് നല്ല മാനസികാരോഗ്യവും. അവ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. മാനസിക ആരോഗ്യ പ്രശ്നങ്ങൾ ആരോഗ്യത്തെയും ബാധിക്കുന്നു.ഇന്നത്തെ കാലഘട്ടത്തിൽ പലരും പല തരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നു.വ്യക്തികളിൽ മികച്ച മാനസികാരോഗ്യം ഉണ്ടാക്കി എടുക്കുക ,ഹാപ്പിനെസ്സ് സ്‌പ്രെഡ്‌ ചെയ്യുക എന്നതാണ് ഹാപ്പിനസ് യൂണിവേഴ്സൽ മൂവ്മെന്റ് LLP™️ യുടെ ലക്ഷ്യം.പാലന ന്യൂറോ സിങ്ക്, ഹാപ്പിനസ്സ് റിജുവിനേഷൻ സെന്റർ, ഹാപ്പിനസ്സ് പ്ലാനർ തുടങ്ങി ന്യൂതന ആശയങ്ങളിലൂടെ 100 കോടി രൂപയുടെ ബ്രിഹത്തായ പദ്ധതികളാണ് കേരളത്തിൽ മാത്രമായി കമ്പനി പ്ലാൻ ചെയ്യുന്നത്…മലയാളികളായ ബിജു ശിവാനന്ദന്‍,മനോജ് രോഹിണി,മണികണ്ഠന്‍ പി എന്നിവർ ആണ് ഈ സംരംഭത്തിന് പിന്നിൽ.

Advertisement