ഡേറ്റിംഗ് ആപ്പ് വഴി കണ്ടുമുട്ടി | ദമ്പതികൾ തുടങ്ങിയ മഷ്റൂം ബ്രാൻഡ് | Nuvedo
കൊച്ചി സ്വദേശി ജാഷിദ് ഹമീദും ഭാര്യ പൃഥ്വി കിനിയും 2021 ൽ ബാംഗ്ലൂർ ബേസ്ഡ് ആയി തുടങ്ങിയ മഷ്റൂം ബ്രാൻഡ് ആണ് Nuvedo
കൊച്ചി സ്വദേശി ജാഷിദ് ഹമീദും ഭാര്യ പൃഥ്വി കിനിയും 2021 ൽ ബാംഗ്ലൂർ ബേസ്ഡ് ആയി തുടങ്ങിയ മഷ്റൂം ബ്രാൻഡ് ആണ് Nuvedo . മഷ്റൂം ഉത്പന്നങ്ങൾക്കൊപ്പം, വീട്ടിൽ തന്നെ എളുപ്പത്തിൽ കെമിക്കൽ രഹിതമായി കൂൺ കൃഷി ചെയ്യുന്നതിനായി സഹായിക്കുന്ന DIY മഷ്റൂം കിറ്റുകളും വിപണിയിൽ എത്തിക്കുന്നു.ഇതിലൂടെ ബോക്സിൽ നിന്ന് കൂൺ വളർത്തി പ്ലേറ്റിലേക്ക് കൂൺ വിളവെടുക്കാൻ സാധിക്കുന്നു.DIY മഷ്റൂം കിറ്റുകളിലൂടെ വിവിധ തരം കൂണുകൾ 10 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ സാധിക്കുന്നു.
2021 ഏപ്രിലിൽ, 10,000 രൂപ നിക്ഷേപത്തിൽ അപ്പാർട്മെന്റിലെ ചെറിയ ഒരു സ്പേസിൽ നിന്നും ആണ് തുടക്കം.ചെറിയ ഒരു മുറിയെ ടെന്റുകളും ഹ്യുമിഡിഫയറുകളും ഉള്ള ഒരു താൽക്കാലിക ലാബാക്കി മാറ്റി.കൂൺ വളർത്തുന്നതിനുള്ള സാങ്കേതിക വിദ്യകൾ മനസ്സിലാക്കിയപ്പോൾ, വലിയ സ്ഥലത്തിൻ്റെ ആവശ്യകത വന്നു.അങ്ങനെ കോവിഡ്-19-ന് ശേഷം മഷ്റൂം ലാബ് സ്ഥാപിക്കാൻ 30 ലക്ഷം രൂപ നിക്ഷേപിച്ചു.മാസങ്ങൾ നീണ്ട തയ്യാറെടുപ്പിന് ശേഷം 2021 ഒക്ടോബറിൽ, നുവേഡോ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു.ആദ്യ വർഷത്തിൽ ഏകദേശം 6 ലക്ഷം രൂപ റെവന്യൂ നേടി,അടുത്ത സാമ്പത്തിക വർഷം അത് 25 ലക്ഷം രൂപയായി വർധിച്ചു.നടപ്പ് സാമ്പത്തിക വർഷം റെവന്യൂ 50 ലക്ഷം കവിയുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്.അടുത്തിടെ, ന്യൂവേഡോയുടെ സഹസ്ഥാപകരായ ജാഷിദും പൃഥ്വിയും ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ 3 ൽ പങ്കെടുത്തിരുന്നു.
2014-ൽ, ഡൽഹിയിലെ ലേഡി ശ്രീറാം കോളേജ് ഫോർ വുമണിൽ നിന്നും ഫിലോസഫിയിൽ ഉപരിപഠനം പൂർത്തിയാക്കിയ ശേഷം, പൃഥ്വി ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുകളിൽ വർക്ക് ചെയ്തു.ജാഷിദ് BITS പിലാനിയിൽ നിന്ന് ബിരുദം നേടി, തുടർന്ന് 2017 ൽ ഐഐഎം ഇൻഡോറിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡിൽ ഏരിയ ഓപ്പറേഷൻസ് മാനേജരായി ജോലി ചെയ്തു.
ആറ് വർഷം മുമ്പ് ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും കണ്ടുമുട്ടിയത്.പ്രണയം വളർന്നു ,അതിനൊപ്പം ഫുഡ് ഇൻഡസ്ട്രിയിൽ അവർ തങ്ങളുടെ ജീവിത ലക്ഷ്യങ്ങൾ കണ്ടെത്തുകയും ചെയ്തു.COVID-19 പാൻഡെമിക്കിനിടയിലാണ് ദമ്പതികൾ കൂൺ അടിസ്ഥാനമാക്കിയുള്ള എക്സ്ട്രാക്റ്റിന്റെ ഗുണങ്ങൾ കണ്ടെത്തുകയും അമേരിക്കയിൽ നിന്ന് വെൽനസ് ഉൽപ്പന്നങ്ങൾ സോഴ്സ് ചെയ്യാൻ തുടങ്ങുകയും ചെയ്തത്.പിന്നീട് അതിനെ പറ്റിയുള്ള റിസർച്ച് ഒരു സംരമഭമായി മാറുകയും ചെയ്തു.